ETV Bharat / lifestyle

ചുണ്ട് നല്ല പിങ്ക് നിറമാക്കാൻ ഇക്കാര്യങ്ങൾ ചെയ്‌താൽ മാത്രം മതി - TIP TO GET PINK LUSCIOUS LIPS

പിങ്ക് നിറമുള്ള ചുണ്ടുകള്‍ ലഭിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ പരിചയപ്പെടാം.

KITCHEN INGREDIENTS FOR PINK LIPS  HOW TO GET PINK LIPS NATURALLY  HOME REMEDIES FOR PINK LIPS  DIY LIP MASKS TO GET PINK LIPS
Representative Image (ETV Bharat)
author img

By ETV Bharat Lifestyle Team

Published : June 7, 2025 at 10:30 AM IST

2 Min Read

കർഷകമായ ചുണ്ടുകൾ വേണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. മൃദുലവും പിങ്ക് നിറത്തിലുള്ളതുമായ ചുണ്ടുകൾ മുഖ സൗന്ദര്യം വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. എന്നാൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ചില ലിപ്സ്റ്റിക്കുകളുടെ ഉപയോഗം എന്നിവയെല്ലാം ചുണ്ടിന്‍റെ ഭംഗി നഷ്‌ടപ്പെടുത്തിയേക്കാം. എന്നാൽ ശരിയായ പരിചരണത്തിലൂടെ ചുണ്ടുകളെ മനോഹരമായി നിലനിർത്താൻ സാധിക്കും. ചുണ്ടിന് പ്രകൃതിദത്തമായ പിങ്ക് നിറം ലഭിക്കാൻ വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗിച്ച് വളരെ ഈസിയായി പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ ഇതാ.

തേനും വെളിച്ചെണ്ണയും
ഓരോ ടീസ്‌പൂൺ വീതം തേനും വെളിച്ചെണ്ണയും ചേർത്ത് 15 സെക്കൻഡ് മൈക്രോവേവിൽ വച്ച് ചൂടാക്കുക. ചൂടറിയതിന് ശേഷം ഈ മിശ്രിതം ചുണ്ടുകളിൽ പുരട്ടാം. തേനിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ക്കും മഗ്‌നീഷ്യം പോലുള്ള ധാതുക്കള്‍ക്കും ചുണ്ടിലെ ഇരുണ്ട നിറം അകറ്റാനുള്ള കഴിവുണ്ട്. ചുണ്ടിലെ ചുളിവുകൾ ഇല്ലാതാക്കാനും ഇത് സഹായിക്കും. ദിവസേന ഇത് ആവർത്തിക്കുക.

തേനും അവൊക്കാഡോയും
രണ്ട് ടീസ്‌പൂൺ ഉടച്ച അവൊക്കാഡോയിലേക്ക് ഒരു ടീസ്‌പൂൺ തേൻ ചേർത്ത് മിക്‌സ് ചെയ്യുക. ഇത് ചുണ്ടിൽ പുരട്ടാം. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്‌ടമാണ് ഈ മിശ്രിതം. ഇത് ചുണ്ടുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ജലാംശം നിലനിർത്താനും സഹായിക്കും.

ബൂറ്റ്‌റൂട്ടും തേനും
ഒരു കഷ്‌ണം ബീറ്റ്റൂ‌ട്ട് ഗ്രേറ്റ് ചെയ്‌ത് അതിന്‍റെ നീര് എടുക്കാം. ഇതിലേക്ക് അൽപം തേൻ ചേർത്ത് മിക്‌സ് ചെയ്യുക. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ മിശ്രിതം ചുണ്ടിൽ പുരട്ടുക. തേൻ ചേർക്കാതെയും ഇത് ഉപയോഗിക്കാം. ചുണ്ടുകൾക്ക് പിങ്ക് നിറം ലഭിക്കാൻ ഏറ്റവും ഫലപ്രദമായ ഒരു മാർഗമാണിത്.

തക്കാളിയും തേനും
ഒരു ടീസ്‌പൂൺ തക്കാളി നീരിലേക്ക് അൽപം തേൻ ചേർത്ത് യോജിപ്പിക്കാം. ഇത് ചുണ്ടിൽ തേച്ച് പിടിപ്പിക്കാം. തക്കാളിയിലെ സെലീനിയം ചുണ്ടിന് പിങ്ക് നിറം നൽകാൻ സഹായിക്കും.

മഞ്ഞളും പാലും
ഒരു ടീസ്‌പൂൺ പാലിലേക്ക് അര ടീസ്‌പൂൺ മഞ്ഞൾ ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇത് ചുണ്ടിൽ പുരട്ടി 5 മിനിറ്റ് കഴിഞ്ഞ് നന്നായി സ്ക്രബ്ബ്‌ ചെയ്യുക. ശേഷം കഴുകി കളയാം. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇത് ആവർത്തിക്കാം. ചുണ്ടിലെ പിഗ്മന്‍റേഷൻ പ്രശ്‌നങ്ങൾ അകറ്റാൻ ഈ മിശ്രിതം ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടുകയോ പച്ച് ടെസ്റ്റ് നടത്തി വിപരീത ഫലങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തുകയോ ചെയ്യുക.

Also Read : ചുണ്ടിലെ കറുപ്പ് നിറം മാറ്റാം; വീട്ടില്‍ തന്നെയുണ്ട് പോംവഴി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.