ETV Bharat / lifestyle

മനസിലുള്ള ഏത് ആഗ്രഹവും പത്തരമാറ്റോടെ തുടങ്ങാൻ പറ്റിയ ദിനം; പത്താമുദയത്തില്‍ ദീപം കാണേണ്ടത് ഇങ്ങനെ... ജോത്സ്യൻ വിശദീകരിക്കുന്നു - PATHAMUDAYAM 2025

വിശ്വാസികള്‍ എന്തെല്ലാമാണ് പത്താമുദയത്തില്‍ ചെയ്യേണ്ടത്? ഇതിന്‍റെ പ്രാധാന്യത്തെ കുറിച്ചും സവിശേഷതകളെ കുറിച്ചും ജോത്സ്യൻ എൻആർ പൊതുവാൾ വിശദീകരിക്കുന്നു...

PATHAMUDAYAM 2025  മേടം 10 പത്താമുദയം  ASTROLOGY  importance of PATHAMUDAYAM
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : April 22, 2025 at 8:54 PM IST

2 Min Read

സൂര്യദേവന് ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് മേടമാസത്തിൽ വരുന്ന പത്താമുദയം അഥവാ മേടപ്പത്ത്. സൂര്യദേവനുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒരു ദിവസമാണിത്. ഈ ദിനത്തിൽ സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്നാണ് ജ്യോതിഷത്തിലെ സങ്കൽപം. സൂര്യതേജസ് അതീവ ശക്തിയോടെ പ്രഭവിക്കുന്ന മാസമാണ് മേടം.

മേടം രാശി സൂര്യന്‍റെ ഉച്ചരാശിയുമാണ്. അതിൽത്തന്നെ മേടം പത്താണ് അത്യുച്ചം. പത്താം നാളിലെ ഉദയം എന്നും 'പഥമുദയം' (പ്രഭയുടെ ആദ്യ ഉദയം- പ്രകാശത്തിന്‍റെ ആരംഭം) അതായത് സത്യത്തിന്‍റെയും, നന്മയുടെയും ആരംഭം, വിജയം എന്നൊക്കെ ഇതിന് വിവക്ഷയുണ്ട്.

കൃഷി അതുപോലെ മറ്റ് ദീർഘകാല പദ്ധതികൾ എന്നിവ തുടങ്ങാൻ നല്ല സമയമാണിത്. ഈ ദിനത്തിൽ ഭക്തിയോടെ സൂര്യദേവനെ സ്‌മരിച്ചാൽ രോഗദുരിതശാന്തി ലഭിക്കും എന്നാണ് വിശ്വാസം. ഗ്രഹദോഷങ്ങളുടെ തീവ്രത കുറയ്ക്കുവാനും ഈ ദിവസം സൂര്യനെ പ്രാർഥിക്കാം.

നവഗ്രഹങ്ങളുടെ നായകനാണ് സൂര്യദേവൻ. പ്രപഞ്ചനിലനിൽപ്പിന്‍റെ ഉറവിടവും ഊർജ്ജകേന്ദ്രവും ത്രിമൂർത്തീചൈതന്യം നിക്ഷിപ്‌തവുമായിരിക്കുന്ന സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിതപ്രശ്‌നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം വർധിക്കുമെന്നും വിശ്വാസമുണ്ട്. ശത്രുക്ഷയം വരുത്തുവാനായി അഗസ്ത്യമുനി ശ്രീരാമന് ‘ആദിത്യഹൃദയം’ എന്ന മന്ത്രമാണ് ഉപദേശിച്ചതെന്ന് രാമായണത്തിൽ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രാവും, പകലും ഏകദേശം തുല്യമായി വരുന്ന മലയാള കൊല്ലവർഷത്തിലെ മേടം 10 അതുപോലെ തുലാം10 ഈ തിയതികളാണ് പത്താമുദായമായി ആചരിക്കുന്നത്. ഇതിൽ മേടം 10 തെക്കൻ കേരളത്തിലും, തുലാം 10 വടക്കൻ കേരളത്തിലും (മലബാറിൽ) പത്താമുദയമായി കൊണ്ടാടുന്നു. തപനനും, ഊർജ്ജസ്രോതസുമായ സൂര്യതേജസ് നിറഞ്ഞുനിൽക്കുന്ന ദിനമാണത്.

പത്താമുദയത്തെ കുറിച്ച് എൻആർ പൊതുവാൾ: പത്താമുദയത്തിൽ പണ്ടുകാലം മുതൽക്കേ ക്ഷേത്രങ്ങളിലും, വീടുകളിലും സൂര്യരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്താറുണ്ടെന്ന് ജ്യോതിഷി എൻആർ പൊതുവാൾ (നാഗരാജ് പൊതുവാൾ) പറഞ്ഞു. ക്ഷേത്രങ്ങളിൽ മന്ത്രോച്ചാരണം, ദീപാരാധന തുടങ്ങിയ ചടങ്ങുകൾക്കാണ് പ്രാധാന്യം.

നവഗ്രഹങ്ങളിൽ ഏറെ പ്രാധാന്യമുള്ള സൂര്യനെ ഈ ദിനത്തിൽ ഗായത്രീ മന്ത്രം ജപിച്ചും, നിറപറയും നിലവിളക്കും വീട്ടുമുറ്റത്തുവച്ചും പ്രാർത്ഥിക്കുന്ന ചടങ്ങുണ്ട്. പുതുതായി വിത്തിടുവാൻ വളരെ പ്രാധാന്യമുള്ള ദിനമായി കണക്കാക്കുന്നു. ആത്മീയവും, സാമൂഹ്യവുമായി സാദരം കൊണ്ടാടുന്ന ഒരു ഉത്സവമാണിതെന്ന് എൻആർ പൊതുവാൾ കൂട്ടിച്ചേർത്തു.

വെള്ളിമുറം കാണിക്കൽ: പത്താമുദയനാളിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങ് പണ്ട് ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്ത് കാണിക്കുന്ന ചടങ്ങാണ് വെള്ളിമുറം കാണിക്കൽ.

ഉദയത്തിന് ശേഷം ഈ അരിപ്പൊടി കൊണ്ട് പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്‌തിരുന്നു. അന്ന് പൂജാപ്പം ഉണ്ടാക്കി ആദിത്യ പ്രീതിക്കായി സമർപ്പിക്കുന്നു. പണ്ട് നാളുകളിൽ പൂജാപ്പം ഉണ്ടാകാൻ ഉള്ള വെളിച്ചെണ്ണ തേങ്ങ വരട്ടി, കുത്തി പറ്റിച്ചാണ് എണ്ണ വേർതിരിച്ച് എടുക്കുന്നത്. അരിപൊടി ആണെങ്കിലോ നെല്ല് കുത്തി തന്നെ എടുക്കും.

ദീപം കാണിക്കൽ: പത്താമുദയത്തിന് വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണ് പഴമക്കാരുടെ വിശ്വാസം. കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. ഈ ദിവസങ്ങളിൽ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികൾക്കു ദീപം കാണിച്ച് ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്ത് പൂജകൾ നടക്കുന്നു. വീട് പാലുകാച്ചിനു ഈ ദിനം ഉത്തമമായി കരുതുന്നു.

എൻആർ പൊതുവാളിനെ കുറിച്ച്

കണ്ണൂരിലെ ഒരു ജ്യോതിഷ കുടുംബത്തില്‍ ജനിച്ച എൻആര്‍ പൊതുവാള്‍ പാരമ്പര്യമായി ജ്യോതിഷ്യത്തില്‍ പ്രഗത്‌ഭനമാണ്. ജ്യോതിഷ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും എൻആര്‍ പൊതുവാളിന്‍റെ 9496855070 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Also Read: ഈ നക്ഷത്രക്കാർക്ക് രാജയോഗം, വർഷം മുഴുവന്‍ ഭാഗ്യദേവതയുടെ കടാക്ഷം, ശത്രുക്കളെ ഇനി പേടിക്കേണ്ട; സമ്പൂർണ വിഷുഫലമറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.