ETV Bharat / lifestyle

മാനവരാശിയുടെ രക്ഷയ്‌ക്കായി കുരിശിലേറിയ യേശു; ദുഃഖ വെളളി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് പകരാം ഈ സന്ദേശങ്ങള്‍... - GOOD FRIDAY 2025

ക്രിസ്‌തുവിൻ്റെ ജീവത്യാഗത്തിന് ലോകമെമ്പാടുമുള്ള ക്രിസ്‌ത്യാനികൾ ദുഃഖവെള്ളി ആചരിക്കുമ്പോൾ ഗുഡ് ഫ്രൈഡേ എങ്ങനെ ദുഃഖ വെളളിയായി എന്നതിന് പിന്നിലുള്ള ചരിത്രം അറിയാം... പ്രിയപ്പെട്ടവര്‍ക്ക് ഈ ദിനത്തില്‍ നല്ല സന്ദേശവും കൈമാറാം...

GOOD FRIDAY WISHES  ദുഃഖവെള്ളി  good friday  history and importants
good friday 2025 (Getty)
author img

By ETV Bharat Kerala Team

Published : April 17, 2025 at 8:54 PM IST

3 Min Read

കാല്‍വരിക്കുന്നില്‍ നാഥൻ യാഗമായ് മാറി...

അന്ന് കാൽനടയായി നാഥൻ മലമുകൾ ഏറി...

കാല്‍വരിക്കുന്നില്‍ ആണികളാൽ തറക്കപ്പെട്ട് കുരിശില്‍ മാനവരാശിക്കായി ജീവൻ അർപ്പിച്ച ക്രിസ്‌തുവിൻ്റെ ഓര്‍മക്കായാണ് ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ദുഃഖവെളളി ആചരിക്കുന്നത്. മാനവരാശിയുടെ പാപത്തിന് പ്രായശ്ചിത്തമായാണ് ക്രിസ്‌തു കഴുമരത്തിലേറിയത്. കുരിശ് ചുമന്ന് താൻ ഗാഗുല്‍ത്താ മല കയറിയതെല്ലാം മനുഷ്യരാശിയുടെ രക്ഷയ്ക്ക്‌ വേണ്ടിയായിരുന്നു. പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് യേശു മുള്‍ക്കിരീടം ചൂടി ചാട്ടവാറടി കൊണ്ട് 136 കിലോയോളം തൂക്കമുണ്ടായിരുന്ന കുരിശ് ചുമന്നതിൻ്റെ ഓർമക്കായാണ് മാനവരെല്ലാം എല്ലാ വർഷവും ദുഃഖവെള്ളി ആചരിക്കുന്നത്.

ഐതീഹ്യം

'യഹൂദന്മാരുടെ രാജാവായ നസ്രായനായ യേശു' എന്ന് പടയാളികൾ കളിയാക്കി എഴുതി യേശുവിൻ്റെ തലക്ക് മുകളിൽ തൂക്കിയപ്പോഴും ദാഹിച്ച് തൊണ്ട വറ്റിയപ്പോൾ കുടിക്കാൻ കയ്‌പുനീർ നൽകിയതെല്ലാം ദൈവം ക്ഷമിച്ചു. അന്ത്യഅത്താഴ വേളയിൽ കോഴി മൂന്ന് തവണ കൂവുന്നതിന് മുൻപ് മുപ്പത് വെള്ളിക്കാശിന് യൂദാസ് ഒറ്റുമെന്ന് ക്രിസ്‌തു പറഞ്ഞിരുന്നു.

GOOD FRIDAY WISHES  ദുഃഖവെള്ളി  good friday  history and importants
good friday 2025 (Getty)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്നാൽ മറ്റാര് തള്ളിപ്പറഞ്ഞാലും ഞാൻ നിന്നെ തള്ളിപ്പറയില്ല കർത്താവേ... എന്നാണ് യൂദാസ് മറുപടി നൽകിയത്. എന്നാൽ കോഴി മൂന്നുവട്ടം കൂവുന്നതിന് മുൻപ് തന്നെ കർത്താവിനെ തള്ളിപ്പറയുകയും മുപ്പത് വെള്ളിക്കാശിന് ഒറ്റുകയും ചെയ്‌തു. മേഘങ്ങള്‍ സൂര്യനെ മറച്ച ഇരുണ്ട വെളളിയാഴ്‌ച മനുഷ്യപുത്രന്‍ ലോകത്തിൻ്റെ മുഴുവൻ പാപങ്ങള്‍ക്ക് വേണ്ടി കുരിശു മരണം ഏറ്റുവാങ്ങി.

ദുഃഖ വെള്ളി എങ്ങനെ ഗുഡ് ഫ്രൈഡെ ആയി?

കാല്‍വരിയില്‍ ക്രിസ്‌തു തൻ്റെ ജീവൻ അർപ്പിച്ച ദിനം ഇംഗ്ലീഷില്‍ Good Friday (ഗുഡ് ഫ്രൈഡേ/ നല്ല വെളളി) എന്ന് അറിയപ്പെടാന്‍ തുടങ്ങി. എന്നാൽ ക്രിസ്‌തുവിനെ കുരിശിലേറ്റിയ ദിനം ദുഃഖ വെള്ളിയായാണ് കേരളത്തില്‍ ഉല്‍പ്പെടെ ക്രൈസ്‌തവ വിശ്വാസികള്‍ ആചരിക്കുന്നത്. നമ്മൾ എപ്പോഴും ഇംഗ്ലീഷിലും മലയാളത്തിലും പൊരുത്തക്കേടുകൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് പാശ്ചാത്യ രാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്.

God's Friday (ദൈവത്തിൻ്റെ ദിനം) എന്ന പേരില്‍ നിന്നാണ് ഗുഡ് ഫ്രൈഡേ ആയി മാറിയതെന്ന് പറയപ്പെടുന്നുണ്ട്. Holy Friday (വിശുദ്ധ വെളളി), Great Friday (വലിയ വെളളി), Easter Friday (ഈസ്റ്റര്‍ വെളളി) എന്നിങ്ങനെയും പല രാജ്യങ്ങളിലായി ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. ഇവയില്‍ അമേരിക്ക അടക്കം ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഉപയോഗിച്ചു പോരുന്നത് ഗുഡ് ഫ്രൈഡേ എന്നാണ്.

കുരിശില്‍ യേശു സഹിച്ച പീഡനങ്ങളുടെയെല്ലാം അനന്തര ഫലം മാനവരാശിയുടെ രക്ഷ എന്നതായിരുന്നു. അതുകൊണ്ടുതന്നെ യേശുവിൻ്റെ കുരിശുമരണം വലിയൊരു നന്മയ്ക്കു വേണ്ടിയായിരുന്നു എന്ന അര്‍ഥത്തിലാണ് ഗുഡ് ഫ്രൈഡേ എന്ന് അറിയപ്പെടുന്നത്. അതേസമയം, ജര്‍മനിയില്‍ Sorrowful Friday (ദുഃഖ വെളളി) എന്ന് തന്നെയാണ് അറിയപ്പെടുന്നത്.

മലയാളത്തിലും ജർമനിയിലും ദുഃഖ വെളളിയായി ആചരിക്കാന്‍ കാരണം യേശു സഹിച്ച പീഡനങ്ങള്‍ക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു. പാപത്തിനുമേല്‍ നന്മ വിജയിച്ച ദിവസമെന്ന് ഈ ദിനത്തെ അറിയപ്പെടുന്നുണ്ട്. യേശു നടന്ന് തീര്‍ത്ത കുരിശിൻ്റെ വഴിയുടെയും പീഢാസഹനത്തിൻ്റെയും ഓര്‍മയ്ക്കായാണ് ക്രൈസ്‌തവര്‍ ഈ ദിനം ആചരിക്കുന്നത്.

ദുഃഖവെള്ളി ദിനത്തില്‍ പങ്കുവയ്‌ക്കാൻ പറ്റിയ സന്ദേശങ്ങള്‍

നിങ്ങളുടെ സുഹൃത്തുകൾക്കും ബന്ധുക്കൾക്കും നേരാം ദുഃഖവെള്ളി ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍.

  • നിസ്വാർഥതയും അനുകമ്പയും നിറഞ്ഞ ജീവിതം നയിക്കാൻ ക്രിസ്‌തുവിൻ്റെ ത്യാഗം എന്നും നിങ്ങൾക്ക് പ്രചോദനമുള്ളതായിരിക്കട്ടെ.
  • ദുഃഖവെള്ളിയാഴ്‌ചയുടെ അനുഗ്രഹങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ സമാധാനവും സ്നേഹവും നിറയ്ക്കട്ടെ.
  • ഈ ദുഃഖവെള്ളിയാഴ്‌ച നിങ്ങളുടെ ഉള്ളിൽ പ്രത്യാശയും വിശ്വാസവും കൃപയും ഉണ്ടാക്കട്ടെ.
  • ക്രിസ്‌തുവിൻ്റെ സ്നേഹം എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയും നീതിയുടെ പാതയിൽ നിങ്ങളെ നയിക്കുകയും ചെയ്യട്ടെ.
  • കർത്താവ് നിങ്ങൾക്ക് കൃപയും കരുണയും നൽകി അനുഗ്രഹിക്കട്ടെ.
  • കർത്താവിൽ നിങ്ങൾ ആശ്വാസം കണ്ടെത്തുകയും അവൻ്റെ ദിവ്യ സാന്നിധ്യം അനുഭവിക്കാനുള്ള ഭാഗ്യവും നിങ്ങൾക്ക് ഉണ്ടാകട്ടെ.
  • ക്രിസ്‌തുവിൻ്റെ കുരിശ് എല്ലാ മനുഷ്യരാശിക്കും പ്രത്യാശയുടെയും രക്ഷയുടെയും പ്രതീകമാകട്ടെ.

Also Read: മുനമ്പം വിഷയം: ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചർച്ചയ്ക്ക് വിളിച്ച് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.