ETV Bharat / lifestyle

മുടി നേർത്തതാകുന്നത് തടയാനും കട്ടി കൂട്ടാനും ചില ലളിതമായ മാർഗങ്ങൾ ഇതാ - HOW TO STOP YOUR HAIR FROM THINNING

മുടി നേർത്തതാകുന്നത് തടയാനും ആരോഗ്യത്തോടെ നിലനിർത്തനും സഹായിക്കുന്ന ഫലപ്രദമായ 9 വഴികൾ ഇതാ.

BEST WAYS TO STOP HAIR THINNING  TIPS TO REDUCE HAIR THINNING  HOW TO PREVENT HAIR FROM THINNING  EFFECTIVE HAIR CARE TIPS
Representative Image (Freepik)
author img

By ETV Bharat Lifestyle Team

Published : Feb 16, 2025, 1:36 PM IST

ല്ല ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ഉള്ള് കുറഞ്ഞതും നേർത്തതുമായ മുടി പലരുടെയും ആത്മവിശ്വാസം കെടുത്തുന്നവയാണ്. നല്ല നീളമുണ്ടെങ്കിലും മുടിയ്ക്ക് കട്ടിയില്ലാതാകുന്നത് മുടിയുടെ സൗന്ദര്യം ഇല്ലാതാക്കും. പല കാരണങ്ങളാൽ ഇത് സംഭവിക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹോർമോൺ അസന്തുലിതാവസ്ഥ. സ്‌ത്രീകളിൽ ഗർഭധാരണം, ആർത്തവവിരാമം, തൈറോയ്‌ഡ് പ്രശ്‌നങ്ങൾ എന്നിവയെല്ലാം മുടി നേർത്തതാകാൻ ഇടയാക്കും. ഇരുമ്പ്, വിറ്റാമിൻ ഡി, ബയോട്ടിൻ, സിങ്ക്, പ്രോട്ടീൻ തുടങ്ങിയ പ്രധാന പോഷകങ്ങളുടെ കുറവ് എന്നിവയും മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടി നേർത്തതാകുന്നത് തടയാനും മന്ദഗതിയിലാക്കാനും സാധിക്കും. അതിനായി ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം.
ആരോഗ്യകരമായ ഭക്ഷണക്രമം
ഡയറ്റിൽ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രോട്ടീൻ, ഇരുമ്പ്, ബയോട്ടിൻ, വിറ്റാമിൻ ഡി, സിങ്ക്, ഒമേഗ -3 ഫാറ്റി ആസിഡുകൾ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇത് മുടി നേർത്തതാകുന്നത് തടയാനും ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും.
സമ്മർദ്ദം നിയന്ത്രിക്കുക
മുടിയുടെ കട്ടി നഷ്‌ടമാകാൻ കാരണമാകുന്ന ഒന്നാണ് വിട്ടുമാറാത്ത സമ്മർദ്ദം. അതിനാൽ യോഗ, ധ്യാനം അല്ലെങ്കിൽ വ്യായാമം പോലുള്ള ശാരീരിക പ്രവർത്തനങ്ങളിലൂടെ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. മുടി നേർത്തതാകുന്നത് ഇല്ലാതാക്കാൻ ഇത് സഹായിക്കും.
ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കുക
സ്ട്രൈറ്റനറുകൾ, കേളിംഗ് അയണുകൾ, ഹെയർ ഡ്രയറുകൾ എന്നിവയുടെ പതിവായുള്ള ഉപയോഗം മുടിയുടെ ആരോഗ്യത്തെ ദുർബലപ്പെടുത്തും. മുടിയുടെ കട്ടി ഇല്ലാതാക്കുകയും മുടിയിഴകൾക്ക് കേടുപാടുകൾ സംഭവിക്കാനും ഇത് കാരണമാകും. അതിനാൽ ഇത്തരം വസ്‌തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. രാസവസ്‌തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗവും കുറയ്ക്കുക. കൂടാതെ ഇറുകിയ ഹെയർസ്റ്റൈലുകൾ പരീക്ഷിക്കുന്നതും ഒഴിവാക്കുക.
സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കുക
നിങ്ങളുടെ തലയോട്ടിക്കും മുടിയ്ക്കും അനുയോജ്യമായ ഷാംപൂ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സൾഫേറ്റ് അടങ്ങിയതും വീര്യം കൂടിയതുമായ ഷാംപൂവിന്‍റെ ഉപയോഗം മുടി പൊട്ടി പോകാനും നേർത്തതാകാനും ഇടയാക്കും. അതിനാൽ ഇത്തരം ഷാംപൂകൾ ഉപയോഗിക്കാതിരിക്കുക.
തലയോട്ടിയിൽ മസാജ് ചെയ്യുക
പതിവായി തലയോട്ടിയിൽ മസാജ് ചെയ്യുക. ഇത് രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ആരോഗ്യകരമായ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മുടി കട്ടിയുള്ളതായും കരുത്തുള്ളതായും നിലനിർത്താനും ഇത് ഗുണം ചെയ്യും. അതിനായി തലയിൽ റോസ്മേരി എണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യാം.
പുകവലി ഒഴിവാക്കുക
പുകവലി രോമകൂപങ്ങളിലേക്കുള്ള രക്തചംക്രമണത്തെ പ്രതികൂലമായി ബാധിക്കും. ഇത് രോമകൂപങ്ങളെ ദോഷകരമായി ബാധിച്ചേക്കും. മുടിയിഴകളുടെ കട്ടി നഷ്‌ടമാകാനും ഇത് ഇടയാക്കും.
നല്ല ഉറക്കം
ഉറക്കത്തിന്‍റെ അഭാവം മുടിയുടെ ആരോഗ്യത്തെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കും. അതിനാൽ ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടണ്ടത് പ്രധാനമാണ്.
ജലാംശം നിലനിർത്തുക
മുടിയുടെ ആരോഗ്യം നിലനിർത്താൻ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇത് തലയോട്ടിയിലും മുടിയിഴകളിലും സ്വാഭാവിക ഈർപ്പം നിലനിർത്താൻ സഹായിക്കും. മുടികൊഴിച്ചിൽ, വരൾച്ച, മുടി പൊട്ടിപോകുക, നേർത്തതാകുക തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും.
ആരോഗ്യ പ്രശനങ്ങൾ പരിശോധിക്കുക
ഹോർമോൺ വ്യതിയാനം, അയേണിന്‍റെ കുറവ്, തൈറോയ്‌ഡ് അസന്തുലിതാവസ്ഥ എന്നിവയെല്ലാം മുടിയുടെ കനം കുറയാൻ കരണമാകുന്ന ഘടകങ്ങളാണ്. മുടിയുടെ കട്ടി നഷ്‌ടമാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കൃത്യമായി രോഗ നിർണയം നടത്തുകയും ചികിത്സ തേടേണ്ടതുമാണ്. അതിനായി ഒരു ആരോഗ്യ വിദഗ്‌ധന്‍റെ സഹായം തേടുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : മുടി കട്ടിയുള്ളതായും ആരോഗ്യത്തോടെയും നിലനിർത്താം; കറിവേപ്പില ഈ രീതിയിൽ ഉപയോഗിക്കൂ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.