വാഷിംഗ്‌ടണ്‍ : 30 വർഷം മുമ്പ് ചൈനീസ് അധികാരികൾ തട്ടിക്കൊണ്ടുപോയ ടിബറ്റൻ സന്ന്യാസിയുടെ മോചനമാവശ്യപ്പെട്ട് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബി. വെറും ആറ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഗെദുൻ ചോക്കി നൈമയെന്ന ടിബറ്റൻ ബുദ്ധ സന്ന്യാസിയെ തട്ടിക്കൊണ്ടു പോവുന്നത്. 1989 ഏപ്രിൽ 25 ന് ടിബറ്റിലെ ലാരി കൗണ്ടിയിലാണ് ഗെദുൻ ചോക്കി നൈമയുടെ ജനനം. 1995 മെയ് 17 ന്, ദലൈലാമ ഗെദുൻ ചോക്കി നൈമയെ പതിനൊന്നാമത്തെ പഞ്ചൻലാമയായി ആരോപിച്ച് പഞ്ചൻ ലാമയെയും കുടുംബത്തെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തട്ടിക്കൊണ്ടുപ്പോയി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടിബറ്റൻ ബുദ്ധമതത്തിന്മേൽ നിയന്ത്രണം ചെലുത്താനുള്ള ശ്രമമായിരുന്നു ഇതിനു പിന്നിൽ. തുടർന്ന് മറ്റൊരു കുട്ടിയെ പഞ്ചൻ ലാമ ആക്കി. അവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ മുൻനിർത്തി അവരെ തടവിൽ പാർപ്പിക്കുകയായിരുന്നെന്നാണ് ചൈനീസ് സർക്കാർ പറഞ്ഞത്. തിരോധാനവുമായി ബന്ധപ്പെട്ട് സുതാര്യവും വ്യക്തവുമായ തീരുമാനം നടപ്പാക്കണമെന്ന് സെൻട്രൽ ടിബറ്റൻ അഡ്‌മിനിസ്ട്രേഷൻ (സി ടി എ) പ്രസ്‌താവിച്ചു. കഴിഞ്ഞ 30 വർഷമായി ഗെദുൻ ചോക്കി നൈമയെക്കുറിച്ചുള്ള വിവരങ്ങൾ അജ്‌ഞാതമായി തുടരുന്നു.

ചരിത്രപരമായി, ടിബറ്റ് ഒരു പരമാധികാര രാഷ്ട്രമാണെങ്കിലും, 1951 ൽ സൈനിക ശക്തി ഉപയോഗിച്ച് ടിബറ്റിനെ ചൈനയിലേക്ക് കൂട്ടിച്ചേർക്കുകയായിരുന്നു. ടിബറ്റുകാർ സ്വയംഭരണം സ്ഥാപിക്കാനും അവരുടെ സാംസ്‌കാരിക, മത, രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി ദലൈലാമയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടത്തിക്കൊണ്ടു വരുകയാണ്. ചൈനീസ് സർക്കാർ ടിബറ്റിനെ തങ്ങളുടെ രാജ്യത്തിൻ്റെ അവിഭാജ്യ ഘടകമായാണ് കാണുന്നതെങ്കിലും ഈ തർക്കം വലിയ പ്രതിഷേങ്ങൾക്ക് തിര കൊളുത്തി. മനുഷ്യാവകാശങ്ങളെയും സ്വയംഭരണത്തെയും കുറിച്ചുള്ള നിരന്തരമായ ചർച്ചകൾക്കും ഇത് കാരണമായി.
Also Read: അരുണാചല്‍ പ്രദേശില്‍ ചൈനയുടെ കടന്നുകയറ്റം തടഞ്ഞ് ഇന്ത്യ - ഇന്ത്യ ചൈന സൈനിക സംഘര്‍ഷം വാര്‍ത്ത