വാഷിങ്‌ടണ്‍: ഇറാനിലെ ഭരണമാറ്റം സംബന്ധിച്ച് പ്രതികരണവുമായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഭരണമാറ്റം ഉണ്ടാകുന്നതില്‍ തനിക്ക് അനുകൂല നിലപാടെന്ന് അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെയാണ് ട്രംപിന്‍റെ പ്രതികരണം.
നിലവിലെ ഭരണക്കൂടത്തിന് ഇറാനെ മഹത്തരമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഭരണമാറ്റം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും ട്രംപ് ചോദിച്ചു. ഭരണമാറ്റം എന്ന പദപ്രയോഗം ശരിയായ രീതിയല്ലെന്നും എന്നാല്‍ അതെനിക്ക് അനുകൂല നിലപാടാണെന്നും ട്രംപ് പറഞ്ഞു.
ഇറാന് നേരെയുള്ള ആക്രമണം ഭരണമാറ്റം ലക്ഷ്യമിട്ടുള്ളതല്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗസെത് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇറാനില്‍ ഭരണമാറ്റമാണ് ഉദേശിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ഇറാനിലെ അമേരിക്കയുടെ ആക്രമണം നിലവിലെ സ്ഥിതി വഷളാക്കുമെന്നും പ്രതിസന്ധി നേരിടുന്ന മേഖലകളിലെ സങ്കീര്‍ണമാക്കുമെന്നും ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ആക്രമണം അവസാനിപ്പിക്കാനും ഇറാന്‍റെ ആണവ പദ്ധതിയെ കുറിച്ച് ചര്‍ച്ചകള്‍ നടത്തണമെന്നും യുഎന്‍ സുരക്ഷാ സമിതിയോഗത്തില്‍ പറഞ്ഞു.