വാഷിങ്ടൺ: ഇറാന് നേരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിലാണ് ട്രംപിൻ്റെ പ്രതികരണം. ഇരുരാജ്യങ്ങളും തുടർച്ചയായ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
'ഇറാന് നേരെ നടന്ന ആക്രമണത്തിൽ യുഎസിന് ഒരു പങ്കുമില്ല. ഏതെങ്കിലും തരത്തിൽ ഇറാൻ യുഎസിനെ ആക്രമിച്ചാൽ ഞങ്ങളുടെ സായുധ സേനയുടെ മുഴുവൻ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ ഇറാൻ അറിയും' എന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇറാനും ഇസ്രയേലും തമ്മിൽ എളുപ്പത്തിൽ ഒരു കരാർ ഉണ്ടാക്കാനും ഈ രക്തരൂക്ഷിതമായ സംഘർഷം അവസാനിപ്പിക്കാനും യുഎസിന് കഴിയും എന്നും ട്രംപ് സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിച്ചു.
"ഓപ്പറേഷൻ റൈസിങ് ലയൺ" എന്ന ഓപ്പറേഷന് കീഴിലാണ് ഇസ്രയേൽ ഇറാനിയൻ സൈനിക ആണവ കേന്ദ്രങ്ങളിൽ വൻ വ്യോമാക്രമണം നടത്തിയത്. ഇതിന് മറുപടിയായി ഇറാൻ ഇസ്രയേൽ നഗരങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു.
Iran isn’t just threatening Israel. Its missiles can now reach deep into Europe.
— Israel Foreign Ministry (@IsraelMFA) June 14, 2025
The @IDF struck the regime’s nuclear facilities at the 11th hour.
𝗜𝘀𝗿𝗮𝗲𝗹 𝗶𝘀 𝗱𝗼𝗶𝗻𝗴 𝘄𝗵𝗮𝘁 𝗺𝘂𝘀𝘁 𝗯𝗲 𝗱𝗼𝗻𝗲. pic.twitter.com/Fq1VnxzLre
സംഘർഷത്തിൽ ഇരുവശത്തും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി. ഇറാനിൽ 78 പേർ മരിക്കുകയും 320 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായും ഇസ്രയേലിൽ മൂന്ന് പേർ മരിക്കുകയും 170 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ടെഹ്‌റാനിൽ ആക്രമണ പരമ്പര നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
'ഇറാൻ ഇസ്രയേലിനെ ഭീഷണിപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്. അവരുടെ മിസൈലുകൾക്ക് ഇപ്പോൾ യൂറോപ്പിലേക്ക് ആഴത്തിൽ എത്താൻ കഴിയും. ഇറാനിയൻ പ്രതിരോധ മന്ത്രാലയ ആസ്ഥാനം, എസ്‌പിഎൻഡി ആണവ പദ്ധതിയുടെ ആസ്ഥാനം എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം' എന്നും ഐഡിഫ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
Also Read: ഇറാൻ-ഇസ്രയേൽ ഷാങ്ഹായ് ചര്‍ച്ചകളില്‍ അകലം പാലിച്ച് ഇന്ത്യ ; രാജ്യത്തിൻ്റെ നിലപാട് അറിയിച്ചെന്ന് എംഇഎ