വാഷിങ്‌ടൺ: ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് പിൻവലിച്ച് അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ചൈനയിലെ ഉത്‌പന്നങ്ങൾക്കുള്ള ഇറക്കുമതികൾക്ക് നികുതി 125% ആയി ഉയർത്തി. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരയുദ്ധമാക്കി മാറ്റാനാണ് ലക്ഷ്യമെന്നാണ് ഇതിനെ കരുതുന്നത്. ട്രംപിൻ്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ എസ് & പി 500 സ്റ്റോക്ക് സൂചിക 9.5% ഉയർന്നു. എന്നാൽ ട്രംപിൻ്റെ ഇറക്കുമതിത്തീരുവയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
താത്‌കാലികമായി ഇറക്കുമതിത്തീരുവ നിർത്തലാക്കിവച്ചിട്ടുണ്ടെങ്കിലും 10% തീരുവ രാജ്യങ്ങൾ നൽകേണ്ടതായിട്ടുണ്ട്. അസ്ഥിരമായ സാമ്പത്തിക വിപണി സൃഷ്‌ടിച്ച തീവ്ര സമ്മർദത്തെത്തുടർന്നാണ് ട്രംപ് തീരുവ താത്‌കാലികമായി നിർത്തിവച്ചത്. എന്നാൽ പിൻവലിക്കുന്നതിനുള്ള തീരുമാനം നേരത്തെ പദ്ധതിയിൽ ഉണ്ടായിരുന്നതാണെന്ന് ചില ഭരണകൂട ഉദ്യോഗസ്ഥർ വാദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ട്രംപിൻ്റെ ഇറക്കുമതി തീരുവ ബുധനാഴ്‌ച പുലർച്ചെയാണ് പ്രാബല്യത്തിൽ വരുന്നത്. അന്ന് ഉച്ചകഴിഞ്ഞ് 75ലധികം രാജ്യങ്ങൾ വ്യാപാര ചർച്ചകൾക്കായി യുഎസ് സർക്കാരിനെ സമീപിച്ചിട്ടും ഒന്നും തന്നെ നടന്നിരുന്നില്ല. ഇതിന് പിന്നാലെ ഇപ്പോൾ തീരുവ 90 ദിവസത്തേക്ക് പിൻവലിച്ചുവെന്നും എന്നാൽ ഇക്കാലയളവിൽ 10% ഈടാക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
ഓഹരി വിപണിയിലെ ഇടിവ് കാരണം ആളുകൾ ഭയപ്പെട്ടു. അതിനാൽ ഇറക്കുമതി തീരുവ താത്‌കാലികമായി പിൻവലിക്കുകയായിരുന്നു. എന്നാൽ ചൈനയ്ക്ക് നേരെയല്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൈന ചർച്ചക്കോ കരാറിലോ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെയും ഒന്നും നടന്നില്ല. ബോണ്ട് വിപണിയെ താൻ നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇറക്കുമതി തീരുവ താത്‌കാലികമായി നിർത്തി വച്ചാലോയെന്ന് ചിന്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് പ്രാബല്യത്തിൽ വന്നിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉത്‌പന്നങ്ങൾക്ക് ട്രംപ് നിശ്ചയിച്ചത് 20%, ജപ്പാൻ 24%, ദക്ഷിണ കൊറിയ 25% എന്നിങ്ങനെയായിരുന്നു ഇറക്കുമതി തീരുവകൾ.