വാഷിങ്ടൺ : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരെ നാളെ വൈകുന്നേരം ഭൂമിയിലെത്തിക്കുമെന്ന് നാസ. യുഎസ് സമയം ചൊവ്വാഴ്‌ച വൈകുന്നേരം 5.57ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്‌ച പുലര്‍ച്ചെ 3.30) സുനിതയേയും സംഘത്തെയും വഹിക്കുന്ന പേടകം ഫ്ലോറിഡയിൽ പതിക്കുമെന്ന് നാസ അറിയിച്ചു.
ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന് പ്രൊപ്പൽഷൻ പ്രശ്‌നങ്ങൾ നേരിട്ടതിനെത്തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി സുനിത വില്യംസും ബുഷ് വില്‍മോറും ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. നാസയിലെ ബഹിരാകാശയാത്രികനായ നിക്ക് ഹേഗും റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികനായ അലക്‌സാണ്ടർ ഗോർബുനോവും ഡ്രാഗൺ കാപ്‌സ്യൂളിൽ തിരിച്ചെത്തും.
തിങ്കളാഴ്‌ച വൈകുന്നേരം മുതൽ യാത്ര തത്സമയം സംപ്രേഷണം ചെയ്യുമെന്നും നാസ അറിയിച്ചു. ഇന്നലെ രാവിലെയാണ് ക്രൂ–10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവില്‍ ഹാന്‍ഡ് ഓവര്‍ ഡ്യൂട്ടികള്‍ പുരോഗമിക്കുകയാണെന്നും, ഇത് പൂർത്തിയായാൽ ഭൂമിയിലേക്കുള്ള ഇവരുടെ യാത്ര ആരംഭിക്കുമെന്നും നാസ വ്യക്തമാക്കി. സുനിതയ്ക്കും വില്‍മോറിനുമൊപ്പം നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക് ഹേഗും റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികനായ അകല്‌സാന്ദര്‍ ഗോര്‍ബുണോവും ഡ്രാഗണ്‍ ക്യാപ്സ്യൂളില്‍ ഉണ്ടാകും.
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞ റെക്കോര്‍ഡ് റഷ്യക്കാരനായ വലേരി പൊള്‍യാകൊവിനാണ്. 437 ദിവസമാണ് അദ്ദേഹം ചെലവഴിച്ചത്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ ഫ്രാങ്ക് റുബിലോയ 371 ദിവസവും ബഹിരാകാശ പേടകത്തില്‍ കഴിഞ്ഞിട്ടുണ്ട്. സുനിതയുടെയും വില്‍മോറിന്‍റെയും മടങ്ങിവരവ് അനിശ്ചിതമായി നീണ്ടത് കടുത്ത ആശങ്കയാണ് ഉയര്‍ത്തിയത്.