ETV Bharat / international

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി; വ്‌ളാഡിമർ പുടിനുമായി കൂടിക്കാഴ്‌ച നടത്തും - PM Modi Arrives In Russia

രണ്ട് ദിവസത്തെ റഷ്യ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്കോയിലെത്തി. സന്ദർശന വേളയിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമർ പുടിനുമായി പ്രധാനമന്ത്രി ചർച്ച നടത്തും.

VLADIMIR PUTIN  പ്രധാനമന്ത്രി മോദി റഷ്യയിലെത്തി  RUSSIAN PRESIDENT  PM MODI RUSSIA VISIT
File photo of Prime Minister Narendra Modi (ANI)
author img

By ETV Bharat Kerala Team

Published : Jul 8, 2024, 8:28 PM IST

മോസ്‌കോ: 22-ാമത് ഇന്ത്യ - റഷ്യ ഉച്ചകോടിയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ. മോസ്കോയിലെ വ്‌നുക്കോവോ-II അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ റഷ്യയുടെ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മാന്‍റുറോവ് സ്വീകരിച്ചു. കൂടാതെ മോദിക്ക് റഷ്യൻ സൈന്യം ഗാർഡ് ഓഫ് ഓണറും നൽകി.

റഷ്യൻ പ്രസിഡന്‍റ്‌ വ്‌ളാഡിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലെത്തിയത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. വ്‌ളാഡിമിർ പുടിനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കുമെന്നാണ് വിവരം. പുടിന്‍റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഇന്ന് അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.

പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ആരോഗ്യം, വിദ്യാഭ്യാസം, ഊർജ സഹകരണം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെകുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്യും. ലോകരാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളെകുറിച്ചുള്ള ഇരുവരുടെയും അഭിപ്രായങ്ങൾ പങ്കുവയ്‌ക്കുമെന്നാണ് വിവരം.

ALSO READ: മോദി-പുടിന്‍ കൂടിക്കാഴ്‌ച ഇന്ന്; പ്രതീക്ഷയില്‍ ക്രംലിന്‍, ഉറ്റുനോക്കി പാശ്ചാത്യ രാജ്യങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.