ഇസ്ലാമാബാദ്: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസം കൊണ്ട് പാകിസ്ഥാന്‍റെ പൊതു കടത്തില്‍ വന്‍ വര്‍ദ്ധന. 7600000 കോടി രൂപയാണ് വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളതെന്നും സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കുന്നു. 2025 മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്. ഇക്കൊല്ലം രാജ്യത്തിന്‍റെ സമ്പദ്ഘടനയില്‍ 2.7ശതമാനം വര്‍ദ്ധനയുണ്ടാകുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ടു വര്‍ഷമായി പാകിസ്ഥാന്‍റെ സമ്പദ്ഘടന വീണ്ടെടുപ്പിന്‍റെ പാതയിലാണെന്നും ധനകാര്യമന്ത്രി മുഹമ്മദ് ഔറംഗസേബ് പുറത്ത് വിട്ട സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് 2024-25 അവകാശപ്പെടുന്നു. ഈ സാമ്പത്തിക വര്‍ഷം കാര്യങ്ങള്‍ കുറച്ച് കൂടി മെച്ചപ്പെടുമെന്നും സ്ഥിരതയും കരുത്തും ആര്‍ജ്ജിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ സമ്പദ്ഘടനയുടെ പ്രകടനം വ്യക്തമാക്കുന്ന സുപ്രധാന രേഖയാണ് ബജറ്റിന് തൊട്ടുമുമ്പ് പുറത്ത് വിടുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട. പാകിസ്ഥാന്‍റെ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത് ജൂലൈ ഒന്നിനാണ്.
പ്രാദേശിക ബാങ്കുകളില്‍ നിന്നായി രാജ്യം 5150000 കോടി രൂപ വായ്‌പ എടുത്തിട്ടുണ്ട്. വിദേശത്ത് നിന്നുള്ള വായ്‌പകള്‍ 2450000 കോടിയുടേതാണ്. ഇന്നാണ് രാജ്യത്തെ പൊതു ബജറ്റ് അവതരിപ്പിക്കുന്നത്.
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച 2023ല്‍ 0.2ശതമാനമായിരുന്നു. 2024ല്‍ ഇത് 2.5ശതമാനമായി ഉയര്‍ന്നു. 2025ലിത് 2.7ശതമാണെന്നും സാമ്പത്തിക സര്‍വേ അവതരണത്തിന് മുമ്പ് ധനമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇത് ക്രമാനുഗതമായ വീണ്ടെടുപ്പാണ്. സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള രാജ്യത്തിന്‍റെ സഞ്ചാരം ശരിയായ പാതയിലാണെന്നും ഇത് കാട്ടിത്തരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍റെ സാമ്പത്തിക വളര്‍ച്ചയെ അദ്ദേഹം വിശാല ആഗോള സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുകയും ചെയ്‌തു. ആഗോള മൊത്ത ആഭ്യന്തര ഉത്‌പാദനം2.8ശതമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത സാമ്പത്തിക വര്‍ഷം കഥകള്‍ മാറി മറിയും.രാജ്യാന്തര നാണ്യനിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഇക്കുറി ബജറ്റ് പ്രതീക്ഷകള്‍. വരുമാനം വര്‍ദ്ധിപ്പിക്കുകയും വളര്‍ച്ച ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയും ചെയ്യും.
ശക്തമായ ഐടി കയറ്റുമതികളിലൂടെ 2025 ജൂലൈ-ഏപ്രില്‍ സാമ്പത്തിക വര്‍ഷം 190കോടി അധിക വരുമാനമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആകെ 350 കോടി ഡോളറിന്‍റെ ഐടി കയറ്റുമതിയാണ് നടന്നത്. വര്‍ഷാവസാനത്തോടെ അടവുകള്‍ 3700-3800 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. രണ്ട് കൊല്ലം മുമ്പ് ഇത് 2700 കോടി ഡോളറായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പൊതു കടവുപം മൊത്ത ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം68ശതമാനമായിരുന്നു. ഇപ്പോഴിത് 65ശതമാനമായി.
വിദേശ വിനിമയ കരുതല്‍ 2024 ജൂണ്‍ മുപ്പതിന് 940 കോടി ഡോളറായിരുന്നു. 2023ലേതില്‍ നിന്ന് നിര്‍ണായകമായ വീണ്ടെടുപ്പാണിത്. 2025ല്‍ വിദേശവിനിമയ കരുതല്‍ 1664കോടി ഡോളറായി ഉയര്‍ന്നു എന്നത് മെച്ചപ്പെട്ട സാമ്പത്തിക സൂചനയാണ്. മൊത്തം കരുതലിന്‍റെ 1150 കോടി ഡോളറ്ക പാകിസ്ഥാന്‍റെ പൊതുമേഖലാ ബാങ്കിന്‍റെ പക്കലും 514 കോടി ഡോളര്‍ വാണിജ്യ ബാങ്കുകളുടെ പക്കലുമാണ് ഉള്ളത്.
ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ പതിമൂന്നിന് പാര്‍ലമെന്‍റില്‍ ചര്‍ച്ച ആരംഭിക്കും. ജൂണ്‍ 21 വരെ പൊതു ചര്‍ച്ച തുടരും. ജൂണ് 26ന് ദേശീയ അസംബ്ലി ബജറ്റിന് ഔദ്യോഗിക അംഗീകാരം നല്‍കും. ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ ജൂണ്‍ 27ന് നടക്കും.