ഇസ്ലാമാബാദ്: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനണെന്ന ഇന്ത്യയുടെ ആരോപണം നിഷേധിച്ച് പാകിസ്ഥാന്‍ സെനറ്റ് പ്രമേയം പാസാക്കി. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പാക് നടപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കശ്‌മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്‌ചയുണ്ടായ ആക്രമണത്തില്‍ സഞ്ചാരികളക്കം 26 പേരാണ് മരിച്ചത്. നിരോധിത പാക് ഭീകര സംഘടന ലഷ്‌കര്‍ ഇ തോയിബയുടെ ഭാഗമായ ദ റസിസ്റ്റന്‍റ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ഉപപ്രധാനമന്ത്രി ഇഷാഖ് ദറാണ് പ്രമേയം അവതരിപ്പിച്ചത്. പാര്‍ലമെന്‍റിന്‍റെ ഉപരിസഭയിലെ എല്ലാ കക്ഷികളുടെയും പിന്തുണ പ്രമേയത്തിന് ലഭിച്ചു.
പാകിസ്ഥാന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും മേലുള്ള ഏതൊരു അധിനിവേവും നേരിടാന്‍ തങ്ങള്‍ പൂര്‍ണ സജ്ജരാണെന്നും ജല തീവ്രവാദമായാലും സൈനിക പ്രകോപനമായാലും നേരിടുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ആക്രമണത്തെ അടിസ്ഥാനരഹിതമായി പാകിസ്ഥാന് മേല്‍ കെട്ടി വയ്ക്കാനുള്ള എല്ലാ ശ്രമങ്ങളെയും നിഷേധിക്കുന്നുവെന്നും പ്രമേയം പറയുന്നു. നിരപരാധികളെ കൊന്നൊടുക്കുന്നത് പാകിസ്ഥാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രമേയം അവകാശപ്പെടുന്നു.
പാകിസ്ഥാനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ ബോധപൂര്‍വമായ കള്ളപ്രചരണശ്രമത്തെ അപലപിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി അവര്‍ സാധാരണ നടത്തുന്ന ശ്രമങ്ങളാണ് ഇതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
സിന്ധു നദീജല കരാര്‍ ഏകപക്ഷീയമായി റദ്ദാക്കിയ നടപടിയെയും പ്രമേയ അപലപിക്കുന്നു. ഇത് യുദ്ധമാണെന്നും പ്രമേയം ആരോപിക്കുന്നു.
26 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളെ മേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ ഉപപ്രധാനമന്ത്രി സഭയെ അറിയിച്ചു. ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ഏത് തരം നടപടിയെയും നേരിടാന്‍ തങ്ങള്‍ സര്‍വസജ്ജമാണ്.
കഴിഞ്ഞ ദിവസം ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുത്ത ദേശീയ സുരക്ഷ സമിതി യോഗത്തിന് ശേഷം ഷിംല കരാറടക്കമുള്ളവ റദ്ദാക്കാനും ഇന്ത്യയുമായുള്ള വാണിജ്യ ബന്ധങ്ങള്‍ വിച്‌ഛേദിക്കാനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിക്കാനും തീരുമാനിച്ചതിന് പിന്നാലെയാ് പാര്‍ലമെന്‍റില്‍ പ്രമേയം കൊണ്ടു വന്നത്.
കഴിഞ്ഞ ദിവസം അവര്‍ വാഗാ അതിര്‍ത്തി അടയ്ക്കുകയും ഇന്ത്യാക്കാര്‍ക്ക് നല്‍കിയിട്ടുള്ള വിസ റദ്ദാക്കുകയു ചെയ്‌തിരുന്നു. ഇന്ത്യന്‍ ഹൈകമ്മീഷനോട് പാകിസ്ഥാന്‍ വിടണമന്ന് നിര്‍ദ്ദേശിക്കുകയും ചെയ്‌തു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ കൈക്കൊണ്ട നടപടികള്‍ക്ക് സമാനമായി ആണ് ഇത്തരം നടപടികള്‍ പാകിസ്ഥാനും കൈക്കൊണ്ടത്. ഇന്ത്യ ബുധനാഴ്‌ച തന്നെ സിന്ധുനദീ ജല കരാര്‍ റദ്ദാക്കുകയും ഇസ്ലാമാബാദുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്‌തിരുന്നു.
Also Read: പഹല്‍ഗാം ആക്രമണം; കശ്‌മീരികളായ രണ്ട് ഭീകരരുടെ വീടുകള്‍ തകർത്ത് പ്രാദേശിക ഭരണകൂടം