ജറുസലേം : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. ഇറാനെതിരായ ഇസ്രയേലിൻ്റെ ആക്രമണങ്ങൾക്ക് അന്താരാഷ്ട്ര പിന്തുണ നേടുന്നതിനുള്ള നയതന്ത്ര നീക്കത്തിൻ്റെ ഭാഗമായാണ് നരേന്ദ്ര മോദിയും മറ്റ് ലോക നേതാക്കളുമായി നെതന്യാഹു സംസാരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇന്നലെ (12 ജൂൺ) വൈകുന്നേരം മുതൽ ജർമ്മനി, ഇന്ത്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ സംസാരിച്ചിരുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ എന്നിവരുമായി സംസാരിക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Received a phone call from PM @netanyahu of Israel. He briefed me on the evolving situation. I shared India's concerns and emphasized the need for early restoration of peace and stability in the region.
— Narendra Modi (@narendramodi) June 13, 2025
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഇറാൻ്റെ ഉന്മൂലന ഭീഷണിയെ അഭിമുഖീകരിക്കുമ്പോൾ ഇസ്രയേലിൻ്റെ പ്രതിരോധ ആവശ്യങ്ങൾ മനസിലാക്കാൻ നേതാക്കൾക്ക് കഴിഞ്ഞു. ഇനിയും കൂടിക്കാഴ്‌ച നടത്തുമെ'ന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. 'ഇസ്രയേൽ പ്രധാനമന്ത്രിയിൽ നിന്നും ഒരു ഫോൺ കോൾ ലഭിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു' -എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.
ഇറാനും ഇസ്രയേലും തമ്മിലുള്ള സമീപകാല സംഭവവികാസങ്ങളിൽ ആശങ്കാകുലരാണെന്നും സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ആണവ, മിസൈൽ കേന്ദ്രങ്ങളെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ഇറാനിലെ വിവിധ സ്ഥലങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയിട്ടുണ്ട്.
ആക്രമണത്തെത്തുടർന്ന് ടെഹ്‌റാനിൽ നിന്ന് പ്രത്യാക്രമണത്തിന് സാധ്യതയുള്ളതിനാൽ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാനിയൻ തലസ്ഥാനത്ത് ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. 'ഓപ്പറേഷൻ റൈസിങ് ലയൺ' എന്ന പേരിൽ ഇസ്രയേൽ സൈനിക നടപടി ആരംഭിക്കുകയും ചെയ്‌തു.
Also Read: ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം; സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു, ഇസ്രയേലിൽ അടിയന്തരാവസ്ഥ