ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ ഇസ്രയേൽ ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ്‌ലൈൻ നമ്പറുകൾ നൽകി എംബസി. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുമായുള്ള ആശയവിനിമയത്തിനായി ടെലിഗ്രാം ലിങ്കും ഇന്ത്യൻ എംബസി എക്‌സിൽ പങ്കുവച്ചു.
'ഇറാനിലെ ഇന്ത്യക്കാർ ഇന്ത്യൻ എംബസിയിൽ നിന്ന് സ്ഥിതിഗതികളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ഈ ലിങ്കിൽ ചേരണമെന്ന് അഭ്യർഥിക്കുന്നു - https://t.me/indiansiniran എന്ന് എംബസി എക്സിൽ കുറിച്ചു.
We request everyone in Iran to join the below given Telegram Link to receive updates on the situation from the Embassy. Kindly note that this Telegram Link is ONLY for those Indian Nationals who are currently in Iran.https://t.co/6rLuloaEYO
— India in Iran (@India_in_Iran) June 15, 2025
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് ഈ ലിങ്കെന്നും ഇവർ വ്യക്തമാക്കി. പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും ടെഹ്‌റാനിലെ എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.
ഇറാനിലെ അനാവശ്യമായ എല്ലാ നീക്കങ്ങളും ഒഴിവാക്കണമെന്നും അപ്‌ഡേറ്റുകൾക്കായി എംബസിയുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരണമെന്നും ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടു. ആശയവിനിമയത്തിനായി നിരവധി കോൺടാക്റ്റ് നമ്പറുകളും എംബസി നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബന്ധപ്പെടേണ്ട നമ്പറുകൾ
Advisory for all Indian nationals and Persons of Indian Origin currently in Iran. @MEAIndia @IndianDiplomacy pic.twitter.com/hACYKyaeId
— India in Iran (@India_in_Iran) June 15, 2025
- വിളിക്കാൻ മാത്രം: 1. +98 9128109115, +98 9128109109
- വാട്ട്സ്ആപ്പ്: +98 901044557, +98 9015993320, +91 8086871709.
പശ്ചിമേഷ്യയിലെ ഇസ്രയേൽ ഇറാൻ സംഘർഷം കനക്കുകയാണ്. "ഓപ്പറേഷൻ റൈസിങ് ലയൺ" എന്ന പേരിൽ ഇറാനിയൻ സൈനിക, ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ വൻ വ്യോമാക്രമണം നടത്തിയതാണ് സംഘർഷങ്ങളുടെ തുടക്കം. ഇതിന് മറുപടിയായി ഇറാൻ ഇസ്രയേൽ നഗരങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ട് പ്രത്യാക്രമണം നടത്തിയതോടെ സാഹചര്യം കലുഷിതമാവുകയായിരുന്നു.