ടെഹ്‌റാന്‍: ഇറാന്‍ തുറമുഖത്ത് കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ 4 പേര്‍ മരിച്ചു. 406 പേര്‍ക്ക് പരിക്ക്.
ഷാഹിദ് രാജേ പോര്‍ട്ട് ഡോക്കിന്‍റെ ഭാഗത്തായി വൈകിട്ട് അഞ്ച് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. നിലവില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ടെഹ്‌റാനില്‍ നിന്നും 1000 കീമി അകലെയാണ് ഷാഹിദ് രാജേ. ബന്ദാര്‍ അബ്ബാസിന് പടിഞ്ഞാറ് നിന്നും 23 കിലോമീറ്റര്‍ അകലെയാണിത്. അത്യാധുനികമായ കണ്ടെയ്‌നറുകളാണ് തുറമുഖത്തുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തിന് പിന്നാലെ നിരവധി റാപിഡ് റെസ്‌പോണ്‍സ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി കണ്ടെയ്‌നറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം സഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്.
Also Read: പഹൽഗാം ഭീകരാക്രമണം: അനന്ത്‌നാഗിൽ 175 പേര്‍ കസ്റ്റഡിയില്‍