ന്യൂയോർക്ക് : ന്യൂയോർക്കിലെ ഹഡ്‌സൺ നദിയിൽ ഹെലികോപ്‌ടർ തകർന്ന് വീണ് ആറ് മരണം. മൂന്ന് കുട്ടികളും പൈലറ്റുമടക്കം ആറ് പേർ മരിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ടൂറിസ്റ്റ് ഹെലികോപ്‌ടറാണ് തകർന്നുവീണത്. സ്‌പെയിനിൽ നിന്നുള്ള കുടുംബമാണ് മരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
ബെൽ 206 എൽ-4 ലോംഗ് റേഞ്ചർ IV ഹെലികോപ്‌ടറാണ് വിനോദയാത്രക്കിടെ ഹഡ്‌സൺ നദിയിലേക്ക് തകർന്ന് വീണത്. ലോവർ മാൻഹട്ടനിൽ നിന്ന് സ്റ്റാച്യു ഓഫ് ലിബർട്ടിയെ ചുറ്റി സഞ്ചരിച്ച് ഹഡ്‌സൺ നദിക്ക് മുകളിലെത്തിയപ്പോഴാണ് അപകടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. മണിക്കൂറിൽ 10 മുതൽ 15 മൈൽ വരെ വേഗതയിൽ കാറ്റും മഴയുമുണ്ടായിരുന്നതായും ഇത് അപകടത്തിന് കാരണമായേക്കാമെന്നുമാണ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ സ്ഥിരീകരിക്കുന്നത്. അതേസമയം വെസ്റ്റ് സൈഡ് ഹൈവേയ്‌ക്കും സ്‌പ്രിങ് സ്ട്രീറ്റിനും സമീപം ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.