ETV Bharat / international

ലൈംഗിക പീഡനവും കൊലപാതകവും: പ്രതിയെ നൈട്രജൻ വാതകം ഉപയോഗിച്ച് വധിച്ചു, കേസ് 32 വർഷം മുൻപുള്ളത് - NITROGEN EXECUTION USA

1988ൽ 32 വയസുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പിലാക്കിയത്. യുഎസിലെ ആറാമത്തെ നൈട്രജൻ വധശിക്ഷയാണിത്

MAN EXECUTED BY NITROGEN GAS  ALABAMA  ALABAMA EXECUTE MAN BY NITROGEN GAS  GREGORY HUNT
Alabama Department of Corrections shows Gregory Hunt (ETV Bharat)
author img

By ETV Bharat Kerala Team

Published : June 11, 2025 at 12:25 PM IST

2 Min Read

അലബാമ: 1988ൽ 32 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഗ്രിഗറി ഹണ്ടിനെ (65) നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷക്ക് വിധേയനാക്കി. അമേരിക്കയിലാണ് സംഭവം. ഇത് രാജ്യത്തെ ആറാമത്തെ നൈട്രജൻ ഉപയോഗിച്ചുള്ള വധശിക്ഷയാണ്. യുഎസിൽ ഈയാഴ്ച നടപ്പാക്കാൻ നിശ്ചയിച്ച നാല് വധശിക്ഷകളിൽ ഒന്നാണിത്.

ദക്ഷിണ അലബാമയിലെ ജയിലിൽവച്ച് ഇന്നലെ വൈകിട്ട് 6:26നാണ് (10.06.2025) മരണം സ്ഥിരീകരിച്ചത്. വധശിക്ഷ രീതി അനുസരിച്ച് തടവുകാരനെ ശുദ്ധമായ നൈട്രജൻ വാതകം ശ്വാസിക്കാൻ നിർബന്ധിക്കുന്നു. ഇത് ജീവൻ നിലനിർത്താനാവശ്യമായ ഓക്സിജൻ ഇല്ലാതാക്കും. മുഖം മുഴുവൻ നീല നിറത്തിലുള്ള മാസ്ക് ധരിപ്പിച്ച് സ്ട്രെച്ചറിൽ കെട്ടിയിട്ട നിലയിലായിരുന്നു ഹണ്ട്. അവസാന വാക്യങ്ങളൊന്നും പറയാതിരുന്ന ഹണ്ട് വിരലുകൾ കൊണ്ട് തംബ്സ്-അപ്പ് സൈനും സമാധാനത്തിൻ്റെ ചിഹ്നവും കാണിച്ചു.

വൈകിട്ട് 5:55ന് ശേഷമാണ് വാതകം പ്രവഹിക്കാൻ തുടങ്ങിയത്. 5:57ന് ഹണ്ട് ചെറുതായി വിറയ്ക്കുകയും ശ്വാസം കിട്ടാതെ പിടയുകയും ചെയ്തു. തല സ്ട്രെച്ചറിൽ നിന്ന് ഉയർത്തുകയും 5:59ഓടെ ഒരു ദീർഘനിശ്വാസം പുറത്തുവിടുകയും ചെയ്തു. കാലുകൾ ഉയർത്തുകയും ഇടവിട്ട് നാലോ അതിലധികമോ തവണ കിതച്ചുകൊണ്ട് ശ്വാസമെടുക്കുകയും 6:05ന് ശേഷം യാതൊരു ചലനവും ഉണ്ടായില്ല.

ഈ വിറയലുകളും കിതപ്പും അലബാമയിൽ മുമ്പ് നടന്ന നൈട്രജൻ വധശിക്ഷകളിലേതിന് സമാനമായിരുന്നു. ഇത്തരം ചലനങ്ങൾ പ്രതീക്ഷിക്കുന്നതാണെന്ന് അധികൃതർ പറയുന്നു. എന്നാൽ ഇത് പെട്ടെന്നുള്ള മരണമല്ലെന്ന് വിമർശകർ അഭിപ്രായപ്പെട്ടു. "ഞാൻ കണ്ടത് മറ്റ് നൈട്രജൻ ഹൈപ്പോക്സിയ വധശിക്ഷകളുമായി സ്ഥിരതയുള്ളതാണ്. അനിയന്ത്രിതമായ ശരീര ചലനങ്ങൾ ഉണ്ടായിരിക്കും," അലബാമ കറക്ഷൻസ് കമ്മിഷണർ ജോൺ ഹാം പറഞ്ഞു.

ഒരു മാസത്തോളം ഹണ്ട് കൊല്ലപ്പെട്ട യുവതിയുമായി ഡേറ്റ് ചെയ്തിരുന്നു. ബന്ധം തുടരവെ അഭിപ്രായ ഭിന്നതകാരണം, പ്രകോപിതനായ ഇയാൾ, ലൈനിൻ്റെ അപ്പാർട്ട്മെൻ്റിൽ അതിക്രമിച്ച് കയറി. ലൈംഗികമായി പീഡിപ്പിക്കുകയും മർദിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. അവളുടെ ശരീരത്തിൽ 60 പരിക്കുകൾ ഏൽപ്പിച്ചിരുന്നു. 1990ൽ ജൂറി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അലബാമയിലെ ഏറ്റവും കൂടുതൽ കാലം വധശിക്ഷ സെല്ലിൽ കഴിഞ്ഞ തടവുകാരിൽ ഒരാളായിരുന്നു ഹണ്ട്. 1998 മുതൽ പ്രതിവാര ബൈബിൾ ക്ലാസ് നയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വധശിക്ഷ ആരംഭിക്കുന്നതിന് ഏകദേശം മൂന്ന് മണിക്കൂർ മുമ്പ് ഹണ്ടിൻ്റെ സ്റ്റേയ്ക്കുള്ള അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളി. ലൈംഗിക പീഡനത്തിനുള്ള തെളിവുകളെക്കുറിച്ച് പ്രോസിക്യൂട്ടർമാർ ജൂറിമാരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഹണ്ട് വാദിച്ചു. ഈ വാദം അലബാമ അറ്റോർണി ജനറൽ ഓഫിസ് അടിസ്ഥാനരഹിതമാണെന്ന് വിശേഷിപ്പിച്ചു. ഹണ്ട് അത്താഴം നിരസിച്ചു. ജയിൽ അധികൃതർ നൽകിയ വിവരമനുസരിച്ച് വധശിക്ഷ നടപ്പാക്കിയ ദിവസം ഉച്ചഭക്ഷണം കഴിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാജ്യത്ത് നടന്ന രണ്ട് വധശിക്ഷകളിൽ ഒന്നായിരുന്നു ഹണ്ടിൻ്റേത്. ഫ്ലോറിഡയിൽ 1994ൽ 23 വയസുകാരിയായ കാർമെൻ ഗേഹാർട്ടിനെ കൊലപ്പെടുത്തിയ കേസിൽ ആന്റണി വെയ്ൻറൈറ്റ് മാരകമായ കുത്തിവയ്പ്പിലൂടെ മരിച്ചു.

Also Read:ലോസ് ഏഞ്ചൽസ് പ്രക്ഷോഭം: ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് ട്രംപ്; കൂടുതൽ സൈനികരെ അയക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.