ഇസ്‌താബൂള്‍: തുര്‍ക്കിയില്‍ വന്‍ ഭൂചലനം. ഇസ്‌താബൂളിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി.
ഇസ്‌താബൂളിന് സമീപമുള്ള മര്‍മര കടലിന് അടിത്തട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. 10 കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം ഉണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. എന്നാല്‍ ഇസ്‌താബൂളിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ ഭൂചലനം ബാധിച്ചിട്ടുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
EQ of M: 6.0, On: 23/04/2025 15:19:11 IST, Lat: 40.99 N, Long: 28.10 E, Depth: 10 Km, Location: Turkey.
— National Center for Seismology (@NCS_Earthquake) April 23, 2025
For more information Download the BhooKamp App https://t.co/5gCOtjdtw0 @DrJitendraSingh @OfficeOfDrJS @Ravi_MoES @Dr_Mishra1966 @ndmaindia pic.twitter.com/1ldwTAZSoD
നിരന്തരം ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തുര്‍ക്കി, ഇസ്‌താബൂള്‍ ഒരുങ്ങിയിരിക്കണമെന്ന് നിര്‍ദേശിച്ചു. 2023ല്‍ ഇസ്‌താബൂളില്‍ വന്‍ ഭൂകമ്പം സംഭവിച്ചിരുന്നു. രാജ്യത്തിന്‍റ തെക്ക് കിഴക്കന്‍ മേഖലയിലായിരുന്നുവത്. 55,000ത്തിലധികം പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
Also Read: മ്യാന്മറിൽ വീണ്ടും ഭൂചലനം; തുടർചലനങ്ങൾക്ക് സാധ്യതയെന്ന് എൻസിഎസ്