കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിൽ ശക്തമായ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ത്യൻ സമയം ഇന്ന് (ഏപ്രിൽ 16) പുലർച്ചെ 4.43 ആണ് ഭൂകമ്പം ഉണ്ടായത്.
എൻസിഎസ് പ്രകാരം 75 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഗുരുതരമായ നാശനഷ്‌ടങ്ങൾ വരുത്താൻ തക്ക ശക്തിയുള്ളതായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് പ്രഭവകേന്ദ്രത്തിന് സമീപം. എന്നിരുന്നാലും ആളപായമോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
തുടര്‍ച്ചയായി വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഭൂകമ്പം എന്നിവയുൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾക്ക് അഫ്‌ഗാനിസ്ഥാൻ ഇരയാകുന്നുവെന്ന് യുണൈറ്റഡ് നാഷന്‍സ് ഓഫിസ് ഫോര്‍ ദ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേര്‍സ് (UNOCHA) പറഞ്ഞു. അഫ്‌ഗാനിസ്ഥാനിൽ പതിവായി ഉണ്ടാകുന്ന ഈ ഭൂകമ്പങ്ങൾ പ്രദേശത്ത് വളരെയധികം നാശനഷ്‌ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.
പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷവും അവികസിതാവസ്ഥയും കാരണം അവർക്ക് ഒരേസമയം ഒന്നിലധികം ആഘാതങ്ങളെ നേരിടാനുള്ള പ്രതിരോധശേഷി നഷ്‌ടപ്പെട്ടുവെന്നും യുഎൻഒസിഎച്ച്എ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അഫ്‌ഗാനിസ്ഥാനിൽ നേരത്തേയും ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടാതെ ഹിന്ദുക്കുഷ് പർവതനിര ഭൂമിശാസ്ത്രപരമായി സജീവമായ ഒരു പ്രദേശമാണ്, അവിടെ എല്ലാ വർഷവും ഭൂകമ്പങ്ങൾ സംഭവിക്കാറുണ്ടെന്ന് റെഡ് ക്രോസ് പറയുന്നു. ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾക്കിടയിൽ നിരവധി ഫോൾട്ട് ലൈനുകളിൽ അഫ്‌ഗാനിസ്ഥാൻ സ്ഥിതിചെയ്യുന്നുണ്ട്, കൂടാതെ ഹെറാത്തിലൂടെ നേരിട്ട് പോകുന്ന ഒരു ഫോൾട്ട് ലൈനുമുണ്ട്.
Also Read: പാകിസ്ഥാനിൽ ഭൂചലനം; റിക്‌ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല