വാഷിങ്ടൺ : അമേരിക്കയിൽ അനധികൃതമായി താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി വൈറ്റ് ഹൗസ്. ജില്ലാ കോടതി സ്റ്റേ ചെയ്‌ത ഏലിയൻ എനിമീസ് ആക്‌ട് (എഇഎ) സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് മുന്നറിയിപ്പുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് രംഗത്തെത്തിയത്.
പത്രസമ്മേളനത്തിലാണ് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. അനധികൃതമായി യുഎസില്‍ താമസിക്കുന്ന ട്രെൻ-ഡി-അരഗ്വ, എംഎസ്-13 തുടങ്ങിയ ഗ്രൂപ്പുകളെ വിദേശ തീവ്രവാദികളെന്ന് അഭിസംബോധന ചെയ്‌താണ് ഡീപോർട്ട് മുന്നറിയിപ്പ് നൽകിയത്. സ്വമേധയാ രാജ്യം വിടണമെന്നും ഇല്ലെങ്കിൽ കഠിനമായ ശിക്ഷ ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേരത്തെ, വെനസ്വേലയിലെ വിദേശ തീവ്രവാദികളെ നാടുകടത്താൻ ഏലിയൻ എനിമീസ് ആക്റ്റ് (എഇഎ) ഉപയോഗിക്കുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ താത്‌കാലികമായി തടഞ്ഞ ജില്ലാ കോടതി വിധി യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതോടെ നിയമം യുദ്ധകാലാടിസ്ഥാനത്തിൽ പ്രാബല്യത്തിൽ വരികയായിരുന്നു.
അതേസമയം അമേരിക്കയിലെ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും സംഭവിച്ച നാശനഷ്‌ടങ്ങള്‍ പ്രസിഡൻ്റ് ട്രംപ് വിലയിരുത്തുന്നതായും അർക്കൻസാസ്, കെൻ്റക്കി, ടെന്നസി എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും കരോളിൻ ലെവിറ്റ് പറഞ്ഞു.