ലോക രാജ്യങ്ങളെ ഏറെ ഞെട്ടിച്ച ടൈറ്റാനിക് കപ്പല്‍ ദുരന്തത്തിന് 113 വര്‍ഷം. അപകടം സംഭവിച്ച് വര്‍ഷങ്ങളേറെ പിന്നിട്ടെങ്കിലും ജനമനസുകളില്‍ ഇന്നും നടുക്കുന്ന ഓര്‍മകളാണ് ടൈറ്റാനിക് ദുരന്തം. ഒരിക്കലും തകരില്ലെന്ന ഉറപ്പില്‍ നീറ്റിലിറക്കിയ കപ്പല്‍ ആദ്യ യാത്രയില്‍ തന്നെ തകര്‍ന്നത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്.

തകര്‍ന്ന കപ്പല്‍ സമുദ്രത്തിന്‍റെ ആഴങ്ങളിലേക്ക് ഊളിയിട്ടു. ഒപ്പം നിരവധി ജീവനുകളും ജീവിതങ്ങളുമായി. കപ്പലിലുണ്ടായിരുന്ന ആയിരത്തിലേറെ പേര്‍ അപകടത്തില്‍ തത്‌ക്ഷണം മരിച്ചു. നിരവധി പേരുടെ ജീവന്‍ കവര്‍ന്ന ആ ആപകടം ഇന്നും ഏറെ നിഗൂഢവും അതിലേറെ കൗതുകവുമാണ്.
അന്നുവരെയും ലോകം കണ്ടിട്ടില്ലാത്ത മട്ടിലായിരുന്നു കപ്പലിന്‍റെ നിര്‍മാണം. ആഢംബരത്തിന്‍റെ അവസാന വാക്ക് ആര്‍എംഎസ് ടൈറ്റാനിക്. ഭീമാകാരം എന്നാണ് ടൈറ്റാനിക് എന്ന വാക്കിന്‍റെ അര്‍ഥം. അതിന് കാരണമാകട്ടെ അക്കാലത്ത് നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ കപ്പല്‍ അതായിരുന്നു. ആഢംബര ഹോട്ടലുകളെക്കാള്‍ സൗകര്യവും ആകര്‍ഷണീയതയുമെല്ലാം അതിനുണ്ടായിരുന്നു.

ഓരോരുത്തര്‍ക്കും ഓരോ മുറികള്‍ അതും വളരെ മനോഹരവും പ്രൗഢ ഗംഭീരവുമായവ. മുറികള്‍ മാത്രമല്ല അതിനകത്തെ ഭക്ഷണവും ആഢംബരം ഏറെ നിറഞ്ഞത് തന്നെയായിരുന്നു. ലോകത്തെ ഏറ്റവും മികച്ച രുചിയുള്ള വിഭവങ്ങളായിരുന്നു ഓരോ വിരുന്നുകളും. ഒരേ സമയം 554 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്ന ഫസ്റ്റ് ക്ലാസ് ഡൈനിങ് സലൂണുകളാണ് കപ്പലിലുണ്ടായിരുന്നത്.

ഒരിക്കലും മുങ്ങില്ലെന്നും അപകടം സംഭവിക്കില്ലെന്നും അവകാശപ്പെട്ട് നീറ്റിലിറക്കിയ ടൈറ്റാനിക്ക് സമ്മാനിച്ചതാകട്ടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഹാ ദുരന്തം. ഇത്രയും ആഢംബരമുള്ള കപ്പല്‍ ഒരിക്കലും അപകടത്തില്‍പ്പെടില്ലെന്നായിരുന്നു നിര്‍മാതാക്കളുടെ വാദം. അതിന് കാരണം മുങ്ങി പോകുന്നത് അടക്കമുള്ള അപകടങ്ങളെ പ്രതിരോധിക്കും വിധമായിരുന്നു അതിന്‍റെ നിര്‍മാണം.
ഒടുക്കം സമുദ്രത്തിന്‍റെ ആഴങ്ങളിലേക്ക്: സംഗീതവും നൃത്തവും സന്തോഷവുമെല്ലാം നിറഞ്ഞ കപ്പല്‍ യാത്രക്കാരുമായി തിരികളെയെല്ലാം തഴുകിയങ്ങനെ യാത്ര തുടര്‍ന്നു. ഒടുക്കം പ്രതീക്ഷകളെയും വാഗ്‌ദാനങ്ങളെയും കാറ്റില്‍ പറത്തും വിധമാണ് അത് സംഭവിച്ചത്. 1912 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് ആ ദുരന്തം വന്ന് ഭവിച്ചത്. വടക്കന്‍ അറ്റ്‌ലാന്‍ഡിക് സമുദ്രത്തില്‍ വച്ചായിരുന്നു ആ ദുരന്തം. മുന്നോട്ടുള്ള പ്രയാണം തുടര്‍ന്ന കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ചു.

ഇതോടെ കപ്പലില്‍ വിള്ളലുണ്ടായി. പതിയെ കടല്‍ വെള്ളം കപ്പലിന് അകത്തേക്ക് പ്രവേശിച്ച് തുടങ്ങി. ഇതോടെ നിര്‍മാതാക്കളുടെ അവകാശ വാദങ്ങളും തെറ്റായിരുന്നുവെന്ന് തെളിഞ്ഞു. മഞ്ഞ് മലയില്‍ ഇടിച്ചതോടെ കപ്പലില്‍ സ്ഥാപിച്ച വാട്ടര്‍ടൈറ്റ് കംപാര്‍ട്ട്‌മെന്‍റുകളും തകരുകയായിരുന്നു. ഇതോടെയാണ് വെള്ളം അകത്തേക്ക് പ്രവേശിച്ചത്. സമയം കഴിയുംതോറും അകത്തേക്ക് പ്രവേശിക്കുന്ന വെള്ളത്തിന്‍റെ അളവും വേഗതയും വര്‍ധിച്ച് കൊണ്ടിരുന്നു. അങ്ങനെ കപ്പലിന്‍റെ ഓരോ നിലയിലും വെള്ളം കുതിച്ചെത്തി തുടങ്ങി.

രക്ഷാപ്രവര്‍ത്തനം പാളി: 3320 പേരാണ് ആഢംബര കപ്പലില്‍ യാത്ര ചെയ്‌തിരുന്നത്. കപ്പലിന്‍റെ സുരക്ഷ സംബന്ധിച്ച് യാതൊരു ആശങ്കകളും ഇല്ലാത്തത് കൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിനുള്ള അവശ്യ വസ്‌തുക്കളും കുറവായിരുന്നു. ലൈഫ് ജാക്കറ്റും ലൈഫ് ബോട്ടുകളും വളരെ കുറവായിരുന്നു. അപകടം സംഭവിച്ചയുടന്‍ നിരവധി പേരെ ഇതിലെല്ലാം തന്നെ രക്ഷപ്പെടുത്തി. 20 ലൈഫ് ബോട്ടുകളിലായി നിരവധി പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരാണ് ടൈറ്റാനിക്കിനൊപ്പം ആഴക്കടലിലേക്ക് ഊളിയിട്ടത്.
ഒരിക്കലും മറക്കാത്ത ദുരന്തം പിന്നീട് സിനിമയായി: ടൈറ്റാനിക് ദുരന്തം സംഭവിച്ച് വര്‍ഷങ്ങളേറെ കഴിഞ്ഞപ്പോള്‍ നിഗൂഢതയേറെ നിറഞ്ഞുള്ള സംഭവം സിനിമയായി ചിത്രീകരിക്കപ്പെട്ടു. 1997ലാണ് ടൈറ്റാനിക് ചിത്രം പുറത്തിറങ്ങിയത്. കെയിംസ് കാമറൂണ്‍ കഥയും നിരക്കഥയും ഒരുക്കിയ ചിത്രമാണിത്. ലിയോനാര്‍ഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍.

ലവ് ആന്‍ഡ് അഡ്വവെഞ്ചര്‍ ആയ ടൈറ്റാനിക്ക് വളരെ മികച്ച ചിത്രമായി. അക്കാലത്ത് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമായി ടൈറ്റാനിക്ക് മാറി. ചിത്രത്തിലെ ജാക്കും റോസുമാണ് ജനഹൃദയങ്ങളെ ഏറെ സ്വാധീനിച്ചിരുന്നു. ദുരന്തവും അതിനിടെയിലെ പ്രണയ രംഗങ്ങളുമെല്ലാമാണ് ചിത്രത്തെ അത്രയേറെ പ്രിയപ്പെട്ടതാക്കിയത്.

മുങ്ങിത്താഴുമ്പോളും നിലയ്‌ക്കാത്ത സംഗീതം: യാത്രക്കാരെ എപ്പോഴും സന്തോഷവാന്മാരാക്കുന്നതിനായി നിരവധി സംഗീതജ്ഞര്‍ കപ്പലിലുണ്ടായിരുന്നു. സദാ സമയവും അവരുടെ സംഗീതം യാത്രയുടനീളം ഉയര്‍ന്ന് കേട്ടിരുന്നു. അപകടം സംഭവിക്കുമ്പോഴും അവരത് അങ്ങനെ തുടര്‍ന്നു. യാത്രികര്‍ ഭയപ്പെടരുതെന്ന ഉദേശത്തിലാണ് അവരപ്പോഴും സംഗീതം പൊഴിച്ച് കൊണ്ടിരുന്നത്. അപകട സമയത്തും കപ്പലിനെ സംഗീത സാന്ദ്രമാക്കുന്ന സംഗീതജ്ഞരെയും ടൈറ്റാനിക് സിനിമയിലും കാണാം.
ടൈറ്റാനിക്കില്‍ പഠനം; അപകടത്തിന് പിന്നാലെ അതേ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും നടന്ന് കൊണ്ടിരിക്കുന്നുമുണ്ട്. 1985ല്‍ അറ്റ്‌ലാന്‍റിക് കടലിനടിയില്‍ നിന്നും കപ്പലിന്‍റെ ഏതാനും അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിരുന്നു. സമുദ്ര ശാസ്‌ത്രജ്ഞനനായ റോബര്‍ട്ട് ബല്ലാര്‍ഡാണ് അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇതേ കുറിച്ച് നിരവധി പഠനങ്ങളും നടന്നിരുന്നു.
ഇന്നും ടൈറ്റാനിക്ക് മനുഷ്യന് പൂര്‍ണമായും തിരിച്ചറിയാനാകാത്ത ദുരൂഹതയായി തുടരുകയാണ്. കാലങ്ങള്‍ ഏത്ര പിന്നിട്ടാലും ദുരന്തവും ടൈറ്റാനിക് ചരിത്രവും മനുഷ്യരെ ആകര്‍ഷിച്ച് കൊണ്ടേയിരിക്കും. ടൈറ്റാനിക് ചിത്രത്തിലെ ജാക്കിന്‍റെയും റോസിന്‍റെയും പ്രണയ കഥ പോലെ അതങ്ങനെ അന്തമായി നീളും.