കുട്ടികൾക്കെന്തിനാണ് തൈറോയ്‌ഡ് പരിശോധന? അത് മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന രോഗാവസ്ഥയല്ലേ, എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എന്നാല്‍ കാര്യങ്ങൾ അങ്ങനെയല്ല. കുട്ടികൾക്കും കൗമാരക്കാര്‍ക്കും തൈറോയ്‌ഡ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് പുതിയ പഠനം.
കുട്ടികളുടെ വളർച്ച, ഊർജ്ജം,തലച്ചോറിൻ്റെ വികാസം എന്നിവ നിയന്ത്രിക്കുന്നതിൽ ചെറിയ ചിത്രശലഭത്തിൻ്റെ ആകൃതിയിലുള്ള തൈറോയ്‌ഡ് ഗ്രന്ഥി പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടാണ്ടു തന്നെ കുട്ടികളിലെ തൈറോയ്‌ഡ് പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സിക്കേണ്ടത് അനിവാര്യമാണെന്ന് പൂനെ ലുല്ലാനഗറിലെ മദർഹുഡ് ആശുപത്രിയിലെ കൺസൾട്ടൻ്റും പീഡിയാട്രീഷ്യനും നിയോനാറ്റോളജിസ്റ്റുമായ ഡോ.അതുൽ പാൽവെ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ഹൃദയമിടിപ്പ്,ശരീരതാപനില നിയന്ത്രിക്കല്‍ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന തൈറോക്‌സിൻ (T4), ട്രയോഡൊഥൈറോണിൻ (T3) എന്നീ ഹോർമോണുകളെ തൈറോയ്‌ഡ് ഗ്രന്ഥിയാണ് ഉത്പാദിപ്പിക്കുന്നത്. ശരീരം വേഗത്തിൽ വളരാനും വികസിക്കാനും ഈ ഹോർമോണുകൾ പ്രധാന പങ്ക് വഹിക്കുന്നു". കുട്ടികളിലെ തൈറോയ്‌ഡ് തകരാറുകൾ അവരുടെ വളർച്ചയെയും തലച്ചോറിന്‍റെ വികാസത്തെയും ബാധിക്കുമെന്ന് ഡോ. പാൽവെ പറഞ്ഞു.
തൈറോയ്‌ഡ് ഗ്രന്ഥി പ്രവർത്തനരഹിതമാകുകയും ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെ ഹൈപ്പോതൈറോയിഡിസമെന്നും ഹോര്‍മോൺ ഉത്പാദനം അമിതമാകുമ്പോഴുണ്ടാകുന്ന അവസ്ഥയെ ഹൈപ്പർതൈറോയിഡിസമെന്നും പറയുന്നു.
കുട്ടികളിലെ തൈറോയ്‌ഡ് ലക്ഷണങ്ങൾ
- ക്ഷീണം, ഉത്സാഹമില്ലായ്‌മ
- വളര്‍ച്ചക്കുറവ്
- ശരീരഭാരത്തിലുണ്ടാവുന്ന മാറ്റങ്ങൾ
- വരണ്ട ചര്‍മ്മം, മുടി കൊഴിച്ചില്‍
- ശ്രദ്ധക്കുറവ്
- മലബന്ധം
- ക്രമ രഹിതമായ ആര്‍ത്തവം
- ഗോയിറ്റര്‍ (കഴുത്തു വീക്കം)

കാരണങ്ങൾ എന്തൊക്കെ?
ചില കുട്ടികളില്‍ ജന്മനാ തൈറോയ്‌ഡ് പ്രശ്‌നങ്ങൾ ഉണ്ടാകാം. അയഡിൻ കുറവ് മറ്റൊരു പ്രധാന കാരണമാണ്. ചില മരുന്നുകളുടെ ഉപയോഗം മൂലം നഷ്‌ടപ്പെട്ട പ്രതിരോധ ശേഷിയില്ലായ്‌മയും കാരണമാകും.
പ്രശ്‌നങ്ങൾ
- പ്രായപൂര്‍ത്തിയാകുന്നതില്‍ താമസം
- പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ വരിക
- വിഷാദം
- ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ
ചികിത്സാ രീതി
TSH, T4 എന്നീ ലളിതമായ രക്ത പരിശോധനകൾ നടത്തിയാല്‍ പ്രശ്‌നങ്ങൾ കണ്ടെത്താനും ചികിത്സ ആരംഭിക്കാനും സാധിക്കും. ഡോക്‌ടറുടെ മാര്‍ഗ നിര്‍ദേശങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളുടെ ഉപയോഗം പ്രശ്‌നം പരിഹരിക്കുന്നു.
പ്രതിരോധ നടപടികൾ
- ഭക്ഷണത്തിലൂടെ ശരിയായ അളവില്‍ അയഡിൻ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക
- കുട്ടികളുടെ വളര്‍ച്ചയും വികാസവും നിരീക്ഷിക്കുക
- ഇടയ്ക്കിടെ രക്ത പരിശോധന നടത്തുക
ALSO READ: മെയ് 25 ലോക തൈറോയ്‌ഡ് ദിനം; കുറഞ്ഞ അവബോധം വില്ലനാകും, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ