ETV Bharat / health

വായിലെ കാൻസർ സാധ്യത തടയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ - HOW TO REDUCE ORAL CANCER RISK

അർബുദ സാധ്യത കുറയ്ക്കാനും കാൻസർ കോശങ്ങളുടെ വളർച്ച തടയാനും വായയുടെ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ഓറൽ കാൻസർ സാധ്യത തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ORAL HYGIENE AND CANCER  SYMPTOMS OF ORAL CANCER  STEPS TO PREVENTING ORAL CANCER  CAUSES OF MOUTH CANCER
Representative Image (Getty Images)
author img

By ETV Bharat Health Team

Published : March 20, 2025 at 5:30 PM IST

2 Min Read

രാവിലെയും രാത്രിയും പല്ലുതേക്കണമെന്ന് നമുക്കെല്ലാർവക്കും അറിയാം. എന്നാൽ രണ്ടു നേരവും പല്ലു തേയ്ക്കുന്നവർ വളരെ ചുരുക്കമായിരിക്കും. രാത്രിയിൽ പല്ലു തേക്കേണ്ടതിന്‍റെ പ്രാധാന്യം അറിയാമെങ്കിലും അത് അവഗണിക്കുന്നവരാണ് ഭൂരിഭാഗവും. വായയുടെ ശുചിത്വം പാലിക്കേണ്ടത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മോശം ശുചിത്വം വായയിൽ ബാക്‌ടീരിയകൾ വളരാനും മോണ രോഗം, വിട്ടുമാറാത്ത വീക്കം തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകുകയും ചെയ്യും. ഇത് അർബുദ സാധ്യത വർധിപ്പിക്കുകയും കാൻസർ കോശങ്ങളുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷി ദുർബലമാകാനും ഇത് ഇടയാക്കും. ജീവിതശൈലിയിലെ ചില മാറ്റങ്ങളും വായിലെ കാൻസർ സാധ്യത വർധിപ്പിക്കും. അതിനാൽ ഓറൽ കാൻസർ സാധ്യത തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

പുകവലി ഉപേക്ഷിക്കുക
പുകവലി, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവ വായിലെ അർബുദത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്. അതിനാൽ ഇത്തരം ശീലങ്ങൾ ഒഴിവാക്കുക.

മദ്യപാനം ഒഴിവാക്കുക
അമിതമായ മദ്യപാനം ഓറൽ കാൻസറിന് ഇടയാക്കും. മദ്യം വായിലെ ടിഷ്യുകളെ പ്രകോപിപ്പിക്കുയും കേടുവരുത്തുകയും ചെയ്യും. ഇത് കാൻസർ സാധ്യത വർധിപ്പിക്കും. പ്രത്യേകിച്ച് പുകവലിയോടൊപ്പം മദ്യപാനം കൂടിയാകുമ്പോൾ അപകട സാധ്യത ഇരട്ടിയാക്കും. അതിനാൽ മദ്യപാനം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം.

സമീകൃതാഹാരം കഴിക്കുക
വിറ്റാമിനുകൾ, ധാതുക്കൾ, ആന്‍റി ഓക്‌സിഡന്‍റുകൾ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും വായിയിലെ ടിഷ്യുകളെ സംരക്ഷിക്കാനും സഹായിക്കും. ഇത് കാൻസർ സാധ്യത കുറയ്ക്കും. അതിനാൽ പഴങ്ങൾ പച്ചക്കറികൾ എന്നിവ ഡയറ്റിൽ ധാരാളം ഉൾപ്പെടുത്തുക.

ശുചിത്വം പാലിക്കുക
വായ ശുചിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വീക്കം കുറയ്ക്കാനും ഓറൽ കാൻസർ വികസനത്തിന് കാരണമാകുന്ന അണുബാധകൾ തടയാനും ഇത് സഹായിക്കും. അതിനാൽ ദിവസവും രാവിലെയും വൈകുന്നേരവും പല്ല് തേയ്ക്കുക.

സുരക്ഷിതമായ ലൈംഗിക രീതികൾ
ഓറോഫറിൻജിയൽ കാൻസറുകൾക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) പ്രധാനമായും ഓറൽ സെക്‌സ് പോലുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് ഉണ്ടാകുന്നത്. അതിനാൽ ഓറൽ സെക്‌സിൽ ഏർപ്പെടുമ്പോൾ കോണ്ടം അല്ലെങ്കിൽ ഡെന്‍റൽ ഡാമുകൾ ഉപയോഗിക്കുക.

പതിവായുള്ള ദന്ത പരിശോധനകൾ
പതിവായി ദന്ത പരിശോധനകൾ നടത്തുന്നതിലൂടെ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പുതന്നെ ഓറൽ കാൻസർ കണ്ടെത്താൻ സാധിക്കും. ഓറൽ കാൻസർ ചികിത്സിച്ച് ബേധമാക്കാൻ ഇത് സഹായിക്കും.

ആരോഗ്യകരമായ ഭാരം നിലനിർത്തുക
അമിതഭാരം, പൊണ്ണത്തടി എന്നിവ വായയിലെ അർബുദം ഉൾപ്പെടെയുള്ള ചില അർബുദങ്ങൾക്ക് കാരണമായേക്കും. അതിനാൽ ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്.

ഓറൽ കാൻസറിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ

  • സുഖപ്പെടാത്ത വ്രണങ്ങൾ അല്ലെങ്കിൽ അൾസർ
  • വായിലോ തൊണ്ടയിലോ ചുവപ്പ് അല്ലെങ്കിൽ വെള്ള പാടുകൾ
  • വായിലോ തൊണ്ടയിലോ സ്ഥിരമായ വേദന
  • വിഴുങ്ങാനോ, ചവയ്ക്കാനോ ബുദ്ധിമുട്ട്
  • താടിയെല്ല് ചലിപ്പിക്കാൻ ബുദ്ധിമുട്ട്
  • വായ, ചുണ്ട്, തൊണ്ട, കഴുത്ത് എന്നിവിടങ്ങളിൽ കാണപ്പെടുന്ന മുഴ, തടിപ്പ്
  • വായിൽ നിന്ന് കാരണമില്ലാത്ത രക്തസ്രാവം.
  • ശബ്‌ദത്തിലെ മാറ്റം

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്; വായിലെ കാൻസറിന്‍റേതാകാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.