ETV Bharat / health

ശരീരത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യാൻ ഉലുവ മതി! അറിയാം മറ്റ് ഗുണങ്ങൾ - FENUGREEK HEALTH BENEFITS

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉലുവ. ഹോർമോൺ അസന്തുലിതാവസ്ഥ മുതൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വരെ നിയന്ത്രിക്കാൻ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.

BENEFITS OF FENUGREEK SOAKED WATER  FENUGREEK FOR DIABETICS  FENUGREEK SEEDS FOR CHOLESTEROL  SOAKED FENUGREEK SEEDS BENEFITS
Representative Image (Getty Images)
author img

By ETV Bharat Health Team

Published : June 4, 2025 at 5:36 PM IST

2 Min Read

പോഷകങ്ങളുടെ ഒരു കലവറയാണ് ഉലുവ. ഫൈബർ, പ്രോട്ടീൻ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്സ്, ആരോഗ്യകരമായ കൊഴുപ്പുകൾ, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. ഹോർമോൺ തകരാറുകൾ പരിഹരിക്കാനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ ഇത് വളരെയധികം സഹായിക്കും. കേശ സംരക്ഷണത്തിനും ഉലുവ മികച്ചതാണിത്. പതിവായി ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനും ലഘൂകരിക്കാനും സഹായിക്കും. ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കും
ലയിക്കുന്ന നാരുകളുടെ സമ്പന്ന ഉറവിടമാണ് ഉലുവ. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ അളവ് വർധിപ്പിക്കാനും ഇത് സഹായിക്കും. രക്തക്കുഴലുകളിൽ കൊളസ്‌ട്രോൾ അടിഞ്ഞു കൂടുന്നത് തടയാനും ഇത് ഗുണം ചെയ്യും. ഇതിലൂടെ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. ഉലുവയിൽ അടങ്ങിയിട്ടുള്ള സാപ്പോണിനുകൾ എന്ന പ്രകൃതിദത്ത സംയുക്തം കുടലിലെ കൊഴുപ്പ് ആഗിരണം കുറയ്ക്കുകയും ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് എൻസ്ബിഐ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു. ഇൻസുലിൻ സംവേദന ക്ഷമത മെച്ചപ്പെടുത്താനും സാഹായിക്കും. ഉലുവയിലെ ലയിക്കുന്ന നാരുകൾ കാർബോഹൈഡ്രേറ്റുകളുടെ ദഹനം, ആഗിരണം എന്നിവ മന്ദഗതിയിലാക്കും. ഭക്ഷണത്തിന് ശേഷം രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് പെട്ടന്ന് വർധിക്കുന്നത് തടയാൻ ഇത് സഹായിക്കും. ടൈപ്പ് 2 പ്രമേഹമുള്ളവും പ്രീ ഡയബറ്റിസ് സ്റ്റേജിലുള്ളവരും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. പ്രമേഹ സാധ്യത കുറയ്ക്കാനും ഇത് ബെസ്റ്റാണ്.

സന്ധിവേദന കുറയ്ക്കും
ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടതാണ് ഉലുവ. ഇതിലെ ഡയോസ്ജെനിൻ, സാപ്പോണിനുകൾ, ഫ്ലേവനോയ്‌ഡുകൾ തുടങ്ങിയ സംയുക്തങ്ങൾ സന്ധിവാതത്തിലേക്ക് നയിക്കുന്ന കോശജ്വലന സൈറ്റോകൈനുകളുടെ ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നു. സന്ധി വേദന, സന്ധി വീക്കം, പേശി വേദന എന്നിവ കുറയ്ക്കാനും ഇത് ഫലപ്രദമാണ്. അതിനാൽ സന്ധിവേദനയുള്ള ആളുകൾക്ക് മികച്ചൊരു തെരഞ്ഞെടുപ്പാണ് ഉലുവ കുത്തിതിർത്ത വെള്ളം. ദഹനത്തെ പ്രോത്സാഹിപ്പിക്കാനും വയറു വേദന ഉൾപ്പെടെയുള്ള ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കും.

മൈക്രൊപ്ലാസ്റ്റിക് നീക്കം ചെയ്യും
ശരീരത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യാൻ ഉലുവയോ ഉലുവ നീരോ സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലും ഭക്ഷണത്തിലുമൊക്കെ കാണപ്പെടുന്ന ചെറിയ പ്ലാസ്റ്റിക്ക് കണികകളാണ് മൈക്രോപ്ലാസ്റ്റിക്. ഇത് കാലക്രമേണ ശരീരത്തിൽ അടിഞ്ഞു കൂടുകയും ശരീരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. എന്നാൽ ഉലുവയിലെ നാരുകളും ആന്‍റി ഓക്‌സിഡന്‍റുകളും ശരീരത്തിലെ മൈക്രോ പ്ലാസ്റ്റിക്കുകളും മറ്റ് വിഷവസ്‌തുക്കളും നീക്കം ചെയ്യാൻ സഹായിക്കും. ദഹന വ്യവസ്ഥയിൽ നിന്നും മാലിന്യങ്ങൾ പുറന്തള്ളാനും ഇത് സഹായിക്കും. കരളിന്‍റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള കഴിവ് ഉലുവയ്ക്കുണ്ടെന്ന് ചില പടങ്ങൾ സൂചിപ്പിക്കുന്നു.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : രാവിലെയോ വൈകിട്ടോ ? പ്രമേഹ രോഗികൾ പാവയ്ക്ക ജ്യൂസ് കുടിക്കേണ്ടത് എപ്പോൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.