ETV Bharat / health

കോമ്പോ പാലും പഴവും മാത്രമല്ല; വാഴപ്പഴത്തിന് ഗുണങ്ങള്‍ നിരവധി - HEALTH BENEFITS OF BANANA

author img

By ETV Bharat Kerala Team

Published : Aug 10, 2024, 8:59 PM IST

അവശ്യപോഷകങ്ങൾ ശരീരത്തിന് നൽകുവാൻ വാഴപ്പഴം സഹായിക്കുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

BANANA  വാഴപ്പഴത്തിൻ്റെ ഗുണങ്ങൾ  BANANA HEALTH BENEFITS  BANANA FOOD RECIPE
Representational Image (ETV Bharat)

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്നതാണ് വാഴപ്പഴം. മൂസ അക്കുമിനേറ്റ എന്ന ശാസ്‌ത്ര നാമത്തിൽ അറിയപ്പെടുന്ന വാഴപ്പഴം അത്ര നിസാരക്കാരനല്ല. രുചികരം എന്നതിനപ്പുറം നിരവധി ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട്. പൊട്ടാസ്യം, വിറ്റാമിൻ ബി 6 തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വാഴപ്പഴം നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ നിരവധി ഗുണങ്ങളാണുളളത്.

Banana Health benefits (ETV Bharat)

വാഴപ്പഴം നാര് അടങ്ങിയിട്ടുളള ഭക്ഷണത്തിൻ്റെ കലവറ

ആളുകൾ അവരുടെ പ്രായവും ലിംഗഭേദവും അനുസരിച്ച് പ്രതിദിനം 22 മുതൽ 34 ഗ്രാം (ഗ്രാം) വരെ നാര് അടങ്ങിയിട്ടുളള ഭക്ഷണം കഴിക്കാനാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. നാര് കൂടുതലും അടങ്ങിയിട്ടുളളത് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ സസ്യഭക്ഷണങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. നാര് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹന പ്രക്രിയ എളുപ്പമാക്കുന്നതിനും ഹൃദയത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ്.

ടൈപ്പ് 2 പ്രമേഹം, വൻകുടലിലെ കാൻസർ പോലുള്ള അസുഖങ്ങളുടെ അപകടസാധ്യത കുറയ്ക്കുവാൻ സഹായിക്കുന്നു. വാഴപ്പഴം കഴിക്കുന്നതിലൂടെ നാരുകൾ കൂടുതൽ ശരീരത്തിനകത്ത് എത്തുന്നതിനായി സഹായിക്കുന്നു. ഏകദേശം 7 ഇഞ്ച് വലിപ്പമുളള വാഴപ്പഴം കഴിക്കുന്നതിലൂടെ മൂന്ന് ഗ്രാം നാരുകളാണ് ശരീരത്തിനകത്തേക്ക് എത്തിച്ചേരുന്നത്. മൃദുവായ ഘടനയായതിനാൽ തന്നെ കൊച്ചുകുട്ടികൾ ഉൾപ്പെടെ ആർക്ക് വേണമെങ്കിലും വാഴപ്പഴം കഴിക്കാനാകും.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഭക്ഷണത്തിൽ കൂടുതൽ നാരുകൾ ചേർക്കുന്നതിലൂടെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായകമാകുന്നു. ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുന്നതിന് ഏറെക്കുറെ ഇവ സഹായിക്കുന്നു. നാരുകൾക്ക് പുറമേ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ അഭിപ്രായത്തിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന അവശ്യ ധാതുവായ പൊട്ടാസ്യം വാഴപ്പഴത്തിൽ അടങ്ങിയിട്ടുളളതിനാൽ വാഴപ്പഴത്തിൻ്റെ ഗുണഗണങ്ങൾ ഏറെയാണ്.

ഏഴ് ഇഞ്ച് വലിപ്പമുള്ള വാഴപ്പഴത്തിൽ 422 മില്ലിഗ്രാം (mg) പൊട്ടാസ്യമാണ് അടങ്ങിയിരിക്കുന്നത്. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂത്രത്തിലൂടെ സോഡിയം പുറന്തളളുന്നതിന് സഹായകമാകുന്നു. അതേപോലെ രക്തക്കുഴലുകളുടെ ഭിത്തികളിലെ പിരിമുറുക്കം ലഘൂകരിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇവ സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകമാണ്.

ദഹന പ്രക്രിയ എളുപ്പമാക്കുന്നു

നാരുകൾ പൊതുവെ ദഹനത്തിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. നേന്ത്രപ്പഴത്തിൽ നാരുകളും പ്രീബയോട്ടിക്‌സ് എന്നറിയപ്പെടുന്ന മറ്റൊരു തരം നാരും അടങ്ങിയിട്ടുണ്ട്. ഈ രണ്ട് തരത്തിലുള്ള നാരുകളും നിങ്ങളുടെ കുടലിൽ ദഹന പ്രക്രിയ എളുപ്പമാക്കുന്നതിനുളള ബാക്‌ടീരിയകൾ ഉണ്ടാക്കുവാൻ സഹായിക്കുന്നു.

ഗ്യാസ്, വയറിളക്കം, ഛർദ്ദി എന്നീ അസുഖങ്ങൾ ഉണ്ടാകുമ്പോൾ ഡോക്‌ടർമാർ ഭക്ഷണം ദഹിക്കുന്നതിനായി എഴുതി നൽകുന്ന ഒരു ലഘു ഭക്ഷണമാണ് വാഴപ്പഴം. അതുപോലെ ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ റിഫ്ലക്‌സ്, ട്രാവലേഴ്‌സ് ഡയേറിയ, ഡൈവർട്ടിക്യുലോസിസ്, എന്നീ ദഹനനാളവുമായി ബന്ധപ്പെട്ട അസുഖമുളളവരാണ് നിങ്ങളെങ്കിൽ ഭക്ഷണക്രമത്തിൽ വാഴപ്പഴം ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ഊർജ്ജം പ്രധാനം ചെയ്യുന്നു

നേന്ത്രപ്പഴം ചില വഴികളിലൂടെ ഊർജം നൽകുന്നു. കാർബോഹൈഡ്രേറ്റിൻ്റെ പ്രധാന ഉറവിടമാണ് ഇവൻ. വാഴപ്പഴത്തിലെ കാർബോഹൈഡ്രേറ്റ് എന്നത് അന്നജമാണ്. പഴുക്കാതിരിക്കുമ്പോൾ അന്നജത്താൽ സമ്പുഷ്‌ടമായിരിക്കും.

എന്നാൽ അവ പഴുത്ത് കഴിഞ്ഞാൽ അന്നജത്തിൻ്റെ അളവ് കുറയുകയും സുക്രോസിൻ്റെ അളവ് വർധിക്കുകയും ചെയ്യുന്നു. ഈ സുക്രോസിനെ ശരീരം പെട്ടെന്ന് തന്നെ വലിച്ചെടുക്കുകയും ഊർജ്ജം നൽകുകയും ചെയ്യുന്നു. വാഴപ്പഴം വിറ്റാമിൻ ബി 6 എന്നിവയും നൽകുന്നുണ്ട്.

പേശികളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു

പേശികളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ പൊട്ടാസ്യത്തിൻ്റെ ഉറവിടമാണ് വാഴപ്പഴം. രക്തത്തിൽ ആവശ്യമായ അളവിൽ പൊട്ടാസ്യം ഇല്ലെങ്കിൽ അത് പേശികളുടെ ബലഹീനതയ്ക്ക് കാരണമാകും.

ആൻ്റിഓക്‌സിഡൻ്റുകളുടെ ഉറവിടം

ആൻ്റിഓക്‌സിഡൻ്റുകളുടെ കാര്യത്തിൽ നിങ്ങൾ ചിന്തിക്കുന്ന ആദ്യത്തെ പഴം വാഴപ്പഴമല്ലെങ്കിലും ഇവയിൽ ഗുണം ചെയ്യുന്ന ഘടകം അടങ്ങിയിട്ടുണ്ട്. ആൻറി ഓക്‌സിഡൻ്റുകൾ പല ഭക്ഷണങ്ങളിലും, പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും പോലുള്ള സസ്യഭക്ഷണങ്ങളിൽ അടങ്ങിയിട്ടുണ്ട്.

ആൻ്റിഓക്‌സിഡൻ്റുകൾ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ഘടകങ്ങൾ മൂലമുണ്ടാകുന്ന ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ സി അടങ്ങിയിട്ടുളളതിനാൽ ആൻ്റിഓക്‌സിഡൻ്റ് ധാതുക്കളായി കണക്കാക്കപ്പെടുന്ന കോപ്പർ, മാംഗനീസ് എന്നീ പോഷകങ്ങളും അവ നൽകുന്നു.

പച്ച വാഴപ്പഴം അന്നജത്തിൻ്റെ ഉറവിടം

പച്ച വാഴപ്പഴം സാധാരണയായി ആരും കഴിക്കാറില്ലെങ്കിലും ആളുകളും ഗവേഷകരും പച്ച വാഴപ്പഴത്തോട് താത്പര്യം കാണിക്കുന്നതിൻ്റെ പ്രധാന കാരണം അവയിൽ പ്രതിരോധശേഷിയുള്ള അന്നജം അടങ്ങിയിട്ടുണ്ട് എന്നതാണ്. ഇത് കുടലിൻ്റെ ആരോഗ്യവും രക്തത്തിലെ പഞ്ചസാരയും മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

വാഴപ്പഴത്തിലെ പോഷകങ്ങൾ

ഏകദേശം ഏഴ് ഇഞ്ച് വലിപ്പമുളള വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നിരവധിയാണ്. കലോറി - 105 കിലോ, കാർബോഹൈഡ്രേറ്റ്സ് - 27 ഗ്രാം, നാരുകൾ - 3 ഗ്രാം, മാംഗനീസ് - 0.319 മില്ലിഗ്രാം,

കോപ്പർ - 0.092 മില്ലിഗ്രാം, പൊട്ടാസ്യം - 422 മില്ലിഗ്രാം, മഗ്നീഷ്യം - 31.9 മില്ലിഗ്രാം, റൈബോഫ്ലേവിൻ - 0.086 മില്ലിഗ്രാം, വിറ്റാമിൻ ബി 6 - 0.433 മില്ലിഗ്രാം ഫോളേറ്റ് - 23.6 മൈക്രോഗ്രാം,വിറ്റാമിൻ സി -10.3 മില്ലിഗ്രാം

വാഴപ്പഴം കഴിക്കുന്നതിനുള്ള എളുപ്പവഴികൾ:

  • നിങ്ങളുടെ പ്രഭാത ഭക്ഷണത്തിനൊപ്പം ധാന്യത്തിലോ ഓട്‌സിനോടൊപ്പമോ വാഴപ്പഴം അരിഞ്ഞ് ചേർത്ത് കഴിക്കാവുന്നതാണ്.
  • രുചികരവും പോഷകപ്രദവുമായിട്ടുളള സ്‌മൂത്തി ഉണ്ടാക്കുമ്പോൾ സാധാരണ താപനിലയിൽ സൂക്ഷിച്ചിട്ടുളള വാഴപ്പഴമോ ഫ്രോസൺ ചെയ്‌തിട്ടുളളതോ ആയിട്ടുളള വാഴപ്പഴം, പാൽ,വെള്ളം, പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ പൗഡർ അല്ലെങ്കിൽ നട്ട് ബട്ടർ എന്നിവയുമായി യോജിപ്പിക്കാവുന്നതാണ്.
  • വാഴപ്പഴം ഉടച്ചതിനുശേഷം ടോസ്റ്റ് പോലെ പരത്തി അതിന് മുകളിൽ അരിഞ്ഞ അണ്ടിപ്പരിപ്പ് അല്ലെങ്കിൽ വിത്ത്, കറുവപ്പട്ട എന്നിവ പുരട്ടി കഴിക്കാവുന്നതാണ്.
  • പാൽ, ചീസ്, ഗ്രീക്ക് യോഗർട്ട്, നട്‌സ്, നട്ട് ബട്ടർ എന്നിവയ്ക്കൊപ്പവും കഴിക്കാം.
  • പഞ്ചസാര ചേർക്കുന്നത് കുറയ്ക്കുന്നതിനായി പാകം ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ പഴുത്ത വാഴപ്പഴം മധുരത്തിന് ചേർക്കാവുന്നതാണ്.
  • ഫ്രീസ് ചെയ്‌ത വാഴപ്പഴം പിന്നീട് സ്‌മൂത്തികളോ ഫ്രോസൺ യോഗർട്ട് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കാവുന്നതാണ്.

Also Read: കുഞ്ഞൻ വിത്തുകളിലെ പോഷക കലവറ; അറിയാം പംപ്കിൻ സീഡിന്‍റെ ഗുണങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.