ETV Bharat / health

സന്ധിവേദന കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ ഇവയാണ് - BEST FOODS FOR ARTHRITIS

ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു അവസ്ഥയാണ് ആര്‍ത്രൈറ്റിസ്‌. സന്ധിവേദന, സന്ധി വീക്കം പോലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങൾ എതൊക്കെയെന്ന് അറിയാം.

FOODS THAT REDUCE ARTHRITIS PAIN  FOODS TO EAT IF YOU HAVE ARTHRITIS  FOODS FOR ARTHRITIS AND JOINT PAIN  HOW TO GET RELIEF FROM JOIN PAIN
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : June 6, 2025 at 11:31 AM IST

2 Min Read

പ്രായം കൂടുന്നതിനനുസരിച്ച് മിക്കവരിലും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് സന്ധിവേദന അഥവാ ആര്‍ത്രൈറ്റിസ്‌. വിവിധ രോഗങ്ങളുടെ ഭാഗമായും സന്ധിവേദന കണ്ടുവരാറുണ്ട്. അതുകൊണ്ട് തന്നെ രോഗം എന്നതിലുപരി ഒരു രോഗലക്ഷണം കൂടിയാണിത്. മരുന്നുകൾ കൊണ്ട് മാത്രം സന്ധിവേദന പരിഹരിക്കാൻ സാധിക്കില്ല. ചിട്ടയായ വ്യായാമം, പോഷക സമ്പുഷ്‌ടമായ ഭക്ഷണക്രമം എന്നിവയെല്ലാം സന്ധിവേദന കുറയ്ക്കാൻ വലിയ സ്വാദീനം ചെലുത്തുന്നവയാണ്. സന്ധി വീക്കം, സന്ധി വേദന തുടങ്ങിയവ ലഘൂകരിക്കാൻ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഇവയാണ്.

കൊഴുപ്പടങ്ങിയ മത്സ്യം
കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. പതിവായി ഇവ കഴിക്കുന്നത് വീക്കം കുറയ്ക്കാനും സന്ധി വേദന ലഘൂകരിക്കാനും സഹായിക്കും. ഒമേഗ-3 കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ സി-റിയാക്‌ടീവ് പ്രോട്ടീൻ (CRP), ഇന്‍റർല്യൂക്കിൻ-6 പോലുള്ള വീക്കം ഉണ്ടാക്കുന്ന പ്രോട്ടീനുകളുടെ അളവ് കുറവാണെന്ന് പഠനം സൂചിപ്പിക്കുന്നു. ആർത്രൈറ്റിസ് രോഗികളിൽ സന്ധി വീക്കം, വേദന, രാവിലെയുള്ള കാഠിന്യം എന്നിവ ലഘൂകരിക്കാൻ ഇത് സഹായിക്കും. അതിനാൽ സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങൾ ദിവസനേ ഡയറ്റിൽ ഉൾപ്പെടുത്താം.

സരസഫലങ്ങൾ
വീക്കം കുറയ്ക്കാനും സന്ധി കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകൾ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ, പോളിഫെനോളുകൾ എന്നിവയുടെ മികച്ച സ്രോതസാണ് സരസഫലങ്ങൾ. ഇതിൽ അടങ്ങിയിട്ടുള്ള ആന്തോസയാനിനുകൾ സന്ധിവാദം മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കും. സന്ധിവേദന ലഘൂകരിക്കാനും ഇത് ഗുണം ചെയ്യും. ആർത്രൈറ്റിസ് ഉള്ള ആളുകൾ പതിവായി ബ്ലൂബെറി, സ്ട്രോബെറി എന്നിവ പതിവായി കഴിക്കുക.

വെളുത്തുള്ളി
വെളുത്തുള്ളിയിലെ ഡയാലിൾ ഡൈസൾഫൈഡ് എന്ന സംയുക്തം ആർത്രൈറ്റിസ് ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ത്ഥതകൾ കുറയ്ക്കാൻ സഹായിക്കും. ഭക്ഷണക്രമത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്.

നട്‌സ്
മഗ്നീഷ്യം, സിങ്ക്, കാത്സ്യം, വിറ്റാമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്‌ട ഉറവിടമാണ് നട്‌സ്. ആന്‍റി ഓക്‌സിഡന്‍റുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആർത്രൈറ്റിസ് മൂലമുണ്ടാകുന്ന വീക്കം ഉൾപ്പെടയുള്ള ലക്ഷണങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും. അതിനാൽ ആർത്രൈറ്റിസ് രോഗികൾ ബദാം, വാൾനട്‌സ്, നിലക്കടല എന്നിവ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുക.

ഇലക്കറികൾ
ഇലക്കറികളിൽ വിറ്റാമിൻ സി, കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സന്ധി വീക്കം, സന്ധി വേദന എന്നിവ കുറയ്ക്കാൻ സഹായിക്കും. സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും.

ചണവിത്ത്
സന്ധികളിലെ വീക്കം തടയാനും സന്ധികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും ചണവിത്തുകൾ ഗുണകരമാണ്. ആർത്രൈറ്റിസ് ലക്ഷണങ്ങൾ നിയന്ത്രിക്കാനും ഇത് സഹായിക്കും.

മഞ്ഞൾ
മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിനിൽ ശക്തമായ ആന്‍റി ഓക്‌സിഡന്‍റ്സ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ വേദന, വീക്കം തുടങ്ങിയ ആർത്രൈറ്റിസ് ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കും. ഓസ്റ്റിയോ ആർത്രൈറ്റിസ് ഉള്ള ആളുകൾ ദിവസേന ഭക്ഷണക്രമത്തിൽ മഞ്ഞൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. കാൽമുട്ട് വേദന കുറയ്ക്കാനും സന്ധിവേദന കുറയ്ക്കാനും ഇത് ഗുണകരമാണ്.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : തണുപ്പു കാലത്തെ സന്ധിവേദന അകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.