ന്യൂഡൽഹി: വൃക്കയിലും പിത്താശയത്തിലും കല്ലുകള്‍ രൂപപ്പെടുന്നത് ഇപ്പോള്‍ സാധാരണമായി മാറിയിട്ടുണ്ട്. വായുവിലും മണ്ണിലും കൊബാൾട്ടിന്‍റെയും ക്രോമിയത്തിന്‍റെയും അളവ് കൂടുന്നത് വൃക്കയിലെ കല്ലുകൾക്ക് കാരണമാകുമെന്ന പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഡൽഹി എയിംസ് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മാസങ്ങളോ വർഷങ്ങളോ എടുത്താണ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നത്.
വൃക്കയിൽ കല്ലുകളുള്ള രോഗികളുടെ രക്തം, മൂത്രം, കല്ലിന്‍റെ ശകലങ്ങൾ എന്നിവയിലെ ലോഹ മൂലകങ്ങളുടെ സാന്ദ്രത വിശകലനം ചെയ്‌ത് വൃക്കയില്‍ കല്ലുകൾ ഇല്ലാത്തവരുടെ രക്തത്തിലെയും മൂത്രത്തിലെയും സാന്ദ്രതയുമായി താരതമ്യം ചെയ്‌താണ് പഠനം നടത്തിയത്. എയിംസിലെ യൂറോളജി വിഭാഗം, അനാട്ടമി വിഭാഗം, ലബോറട്ടറി മെഡിസിൻ വിഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള ഡോ. ഛബ്ര സ്വേശ, ഡോ. സേത്ത് അംലേഷ്, ഡോ. അഹമ്മദുള്ള ഷെരീഫ്, ഡോ. ജാവേദ് അഹ്സാൻ ഖാദ്രി, ഡോ. ശ്യാം പ്രകാശ്, ഡോ. കുമാർ സഞ്ജയ് എന്നിവരാണ് ഗവേഷണം നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉയർന്ന ഓക്‌സലേറ്റോ കുറഞ്ഞ കാൽസ്യമോ ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും വൃക്കയില്‍ കല്ലുകളുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. കൊബാൾട്ട് ഒരു ലോഹ മൂലകമാണ്. ഇത് പല വ്യവസായങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ക്രോമിയം ഒരു രാസ മൂലകവും ധാതുവുമാണ്. തിളങ്ങുന്ന, ചാര-തവിട്ട് നിറമുള്ള കട്ടിയുള്ള ലോഹമാണ് ക്രോമിയം. പക്ഷേ ഈ മൂലകം എളുപ്പത്തിൽ പൊട്ടിപ്പോകും.

വായുവിലും മണ്ണിലും കൊബാൾട്ടിന്‍റെയും ക്രോമിയത്തിന്‍റെയും ലഭ്യത വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകുമെന്നാണ് എയിംസ് പഠനത്തില്‍ പറയുന്നു. പലതരം ഉത്പന്നങ്ങളിലും ക്രോമിയം ഉപയോഗിക്കുന്നുണ്ട്. ഇവ കാരണം വായുവും മണ്ണും മലിനമാകും. ഈ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് വൃക്കയിലെ കല്ല് വരാനുള്ള സാധ്യത കൂടുതലാണ്.
ഈ പ്രശ്‌നം സാധാരണയായി 30 നും 40 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിലാണ് കാണപ്പെടുന്നത്. പത്ത് പേരിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാമെന്ന് വിദഗ്‌ധർ പറയുന്നു. 30 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലാണ് ഇത് ഏറ്റവും സാധാരണമായി കാണുന്നത്. വൃക്കയിലെ കല്ലുകളുടെ ഏറ്റവും സാധാരണമായ ലക്ഷണം നടുവേദന, വയറ് അല്ലെങ്കിൽ കക്ഷം എന്നിവിടങ്ങളിലെ വേദനയാണ്.

വേദന അരക്കെട്ടിൽ നിന്ന് കക്ഷത്തിലേക്ക് വ്യാപിക്കുന്നതായി തോന്നും. ഈ വേദന നേരിയതോ കഠിനമോ ആകാം. മൂത്രത്തിൽ ധാതുക്കൾ, ആസിഡുകൾ, മറ്റ് വസ്‌തുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇതിൽ കാൽസ്യം, സോഡിയം, ഓക്‌സലേറ്റ്, യൂറിക് ആസിഡ് എന്നിവ ഉൾപ്പെടുന്നു. നമ്മൾ വെള്ളം കുടിക്കുമ്പോൾ, അത് മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറത്തേക്ക് പോകും.
വെള്ളം കുടിക്കുന്നത് കുറയുമ്പോള്‍ മൂത്രത്തിലെ ഈ പദാർഥങ്ങളുടെ കണികകൾ ഉയര്‍ന്ന തോതിലാകും. ജലാംശം കുറയുമ്പോള്‍ ഇവ അടിഞ്ഞുകൂടും. ഇവയാണ് കല്ലുകളായി രൂപാന്തരപ്പെടുന്നത്.
Also Read: ശ്വാസകോശ അർബുദം നേരത്തെ തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ