ETV Bharat / health

മോര്, വേനൽ കാലത്തെ ഇഷ്‌ട പാനീയം; കുടിച്ചാൽ ഗുണങ്ങളേറെ - BENEFITS OF DRINKING BUTTERMILK

ചൂടിനെ മറികടക്കാൻ സഹായിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് മോര്. മോരിന്‍റെ ഗുണങ്ങൾ എന്തെല്ലാം എന്നറിയാം.

BUTTERMILK BENEFITS  HOW TO PREPARE BUTTERMILK  SUMMER DRINKS  മോരിന്‍റെ ഗുണങ്ങൾ
Buttermilk (Getty Images)
author img

By ETV Bharat Kerala Team

Published : April 24, 2025 at 7:51 PM IST

4 Min Read

മുക്കെല്ലാവർക്കും ഏറെ പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ് മോര്. വേനൽ കാലത്ത് ശരീരത്തെ തണുപ്പിക്കാൻ ഏറെ അനുയോജ്യമായ ഒന്നാണിത്. വേനലിൽ നിന്ന് ആശ്വാസം നൽകുന്നതിനപ്പുറം ഊർജവും ആരോഗ്യവും തരുന്നതിനാൽ മോര് ഇഷ്‌ടപ്പെടാത്തവർ വിരളമായിരിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മോര് ശരീരത്തെ തണുപ്പിക്കുക മാത്രമല്ല ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന പാനീയമാണ്. വേനൽക്കാലത്ത് മോര് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മോരിലെ പ്രോബയോട്ടിക്‌സും കാത്സ്യവും ദഹനം മെച്ചപ്പെടുത്തുകയും അസ്ഥികളുടെ ബലം വർധിപ്പിക്കുകയും ചെയ്യുന്നു.

BUTTERMILK BENEFITS  HOW TO PREPARE BUTTERMILK  SUMMER DRINKS  മോരിന്‍റെ ഗുണങ്ങൾ
Buttermilk (Getty Images)

ദഹനത്തെ ത്വരിതപ്പെടുത്തുക, എല്ലുകളെയും പല്ലുകളെയും ബലപ്പെടുത്തുക, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവയുടെ അളവ് നിയന്ത്രിക്കുക, ചർമ്മത്തിന്‍റെ തിളക്കം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് മോരിന്‍റെ ഗുണങ്ങൾ. ശരീര താപനില കുറയ്ക്കുന്നതിനും വേഗത്തിൽ ഊർജ്ജം നൽകുന്നതിനും മോര് ഒരു മികച്ച പാനീയമാണ്.

മോര് കുടിക്കുന്നതിന്‍റെ ഗുണങ്ങൾ എന്തൊക്കെ?: മോരിനെ നമുക്ക് ഒരു സമ്പൂർണാഹാരം എന്ന് വിളിക്കാനാകും. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും മോരിൽ ഉണ്ട്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ലിപ്പിഡുകൾ, എൻസൈമുകൾ എല്ലാം ഇതിലുണ്ട്.

മോരിൽ 90 ശതമാനത്തോളം വെള്ളമാണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. മറ്റേതൊരു പാനീയത്തെക്കാളും വെറും വെള്ളത്തെക്കാളും മികച്ചത് മോര് കുടിക്കുന്നത് തന്നെയാണ്.

പാലിൽ കൊഴുപ്പ് ഉണ്ട്. എന്നാൽ മോരിൽ അത് ഒട്ടും ഇല്ല. മാത്രമല്ല കാത്സ്യം പാലിൽ ഉള്ളതുപോലെ തന്നെ മോരിലുമുണ്ട്. അതുകൊണ്ടുതന്നെ പശുവിന്‍റെ പാൽ അലർജി ഉള്ളവർക്കും മോര് ഉപയോഗിക്കാം. പ്രതിദിനം ഒന്ന് മുതൽ രണ്ട് ഗ്ലാസ് വരെ മോര് കുടിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. ഇത് ശരീരത്തെ തണുപ്പിക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു.

തൈരിൽ നിന്നാണ് മോര് ഉണ്ടാക്കുന്നത്. ദഹനം, പ്രതിരോധശേഷി, കുടലിന്‍റെ ആരോഗ്യം എന്നിവ നിലനിർത്താൻ തൈര് സഹായിക്കുന്നു. തൈരിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ആമാശയത്തിന് ഗുണം ചെയ്യുന്ന നല്ല ബാക്‌ടീരിയകൾ അടങ്ങിയിട്ടുണ്ട്.

പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്താൻ തൈര് സഹായിക്കും. 'ജേണൽ ഓഫ് ന്യൂട്രീഷൻ' പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ദിവസത്തിൽ രണ്ട് തവണ 200 ഗ്രാം തൈര് കഴിക്കുന്ന ആളുകൾക്ക് മലബന്ധ പ്രശ്‌നങ്ങൾ കുറവായിരിക്കുമെന്ന് പറയുന്നുണ്ട്. തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുമെന്ന് ഡോ. ഡാൻ ബ്രാൻഡ് പറയുന്നു.

മോരിൽ പ്രോട്ടീൻ ധാരാളം ഉള്ളതിനാൽ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മസിൽ ഉണ്ടാകാൻ സഹായിക്കുമെന്നതിനാൽ ബോഡിബിൽഡർമാരുടെ മികച്ച ചോയ്‌സാണ് മോര്. കാലറി കൂട്ടാതെ തന്നെ ശരീരത്തിനാവശ്യമായ ജീവകങ്ങൾ ഇത് പ്രദാനം ചെയ്യുന്നു.

ശരീരം തണുപ്പിക്കാൻ മോര് വളരെ നല്ലതാണ്, പ്രത്യേകിച്ച് വേനൽക്കാലത്ത്. കൂടുതൽ ഗുണങ്ങൾക്കായി മോരിൽ കറിവേപ്പില ചേർക്കുന്നത് ശരീരത്തിനും ചർമ്മത്തിനും ഗുണം ചെയ്യും. ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായത്തിൽ കറിവേപ്പില മോരിൽ ചേർത്ത് അരച്ച് കുടിക്കുന്നതും ചർമ്മത്തിന് വളരെ നല്ലതാണ്.

മോര് അമിതമായി കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം: അമിതമായി മോര് കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന് ഡോക്‌ടർമാർ പറയുന്നു. അമിതമായി മോര് കുടിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. ചില ആളുകൾക്ക് ഗ്യാസ്, ദഹനക്കേട്, അല്ലെങ്കിൽ വയറ്റിലെ പ്രശ്‌നങ്ങൾ എന്നിവ അനുഭവപ്പെടാം. അമിതമായി മോര് കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ശരീരഭാരം വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.

മറ്റ് പാൽ ഉത്പന്നങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, മോരിൽ വളരെയധികം സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം ഉള്ളലവരിലും വൃക്ക സംബന്ധമായ രോഗങ്ങളുള്ളവരിലും വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.

ദീർഘകാല അടിസ്ഥാനത്തിലുള്ള സോഡിയത്തിന്‍റെ ഉപയോഗം വൃക്കയുടെ പ്രവർത്തനത്തെ തന്നെ ബാധിച്ചേക്കാം. ഈ പ്രശ്‌നങ്ങളെ വഷളാക്കാനുമുള്ള കഴിവ് സോഡിയത്തിനുണ്ട്. അതിനാൽ ഈ പറഞ്ഞ പ്രശ്‌നങ്ങളുള്ളവർ മോര് കുടിക്കുന്നത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.

ബട്ടർ മിൽക്ക് ഉണ്ടാക്കുന്ന വിധം: ഒരു മിക്‌സർ ജാറിൽ തൈര്, കറിവേപ്പില, മല്ലിയില, അരിഞ്ഞ മുളക്, ഇഞ്ചി, ജീരകപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചാൽ രുചികരമായ മോര് ഉണ്ടാക്കാം.

ബട്ടർ മിൽക്കിന്‍റെ ഗുണങ്ങൾ

  • ശരീരത്തിലെ ജലാംശം നിലനിർത്തും: ശരീരത്തിലെ ജലാംശം നിലനിർത്താൻ മോര് സഹായിക്കും. തൈരിൽ നിന്നാണ് ബട്ടർ മിൽക്ക് ഉണ്ടാക്കുന്നത് എന്നതിനാൽ അതിൽ ധാരാളം ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിനും മുടിയ്‌ക്കും നല്ലതാണ്. ദഹനം സുഗമമാക്കാന്‍ മോര് സഹായിക്കും. സദ്യയ്ക്ക് മോര് വിളമ്പുന്നതും ഈ ഉദ്ദേശത്തോടെയാണ്.
  • മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും: കറിവേപ്പിലയിലെ ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ ഗുണങ്ങൾ മുടി കൊഴിച്ചിൽ കുറയ്ക്കുകയും മുടി വളർച്ച വർധിപ്പിക്കുകയും ചെയ്യുന്നു. കറിവേപ്പില മോരിൽ ചേർത്ത് ദിവസവും കഴിക്കുന്നത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു.
  • ആന്‍റിഓക്‌സിഡന്‍റുകൾ: കറിവേപ്പിലയും മല്ലിയിലയും ആന്‍റിഓക്‌സിഡന്‍റുകളാൽ സമ്പുഷ്‌ടമാണ്. ഇത് ചർമ്മത്തിലെ അണുബാധ, തിണർപ്പ്, മുഖക്കുരു തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
  • ചൊറിച്ചിൽ തടയുന്നു: മോരിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് ശരീരത്തെയും ചർമ്മത്തെയും വീക്കം, ചൊറിച്ചിൽ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് ചർമ്മത്തെ പുതുമയുള്ളതും തിളക്കമുള്ളതുമായി നിലനിർത്തുന്നു.
  • ചർമ്മ സംരക്ഷണം: മോരിൽ കറിവേപ്പില ചേർക്കുന്നത് ആയുസ് വർധിപ്പിക്കാൻ സഹായിക്കുന്നു. തൈര്, ഇഞ്ചി, ജീരകം എന്നിവയെല്ലാം ദഹനത്തെ നിയന്ത്രിക്കുന്നു. ഇത് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നതിനാൽ ചർമത്തിന്‍റെ ആരോഗ്യത്തിനും സഹായകം. വെയിലുകൊണ്ട് കരുവാളിച്ചെങ്കിൽ അരക്കപ്പ് മോരിൽ അതേ അളവ് തക്കാളി നീര് ചേർത്ത് പുരട്ടിയാൽ മതി.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: ഗ്രാമ്പൂ ചായ പതിവാക്കൂ; അത്രയ്ക്കുണ്ട് ആരോഗ്യ ഗുണങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.