ETV Bharat / entertainment

മാറി നിന്ന് കരഞ്ഞിട്ടുണ്ട്, ആ സമയത്തൊക്കെ ഏറ്റവും പിന്തുണ തന്നത് അദ്ദേഹമായിരുന്നു; പ്രസ്‌മീറ്റിനിടെ ശബ്‌ദമിടറി ടൊവിനോ - Tovino Thomas movie promotion

ടൊവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. മലയാളത്തില്‍ ഏറെ കാലത്തിന് ശേഷം എത്തുന്ന ത്രി ഡി ചിത്രം കൂടിയാണിത്.

author img

By ETV Bharat Kerala Team

Published : Sep 12, 2024, 3:46 PM IST

TOVINO THOMAS new movie  അജയന്‍റെ രണ്ടാം മോഷണം  ടൊവിനോ തോമസ് സിനിമ  onam release Malayalam films
Tovino Thomas (ETV Bharat)

ടൊവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ പ്രസ്‌മീറ്റില്‍ വികാരാധീനനായി ടൊവിനോ തോമസ് സംസാരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സിനിമയുടെ പിന്നിലെ കഷ്‌ടപ്പാടുകളെ കുറിച്ചും അതിജീവിച്ച പ്രതിസന്ധികളെ കുറിച്ചും ഓര്‍ത്തെടുത്തപ്പോഴാണ് ടൊവിനോയുടെ വാക്കുകള്‍ ഇടറിയത്.

'ഒരുപാട് വെല്ലുവിളികള്‍ ആ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നു. മാറി നിന്ന് കരഞ്ഞിട്ടുണ്ട്. തല്ലുകൂടിയിട്ടുണ്ട്. ചിരിച്ചിട്ടുണ്ട് എല്ലാം ഇപ്പോള്‍ മനോഹരമായ ഓര്‍മ്മയാണ്.' -എന്ന് പറയുമ്പോഴാണ് ടൊവിനോയുടെ കണ്ണ് നനഞ്ഞത്. ആ സമയത്തൊക്കെ ഏറ്റവും വലിയ പിന്തുണ തന്നത് തിരക്കഥാകൃത്തായ സുജിത്ത് ആയിരുന്നുവെന്നും ടൊവിനോ പറഞ്ഞു.

'നല്ല ചൂട് ഉള്ളപ്പോഴും നല്ല തണുപ്പ് ഉള്ളപ്പോഴും ഒട്ടും സൗകര്യം ഇല്ലാതെയുമൊക്കെ ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ നമ്മള്‍ സിനിമയെടുക്കാന്‍ ഇറങ്ങിയിരിക്കുന്നുവെന്ന് ഒരു സംഘം ആളുകള്‍ ഒരേ മനസോടെ പറഞ്ഞതുകൊണ്ടും പ്രവര്‍ത്തിച്ചതുകൊണ്ടും മാത്രമാണ് ഈ സിനിമ സംഭവിച്ചത്. സുജിത്തേട്ടന്‍ ആയിരുന്നു എന്‍റെ ഏറ്റവും വലിയ സപ്പോര്‍ട്ട്.

തുടക്കം മുതല്‍ ഗംഭീര പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തമാശയാണ്. അന്നൊക്കെ ഞങ്ങള്‍ ഒരുമിച്ച് കരഞ്ഞിട്ടുണ്ട്. തല്ല് കൂടിയിട്ടുണ്ട്, ചിരിച്ചിട്ടുണ്ട്. എന്‍റെ ചുറ്റും ഉണ്ടായിരുന്നവരൊക്കെ സുഹൃത്തുക്കള്‍ ആയിരുന്നു. എല്ലാവരും നല്ല പണിയെടുത്തു. ഇവരെ എല്ലാവരെയും ഒരു ചേട്ടന്‍റെ സ്ഥാനത്ത് നിന്ന് പിന്തുണച്ചത് സുജിത്തേട്ടന്‍ ആയിരുന്നു.' -ടൊവിനോ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഏറെ കാലങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ ത്രിഡി ചിത്രമെന്ന പ്രത്യേകതയും എആര്‍എമ്മിനുണ്ട്. മുമ്പ് ഇറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറിനും പാട്ടിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫനും യു ജി എം മോഷന്‍ പിക്‌ച്ചേഴ്‌സിന്‍റെ ബാനറില്‍ ഡോക്‌ടര്‍ സക്കറിയ തോമസുമാണ് ചിത്രം നിര്‍മിച്ചത്.

നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിത്ത് നമ്പ്യാരാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, കബീര്‍ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Also Read: മോഹന്‍ലാല്‍ മാത്രമല്ല, അജയന്‍റെ രണ്ടാം മോഷണത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.