ETV Bharat / entertainment

'ദൃശ്യം പ്രതീക്ഷിച്ച് തുടരും കാണാൻ ടിക്കറ്റ് എടുക്കരുത്, കിംവദന്തികൾ വിശ്വസിച്ചാല്‍ ഫലം നിരാശ'; പ്രചാരണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍ - THUDARUM MOVIE

സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റിനെ മുൻനിർത്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങളും സിനിമയുടെ അണിയറ പ്രവർത്തകരുടെയും മറ്റ് അഭിനേതാക്കളുടെയും വാക്കുകൾ വളച്ചൊടിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങളും തെറ്റാണെന്ന് തരുൺമൂർത്തി

Director Tharun Moorthy, Tharun Moorthy, Thudarum movie, Thudarum, Mohanlal, Shobana, Mohanlal Shobana combo films, Malayalam movies, New Releases, Movie News, Thudarum Movie News
Thudarum Movie Poster (Social Media)
author img

By ETV Bharat Kerala Team

Published : April 24, 2025 at 3:15 PM IST

2 Min Read

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് തുടരും. മലയാളത്തിൻ്റെ എവർഗ്രീൻ ക്ലാസിക് കോമ്പോ മോഹൻലാലും ശോഭനയും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കൂടി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളിൽ ഒന്നു കൂടിയാണ് തുടരും. സിനിമയെ ചുറ്റിപ്പറ്റി നടക്കുന്ന കിംവദന്തികൾ വിശ്വസിച്ച് തിയേറ്ററുകളിൽ എത്തിയാൽ നിരാശയാകും ഫലമെന്ന് സംവിധായകൻ തരുൺ മൂർത്തി പറയുന്നു.

സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റിനെ മുൻനിർത്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങളും സിനിമയുടെ അണിയറ പ്രവർത്തകരുടെയും മറ്റ് അഭിനേതാക്കളുടെയും വാക്കുകൾ വളച്ചൊടിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങളും തെറ്റാണെന്ന് തരുൺമൂർത്തി ഇ ടിവി ഭാരതിനോട് പറഞ്ഞു.

ലാലേട്ടൻ പറഞ്ഞതിനെ വളച്ചൊടിച്ചു

Director Tharun Moorthy, Tharun Moorthy, Thudarum movie, Thudarum, Mohanlal, Shobana, Mohanlal Shobana combo films, Malayalam movies, New Releases, Movie News, Thudarum Movie News
തരുൺമൂർത്തി (Etv Bharat)

'ദൃശ്യം പോലൊരു ചിത്രം ആയിരിക്കും തുടരും എന്ന രീതിയിലുള്ള പ്രചരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഒരു ദൃശ്യം പ്രതീക്ഷിച്ച് തിയേറ്ററിൽ എത്തിയാൽ നിങ്ങൾക്ക് ഫലം നിരാശയാണ്. ഏതോ ഒരു അഭിമുഖത്തിനിടയിൽ ഈ സിനിമ ദൃശ്യം പോലെയാണെന്ന് ലാലേട്ടൻ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ അദ്ദേഹം ഉദ്ദേശിച്ചത് ദൃശ്യമെന്ന സിനിമയ്ക്കുള്ളിലെ ഫാമിലി ഇമോഷനെ ആയിരുന്നു. അദ്ദേഹം പറയുന്ന ഒരു ഡയലോഗ് മാത്രം വെട്ടിയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുണ്ടാക്കിയ തെറ്റായ താരതമ്യപ്പെടുത്തൽ ആണിത്. ഇതൊരു ത്രില്ലർ സിനിമയാണെന്നും ആക്ഷൻ സിനിമയാണെന്നും ചിലർ പ്രചരിപ്പിക്കുന്നു. ഈ സിനിമയുടെ ജോണർ എന്താണെന്ന് പുറത്തുവിട്ട ട്രെയിലറിലൂടെയും ടീസറിലൂടെയും ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്' - തരുണ്‍ മൂര്‍ത്തി പറഞ്ഞു.

മോഹന്‍ലാലും ശോഭനയും (Etv Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കാണാൻ പോകുന്നത് സാധാരണക്കാരനായ ഒരു മനുഷ്യൻ്റെ കഥ

തുടരും ഫാമിലി ഡ്രാമയാണ്. കുടുംബബന്ധങ്ങളുടെ രസങ്ങൾ, ശക്തമായ ഇമോഷൻസ്, തമാശകൾ, സസ്പെൻസ് ഇങ്ങനെയുള്ള കാര്യങ്ങൾ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. സിനിമയുടെ പ്രമോഷണൽ വീഡിയോകളിലൂടെ ആരെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. തുടരും എന്ന ചിത്രത്തിൻ്റെ യഥാർഥ സ്വഭാവം വ്യക്‌തമാക്കുന്ന തരത്തിലാണ് ഞങ്ങൾ സൂചനകൾ പുറത്തുവിട്ടിട്ടുള്ളത്. സിനിമയുടെ ആശയത്തിലും മോഹൻലാൽ ശോഭന കൂട്ടുകെട്ടലും എനിക്ക് വലിയ ആത്മവിശ്വാസവും ഉണ്ട്. നിങ്ങൾ തിയേറ്ററിൽ കാണാൻ പോകുന്നത് സാധാരണക്കാരനായ ഒരു മനുഷ്യൻ്റെ കഥയാണ്. അയാളുടെ വൈകാരിക തലങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രയാണ് തുടരും.

Thudarum movie (Etv Bharat)

ത്രില്ലര്‍ പ്രതീക്ഷിച്ചാല്‍ നിരാശപ്പെടും

ലാലേട്ടൻ പറഞ്ഞതുപോലെ ഇത് ദൃശ്യത്തിന് സമാനമായ സിനിമയും ആണ്. ആ സിനിമയിലെ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം, ഇമോഷൻസ്, കുടുംബ പശ്ചാത്തലം മികച്ച തിരക്കഥ ഇതൊക്കെ തുടരുമെന്ന ചിത്രത്തിലും പ്രതീക്ഷിക്കാം. അതിലുപരി ദൃശ്യമെന്ന സിനിമയിൽ ഉൾപ്പെടുത്തിയത് പോലുള്ള ഒരു ത്രില്ലറും കൂടി പ്രതീക്ഷിച്ചു വന്നാൽ നിങ്ങൾ നിരാശപ്പെടും. കഥ പറയുന്ന രീതിയും ആശയവും സാഹചര്യങ്ങളും ഈ സിനിമയിൽ വേറെയാണ്.

തുടരും എന്ന ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും (Etv Bharat)

ഒരിക്കൽ കൂടി പറയുന്നു ഈ സിനിമയിൽ ശക്തമായ സ്നേഹബന്ധങ്ങളുടെ കഥയുണ്ട്, വലിയ ഇമോഷൻ ഉണ്ട്, ടെൻഷൻ ഉളവാക്കുന്ന രംഗങ്ങളുണ്ട്. ഒരല്‍പം സസ്പെൻസും ഉണ്ടാകാം... ദയവായി ദൃശ്യം പ്രതീക്ഷിച്ച് തുടരും കാണാൻ ടിക്കറ്റ് എടുക്കരുത്.

Also Read: വിന്‍സി അലോഷ്യസിൻ്റെ പരാതി: ഫിലിം ചേംബറിന് വീഴ്‌ച സംഭവിച്ചിട്ടില്ല, മലയാള സിനിമാവ്യവസായം നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് ബി. ആർ. ജേക്കബ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.