ETV Bharat / entertainment

ഷൈൻ ടോം ചാക്കോ നായകനാകുന്ന 'ദി പ്രൊട്ടക്ടർ' മെയ് 16 മുതൽ - SHINE TOM CHACKO MOVIE

തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

Malayalam movies Theatrical release Upcoming film
ദി പ്രൊട്ടക്ടറിൻ്റെ പോസ്റ്റർ (ETV Bharat)
author img

By ETV Bharat Kerala Team

Published : April 29, 2025 at 4:44 PM IST

1 Min Read

ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് 'ദി പ്രൊട്ടക്ടർ.' ചിത്രം മെയ് 16ന് തിയറ്ററുകളിൽ എത്തും. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള അനൗൺസ്മെന്‍റ് പോസ്റ്റർ സിനിമയുടെ അണിയറ പ്രവർത്തകർ ഇതിനോടകം പുറത്തു വിട്ടിട്ടുണ്ട് . ജി.എം മനു ചിത്രം ആണ് സംവിധാനം . അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു ആണ് ദി പ്രൊട്ടക്ടർ നിർമ്മിക്കുന്നത് . 'നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയായിരുന്നു ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നത്.

ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഷൈൻ ടോം ചാക്കോയുടെ ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്. സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനിലേക്ക് ചുവടു മാറ്റിയ ഷൈൻ ഇതിനകം നിരവധി വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞു.

1
1 (1)
തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്‍റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആന്‍റണി, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്സൽ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കവനാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കരന്തൂർ, ഗാനരചന: റോബിൻസ് അമ്പാട്ട്, സ്റ്റിൽസ്: ജോഷി അറവക്കൽ, വിതരണം: അമ്പാട്ട് ഫിലിംസ്, ഡിസൈൻ: പ്ലാൻ 3, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Also Read:- "ബലാത്സംഗ സീനിൽ അഭിനയിച്ച നടന്മാരെ തടവിലിടുമോ? സിനിമ തന്നെയാണ് ലഹരി" പത്ത് വർഷങ്ങൾക്ക് ശേഷം 'ലൗലി'യുമായി ദിലീഷ് കരുണാകരൻ -

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.