മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി കൂട്ടുക്കെട്ടില്‍ പിറന്ന 'തുടരും' എന്ന ചിത്രം തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. തുടക്കം മുതല്‍ ഗംഭീര അഭിപ്രായമാണ് ലോകത്തിന്‍റെ പല കോണില്‍ നിന്നും ഉയരുന്നത്. നാലു ദിവസം കൊണ്ട് 70 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. 15 വര്‍ഷത്തിന് ശേഷം പ്രേക്ഷകരുടെ ഇഷ്‌ട ജോഡികളായ മോഹന്‍ലാലും ശോഭനയും വീണ്ടും ഒരുമിച്ചെത്തി എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കികൊണ്ട് സിനിമയിലെ ഒരു തകര്‍പ്പന്‍ സോങ് ഇന്ന് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ചിത്രത്തിലെ പ്രമോ സോങ് ആണ് ഇന്ന് (30/04/25) വൈകുന്നേരം ആറു മണിക്ക് പുറത്തിറങ്ങുന്നത്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. ഇതോടെ 'പ്രമോ സോങ് പുറത്തിറക്കൂ' എന്ന കമന്‍റുമായി ആരാധകര്‍ എത്തി. 'കൊണ്ടാട്ടം' എന്ന ഗാനമാണ് പുറത്തിറങ്ങാന്‍ പോകുന്നത്. 'കൊണ്ടാട്ടത്തിനായി എല്ലാവരും തയാറായിക്കൊള്ളു' എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ തരുണ്‍ മൂര്‍ത്തി അറിയിച്ചിരിക്കുന്നത്.
അതേസമയം യാതൊരു ഹൈപ്പുമില്ലാതെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പിന്നീട് ഇത് പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്‌ചയാണ് കണ്ടത്. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‌ത ചിത്രമാണ് 'തുടരും'.
മോഹന്‍ലാലിന്‍റെ കരിയറിലെ 360 ാമത്തെ ചിത്രമാണ് 'തുടരും'. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്താണ് നിര്‍മാണം, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍ പിള്ള രാജു, ഇര്‍ഷാദ് അലി, ആര്‍ഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്‌ണ പ്രഭ, അരവിന്ദ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജേക്‌സ് ബിജോയ്യുടെ സംഗീതവും ചിത്രത്തില്‍ ഗംഭീരമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
കേരളത്തില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് ആവേശകരമാണ് സ്വീകരണമാണ് ലഭിക്കുന്നത്. 41 കോടി രൂപയാണ് വിദേശ കലക്ഷന്‍.
Also Read:ഹിറ്റടിക്കുമോ 'ഹിറ്റ് 3', ആദ്യദിനം ബോക്‌സ് ഓഫിസ് തൂക്കാന്‍ നാനി; വരുന്നത് വമ്പന്‍ വയലന്‍സ് ചിത്രം