തലമുറ ഏതുമായിക്കോട്ടെ, അവരുടെ പൾസറിഞ്ഞ് പാട്ട് എഴുതാൻ കഴിവുള്ള ഒരേയൊരു ആളെ മലയാളത്തിലുള്ളൂ കൈതപ്രം ദാമോദരൻ നമ്പൂതിരി. നല്ല പാട്ടുകളുടെ വസന്തകാലമായ 80 കളും 90 കളും കൈതപ്രത്തിൻ്റെ ഭാവനാസമ്പുഷ്‌ടമായ വരികളാൽ പ്രശസ്‌തമായ എത്രയോ ഗാനങ്ങൾ. മലയാള സിനിമ മാറ്റത്തിൻ്റെ വഴിയെ സഞ്ചരിച്ചു തുടങ്ങിയ 2010 ന് ശേഷവും കൈതപ്രത്തിൻ്റെ തൂലിക വിറച്ചില്ല. ജെൻ സി പിള്ളേരുടെ മനസ്സറിഞ്ഞ് പാട്ട് എഴുതാൻ ഇനി 75 കാരനെ കൊണ്ട് സാധിക്കില്ല എന്ന് വിധിയെഴുതിയവരുടെ വായടപ്പിച്ചു കൊണ്ടാണ് നരി വേട്ട എന്ന ചിത്രത്തിലെ മിന്നൽ വള എന്ന ഗാനം ട്രെൻഡ് സെറ്ററായി മാറിയത്. സംവിധായകൻ അനുരാജ് മനോഹർ കൈതപ്രത്തിൻ്റെ നാട്ടുകാരനാണ്. അദ്ദേഹത്തിൻ്റെ ആദ്യ സിനിമയായ ഇഷ്‌കിൽ കൈതപ്രത്തെ കൊണ്ടൊരു ഗാനം എഴുതിപ്പിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അങ്ങനെ ഒരു അവസരം എന്തുകൊണ്ടോ ലഭിച്ചില്ല. പക്ഷേ രണ്ടാമത്തെ സിനിമയിൽ അനുരാജ് മനോഹർ തൻ്റെ ആഗ്രഹം സാക്ഷാത്കരിച്ചു. ആ സംവിധായകൻ്റെ തീരുമാനം ശരിവയ്ക്കും പോലെയാണ് പുതിയ തലമുറയെ പോലും ആകർഷിക്കുന്ന തരത്തിൽ കൈതപ്രം മിന്നൽ വള എന്ന ഗാനത്തിൻ്റെ വരികൾ എഴുതിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തലമുറകളുടെ ഇഷ്‌ടത്തിനനുസരിച്ച് പുതിയ രീതിയിൽ പാട്ടുകളെഴുതുന്ന ജാല വിദ്യയെക്കുറിച്ച് മുന്‍പൊരിക്കല്‍ കൈതപ്രം ദാമോദരൻ നമ്പൂതിരി ഇ ടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തിനിടയിൽ പറഞ്ഞിരുന്നു." 24 വയസ്സുവരെ വായിച്ച പുസ്‌തകങ്ങളിൽനിന്ന് ലഭിച്ചിട്ടുള്ള ഭാഷാപരിജ്ഞാനമാണ് താൻ എഴുതുന്ന ഗാനങ്ങൾക്ക് ആധാരം. അതിനുശേഷം എന്തു വായിച്ചാലും കണ്ടാലും കേട്ടാലും അതൊന്നും നമ്മളെ സ്വാധീനിക്കണമെന്നില്ല. 24 വയസ്സുവരെ നമ്മൾ എന്തു വായിക്കണം എന്ന് തീരുമാനിക്കുന്നിടത്ത് 75 വയസ്സിലും മനസ്സിൻ്റെ മൂർച്ച കുറയാതെ ചിലതൊക്കെ എഴുതാൻ സാധിക്കും. നല്ല പുസ്‌തകങ്ങൾ നമുക്ക് തരുന്ന അറിവ് അടുത്ത ഒരു അന്‍പതോ നൂറോ വർഷത്തിന് അപ്പുറത്തേക്ക് ചിന്തിക്കാനുള്ള പാകപ്പെടുത്തലാണ്. നല്ല എഴുത്തുകാർ കാലോചിതമായി നമ്മളെ ചിന്തിക്കാനും, പഴയതിനെ ഇഷ്‌ടപ്പെടുന്നതിനോടൊപ്പം പുതിയ കാര്യങ്ങളെ ഉൾക്കൊള്ളാനും നമ്മളെ പഠിപ്പിക്കും". ഇതാണ് കൈതപ്രം എഴുതുന്ന ഗാനങ്ങളുടെ ജാലവിദ്യ.



മനസ്സിൽ ഒരു പതിനെട്ടുകാരനായി മാറി, ഉള്ളിൽ പ്രണയം നിറച്ച് ഈ പാട്ടിൻ്റെ വരികൾ എഴുതുമ്പോൾ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് 75ൻ്റെ ചെറുപ്പം.
Also Read: "ക്ഷണിക്കാത്ത കല്യാണത്തിന് എത്തിയ മമ്മൂട്ടി", ഓര്‍മ്മകള്‍ പങ്കുവച്ച് വികെ ശ്രീരാമന്‍