ETV Bharat / entertainment

വീണ്ടും വക്കീല്‍ കുപ്പായം അണിഞ്ഞ് സുരേഷ് ഗോപി; കരുത്തുറ്റ പ്രകടനവുമായി അനുപമ; ജെഎസ്‌കെ ടീസര്‍ ട്രെന്‍ഡിംഗില്‍ - JANAKI VS STATE OF KERALA TEASER

ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയുടെ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍. ഒരു കോര്‍ട്ട് റൂം ത്രില്ലറാണ് ചിത്രം. പ്രവീണ്‍ നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്

JSK TEASER  SURESH GOPI  ANUPAMA PARAMESWARAN  ജെഎസ്‌കെ ടീസര്‍
Janaki vs State Of Kerala Teaser (Screenshots from teaser)
author img

By ETV Bharat Entertainment Team

Published : June 5, 2025 at 11:13 AM IST

1 Min Read

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് (ജെഎസ്‌കെ) 'ജാനകി വേഴ്‌സസ് സറ്റേറ്റ് ഓഫ് കേരള'. പ്രവീണ്‍ നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ശക്‌തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു കോര്‍ട്ട് റൂം ത്രില്ലറാണ് ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ടീസറില്‍ കാണാനാവുക. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ജെഎസ്‌കെ ടീസര്‍.

ജൂണ്‍ 20നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. വക്കീല്‍ വേഷത്തിലാണ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് സുരേഷ് ഗോപി വക്കീല്‍ കുപ്പായം അണിയുന്നത് എന്നതും പ്രത്യേകതയാണ്. കൂടാതെ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, ദിവ്യപിള്ള എന്നിവരാണ് ചിത്രത്തില്‍ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, അസ്‌കര്‍ അലി, ജയന്‍ ചേര്‍ത്തല, അഭിലാഷ് രവീന്ദ്രന്‍, ജോയ്‌ മാത്യു, രജിത് മേനോന്‍, രതീഷ് കൃഷ്‌ണന്‍, നിസ്‌താര്‍ സേട്ട്, ഷഫീര്‍ ഖാന്‍, ജയ്‌ വിഷ്‌ണു, മഞ്ജുശ്രീ നായര്‍, വൈഷ്‌ണവി രാജ്, ബാലാജി ശര്‍മ, കോട്ടയം രമേഷ്, മേധ പല്ലവി, ദിലീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്‍റര്‍ടെയിന്‍മെന്‍റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ജെ ഫനീന്ദ്ര കുമാര്‍ ആണ്. കലാസംവിധാനം - ജയന്‍ ക്രയോണ്‍, സംഘട്ടനം - മാഫിയ ശശി, ഫീനിക്‌സ് പ്രഭു, രാജശേഖര്‍, എഡിറ്ര്‍ - സംജിത് മുഹമ്മദ്, സംഗീതം - ഗിരീഷ് നാരായണന്‍, സൗണ്ട് ഡിസൈന്‍ - സിങ്ക് സിനിമ, ചീഫ് അസോസിയേറ്റ് - രജീഷ് അടൂര്‍, ഷഫീര്‍ ഖാന്‍, കെജെ വിനയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: "അവഗണനയുടെ വേദന താങ്കളോട് പറയുന്നത് അനുചിതമാകും", വേടനോട് അഭ്യര്‍ത്ഥിച്ച് മൂണ്‍ വാക്ക് അണിയറപ്രവര്‍ത്തകന്‍ - MOONWALK CREW REQUESTED TO VEDAN

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.