'ഗദര്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡിനെ ഞെട്ടിച്ച നടനാണ് സണ്ണി ഡിയോള്‍. 'ജാട്ട്' എന്ന തന്‍റെ പുതിയ ചിത്രത്തിലൂടെ ബോളിവുഡില്‍ വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ് ഈ നടന്‍. ഏപ്രില്‍ 10 ന് തിയേറ്ററുകളിലെത്തിയ 'ജാട്ടി'ന് ഗംഭീര അഭിപ്രായമാണ് തുടക്കം മുതല്‍ ലഭിക്കുന്നത്. പഞ്ച് ഡയലോഗുകള്‍ കൊണ്ടും കിടിലന്‍ രംഗങ്ങള്‍ക്കൊണ്ടും ചിത്രം മനോഹരമാക്കിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രം 'സിക്കന്ദറി'നേക്കാള്‍ മികച്ചതാണ് 'ജാട്ട്' എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
ഗോപിചന്ദ് മലീനിനി സംവിധാനം ചെയ്‌ത ഈ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് പുറത്തിറങ്ങിയത്. ഡിയോളിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദക്ഷിണേന്ത്യൻ അരങ്ങേറ്റമാണിത്. ഇക്കഴിഞ്ഞ 15 വര്‍ഷത്തിനിടെ സണ്ണി ഡിയോളിനെ ഇത്രയും പവര്‍ ഫുള്‍ ആയി ആരും അവതരിപ്പിച്ചിട്ടില്ല എന്നാണ് എക്‌സില്‍ ആരാധകര്‍ കുറിച്ചിരിക്കുന്നത്.
New Trend Alert #SorryBol #JAAT @iamsunnydeol 🔥 pic.twitter.com/PrEroJYuyN
— NADEEM (@Nadz7846) December 5, 2024
അതേസമയം ചിത്രം പ്രദര്‍ശനത്തിയെങ്കിലും സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളും ചര്‍ച്ചയാവുന്നുണ്ട്. 22 രംഗങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അധിക്ഷേപകരമായ വാക്കുകളും, പീഡന രംഗങ്ങളുമാണ് മാറ്റിയിരിക്കുന്നത്. ഭാരത് എന്നതിന് പകരം ഹമാര എന്നും സെന്‍ട്രെല്‍ എന്നതിന് പകരം ലോക്കല്‍ എന്നും മാറ്റിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥയെ അപമാനിക്കുന്ന രംഗത്തിന്‍റെ 40 ശതമാനം കുറച്ചും. ഇതോടൊപ്പം അക്രമാസകതമായ 30 ശതമാനം രംഗങ്ങളും കുറച്ചിട്ടുണ്ട്. 2 മിനിറ്റും 6 സെക്കൻഡും ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റിയിട്ടുണ്ട്. ഈ മാറ്റങ്ങൾ വരുത്തിയതോടെയാണ് ജാട്ടിന് സിബിഎഫ്‌സി യു/എ 16+ സർട്ടിഫിക്കറ്റ് ലഭിച്ചത്. 2 മണിക്കൂർ 33 മിനിറ്റും 31 സെക്കൻഡുമാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.
From the filming set to the premiere of Jaat,heartfelt congratulations to #SunnyDeol sir n entire team.This film promises to be an exciting blend of entertainment and commercial appeal,A must watch 🙌#Jaat #Trending #TrendingNow #viral #UrvashiRautela pic.twitter.com/wNmU3ftrJ1
— Sanjay Singh (@iSanjaySingh) April 10, 2025
മൈത്രി മൂവിമേക്കേര്‍സും, പീപ്പിള്‍ ഫിലിം ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.
ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും ടിക്കറ്റ് വിൽപ്പനയിൽ സ്ഥിരമായ വർധനവ് കാണുന്നു. സണ്ണി ഡിയോളിന്‍റെ പ്രകടനത്തെ കുറിച്ചാണ് പ്രേക്ഷകര്‍ എടുത്തു പറയുന്നത്.
#OneWordReview...#jaat : Blockbuster.
— Kapil Bhargava (@lazykapil) April 10, 2025
Rating: ⭐️⭐️⭐️⭐️½#jaat has everything: star power, style, scale, soul, substance and surprises... Sunney Deol Is Real Jaat . His Presence On Screen In Mind Blowing. #SunnyDeol #JaatReview pic.twitter.com/GZRxCSqykD
ജാട്ടിനെ ഒരു സമ്പൂർണ്ണ മാസ് എന്റർടെയ്‌നർ എന്നാണ് ആദ്യ പ്രതികരണങ്ങൾ വിശേഷിപ്പിക്കുന്നത്. സണ്ണിയുടെ ശക്തമായ പ്രകടനം, മാസ് ഡയലോഗുകള്‍, പവർഫുൾ ആക്ഷൻ സീക്വൻസുകൾ എന്നിവയാണ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത്.
#OneWordReview...#jaat : Blockbuster.
— Kapil Bhargava (@lazykapil) April 10, 2025
Rating: ⭐️⭐️⭐️⭐️½#jaat has everything: star power, style, scale, soul, substance and surprises... Sunney Deol Is Real Jaat . His Presence On Screen In Mind Blowing. #SunnyDeol #JaatReview pic.twitter.com/GZRxCSqykD
ചിത്രത്തിലെ ഒരു പ്രത്യേക സംഭാഷണം ഇതിനകം വൈറലായി മാറിയിട്ടുണ്ട്: "സോറി ബോല്‍." ട്രെയിലർ പുറത്തിറങ്ങിയതു മുതൽ, ആ വരി ഓൺലൈനിൽ ഒരു സെൻസേഷനായി മാറിയിരുന്നു, ഇപ്പോൾ ആരാധകർ ചിത്രം കണ്ടതോടെ, "സോറി ബോല്‍" എന്ന സംഭാഷണം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി. ആദ്യ ദിനം തന്നെ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.