ETV Bharat / entertainment

സിദ്ധിഖിന്‍റെ പിറന്നാള്‍ ആഘോഷമാക്കി കുടുംബം; ആശംസ നേര്‍ന്ന് മകന്‍- ചിത്രങ്ങള്‍ - Siddique Celebrated Birthday

സിദ്ധിഖിന് പിറന്നാള്‍ ആശംസയുമായി മകന്‍. സിദ്ധിഖ് കുഞ്ഞിന് നൂലുക്കെട്ടുന്ന ചിത്രങ്ങള്‍ പങ്കിട്ട് ഷഹീന്‍. താരത്തിന്‍റെ 62ാം പിറന്നാളാണ് കുടുംബം ആഘോഷമാക്കിയത്.

author img

By ETV Bharat Kerala Team

Published : Oct 2, 2024, 6:36 PM IST

SIDDIQUE CELEBRATED BIRTHDAY  SHAHEEN SIDDIQUE  സിദ്ധിഖ് ലൈംഗിക ആരോപണം  സിദ്ധിഖ് സിനിമ
Siddiqu celebrated his birthday with his family (ETV Bharat)

മികച്ച സ്വഭാവനടന്‍, അവതാരകന്‍ എന്നി നിലകളില്‍ സിദ്ധിഖിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സിദ്ധിഖിന്‍റെ 62ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. ഷഹീന്‍ സിദ്ധിഖിന്‍റെ കുഞ്ഞിന് സിദ്ധിഖ് നൂലുക്കെട്ടുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് ആശംസ നേര്‍ന്നത്. 'വാപ്പച്ചിക്ക് പിറന്നാള്‍ ആശംസകള്‍' എന്നാണ് ഷഹീന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നേരത്തെ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്കട്രോളറുമായ ബാദുഷ സിദ്ധിഖ് ആശംസ നേര്‍ന്നുകൊണ്ട് ഒരു ഫോട്ടോ പങ്കുവച്ചിരുന്നു.

സിദ്ധിഖ് വ്യത്യസ്‌തമായ ലുക്കിലുള്ള ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് നിര്‍മാതാവ് പങ്കുവച്ചത്. ഒപ്പം ബാദുഷയുമുണ്ട്. 'ഇക്കയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍' എന്നാണ് കുറിച്ചത്. എന്നാല്‍ ഇതിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ലൈംഗിക പീഡന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സിദ്ധിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സിദ്ധിഖ് ഒളിവില്‍ പോയിരുന്നു. ആറു ദിവസം തിരഞ്ഞിട്ടും പോലീസിന് സിദ്ധിഖിനെ പിടികൂടാനായിരുന്നില്ല.

ഇതിനിടയില്‍ സിദ്ധിഖ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. അതേസമയം പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രം പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Also Read:''എല്ലാം കയ്യീന്ന് പോയില്ലേ'' ''ഇനി എന്തോന്ന് ഹാപ്പി'' സിദ്ധിഖിന് പിറന്നാള്‍ ആശംസ നേര്‍ന്ന നിര്‍മാതാവിനെ വിടാതെ സോഷ്യല്‍ മീഡിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.