ETV Bharat / entertainment

"ഏറ്റവും നല്ല സുഹൃത്തുക്കൾ മനുഷ്യരായിരിക്കണമെന്ന് ആരാണ് പറയുന്നത്"; സൗഹൃദ ദിനത്തിൽ വളർത്തുനായയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ശ്രദ്ധ കപൂർ - SHRADDHA SHARES PHOTO WITH HER PET

author img

By ANI

Published : Aug 5, 2024, 7:13 AM IST

സൗഹൃദ ദിനത്തില്‍ വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ബോളിവുഡ് താരം ശ്രദ്ധ കപൂര്‍.

SHRADDHA KAPOOR  ശ്രദ്ധ കപൂർ  അന്താരാഷ്ട്ര സൗഹൃദ ദിനം  WORLD FRIENDSHIP DAY
Actor Shraddha kapoor with her pet Shylo (ETV Bharat)

മുംബൈ (മഹാരാഷ്ട്ര): അന്താരാഷ്‌ട്ര സൗഹൃദ ദിനത്തില്‍ (ഓഗസ്റ്റ് 4) തൻ്റെ പ്രിയപ്പെട്ട വളർത്തുനായയായ ഷൈലോയ്‌ക്കൊപ്പം സൗഹൃദദിനം ആഘോഷിച്ച് ബോളിവുഡ് നടി ശ്രദ്ധ കപൂർ. തൻ്റെ ഓമനയായ വളർത്തുനായയ്‌ക്കൊപ്പമുളള സന്തോഷകരമായ നിമിഷങ്ങളാണ് ശ്രദ്ധ കപൂർ സമൂഹമാധ്യമമായ ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഷിറ്റ്‌സു ഇനത്തിൽപ്പെട്ട തൻ്റെ പ്രിയപ്പെട്ട നായയെ ശ്രദ്ധ കൊഞ്ചിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചത്.

"കൗൻ കെഹ്താ ഹൈ കി സബ്സെ അച്ചെ ദോസ്‌ത് ഇൻസാൻ ഹായ് ഹോനെ ചാഹിയേ???" എന്ന മനോഹരമായ ക്യാപ്ഷനും നൽകിയിട്ടുണ്ട്. ഏറ്റവും നല്ല സുഹൃത്തുക്കൾ മനുഷ്യരായിരിക്കണമെന്ന് ആരാണ് പറയുന്നത് എന്നാണ് ശ്രദ്ധ ചോദ്യരൂപേണ ചോദിച്ചിരിക്കുന്നത്. തൻ്റെ വളർത്തുനായയുമായുളള പ്രത്യേക ബന്ധം എടുത്ത് കാണിക്കുന്നതിനായി 'തേരേ ജൈസ യാർ കഹാൻ' എന്ന ഗാനം പിന്നണിയിൽ കേൾക്കാം.

രാജ്‌കുമാർ റാവുവിനൊപ്പമുളള 'സ്ത്രീ 2' ആണ് ശ്രദ്ധയുടേതായി ഇനി വരാൻ പോകുന്ന ചിത്രം. ഓഗസ്റ്റ് 15 ന് ചിത്രം തിയേറ്ററുകളിലെത്തും.

Also Read: 'അവൾ മടങ്ങി വരുന്നു' ; 'സ്‌ത്രീ 2'വിന് തുടക്കം, വീഡിയോ പങ്കുവച്ച് രാജ്‌കുമാർ റാവു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.