മതങ്ങൾക്ക് അതീതമായി മാനവികത, സ്നേഹം സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾക്ക് പ്രാധാന്യമുണ്ടെന്ന് ചർച്ച ചെയ്യുന്ന 'ഹിമുക്രി' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. എക്‌സ് ആൻഡ് എക്‌സ് ക്രിയേഷൻസിൻ്റെ ബാനറിൽ നവാഗതനായ പികെ ബിനു വർഗീസാണ് ചിത്രം എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ്റെ ചുരുക്കെഴുത്താണ് 'ഹിമുക്രി' എന്ന ടൈറ്റില്‍.
ചൊവ്വാദോഷമുള്ള നന്ദനയുമായി മനോജ് എന്ന കഥാപാത്രം പ്രണയത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്യുന്നു. ഒരു സാഹചര്യത്തിൽ നന്ദനയെ ജീവിതത്തിൽ നിന്നും ഉപേക്ഷിക്കേണ്ടി വന്ന മനോജിൻ്റെ ജീവിതത്തിലേക്ക് തുടർ സാഹചര്യങ്ങളിൽ റസിയയും മെർളിനും കടന്നു വരികയാണ്. മാറുന്ന സാമൂഹിക അവസ്ഥകൾക്കനുസരിച്ച് മനോജിനും സ്വയം മാറേണ്ടി വരുന്നു. തുടർന്നാണ് കഥാഗതി കൂടുതൽ ഉദ്വേഗജനകമായ വഴിത്തിരിവിലേക്ക് കടക്കുന്നത്.
മനോജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരുൺ ദയാനന്ദാണ്. ശങ്കർ, നന്ദുജയ്, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്‌മി സന്തോഷ്, കലാഭവൻ റഹ്മാൻ, അംബിക മോഹൻ, അമ്പിളി അമ്പാടി, ഷൈലജ എന്നിവരോടൊപ്പം മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.
ബാനർ - എക്‌സ് ആൻഡ് എക്‌സ് ക്രിയേഷൻസ്, കഥ, സംവിധാനം - പികെ ബിനു വർഗീസ്, നിർമാണം - ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി താന്നികോട്ട്, തിരക്കഥ, സംഭാഷണം - ഏലിക്കുളം ജയകുമാർ, ഛായാഗ്രഹണം, എഡിറ്റിങ് - ജോഷ്വാ റൊണാൾഡ്, സംഗീതം - നിസ്സാം ബഷീർ, ഗാനരചന - സുജ തിലക് രാജ്, ഷെഫീഖ് ആലംകോട്, വിഷ്‌ണു മണമ്പൂര്, റസിയ മണനാക്ക്, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ, അസ്സോസിയേറ്റ് ഡയറക്‌ടർ - എഎൽ അജികുമാർ, കല- അജി മണിയൻ, ചമയം - രാജേഷ് രവി, കോസ്റ്റ്യൂം - സുകേഷ് താനൂർ, ത്രിൽസ് - ജാക്കി ജോൺസൺ, കോറിയോഗ്രാഫി - അസ്‌നീഷ് നവരസം, അശ്വിൻ സി ടി, പ്രജിത, ലൊക്കേഷൻ മാനേജർ - ശ്രീകാന്ത്, സ്റ്റിൽസ് - അജേഷ് ആവണി, പിആർഒ - അജയ് തുണ്ടത്തിൽ.