ETV Bharat / entertainment

"കേരളത്തില്‍ നിന്ന് വന്നതല്ലേ...മരത്തിന് പിന്നില്‍ വസ്‌ത്രം മാറാന്‍ നിര്‍ദേശം; ദേഷ്യപ്പെട്ട് അമിതാഭ് ബച്ചന്‍" - SHOBANA ABOUT AMITABH BACHCHAN

വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ ബച്ചന്‍ സാറിനൊപ്പം ഒരു ഗാനത്തിന്‍റെ ഷൂട്ടിലായിരുന്നു ഞാന്‍. ആ ഗാന രംഗത്തില്‍ ധാരാളം തവണ എനിക്ക് വസ്‌ത്രം മാറേണ്ടതുണ്ടായിരുന്നു. ബച്ചന്‍ സാറിന് അദ്ദേഹത്തിന്‍റ കാരവന്‍ ഉണ്ടായിരുന്നു.

SHOBANA  AMITABH BACHCHAN  ശോഭന  അമിതാഭ് ബച്ചന്‍
Shobana and Amitabh Bachchan (Instagram screen shots)
author img

By ETV Bharat Entertainment Team

Published : June 10, 2025 at 2:02 PM IST

2 Min Read

ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനൊപ്പമുള്ള അനുഭവം പങ്കുവെച്ച് നടി ശോഭന. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമിതാഭ് ബച്ചനൊപ്പം ഒരു ഗാന രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ചാണ് ശോഭന പറയുന്നത്. ഇന്‍സ്‌റ്റഗ്രാമിലെ ഒരു ക്യൂ ആന്‍ എ സെഗ്‌മെന്‍റിലാണ് ശോഭന ഇക്കാര്യം വിവരിച്ചത്.

ചിത്രീകരണത്തിനിടെ തനിക്ക് വസ്‌ത്രം മാറാനായി സൗകര്യം ഇല്ലായിരുന്നുവെന്നും അമിതാഭ് ബച്ചന്‍ ഇടപ്പെട്ടാണ് സൗകര്യം ഒരുക്കിയതെന്നുമാണ് ശോഭന പറയുന്നത്. "വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ ബച്ചന്‍ സാറിനൊപ്പം ഒരു ഗാനത്തിന്‍റെ ഷൂട്ടിലായിരുന്നു ഞാന്‍. ആ ഗാന രംഗത്തില്‍ ധാരാളം തവണ എനിക്ക് വസ്‌ത്രം മാറേണ്ടതുണ്ടായിരുന്നു. ബച്ചന്‍ സാറിന് അദ്ദേഹത്തിന്‍റ കാരവന്‍ ഉണ്ടായിരുന്നു.

അമിതാഭ് ബച്ചനെ കാണാന്‍ തിങ്ങിനിറഞ്ഞവരാല്‍ അഹമ്മദാബാദ് മുഴുവന്‍ നിശ്ചലമായി. എനിക്ക് ധാരാളം കോസ്റ്റ്യൂം ചേഞ്ച് ഉണ്ടായിരുന്നതിനാല്‍ എന്‍റെ കാരവാന്‍ എവിടെ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ സെറ്റിലുള്ള ഒരാള്‍ പറഞ്ഞത്, അവര്‍ കേരളത്തില്‍ നിന്ന് വന്നവരാണ്, നന്നായി അഡ്‌ജസ്‌റ്റ് ചെയ്യും, ഒരു മരത്തിന് പിന്നില്‍ നിന്ന് വസ്‌ത്രം മാറാന്‍ കഴിയും എന്നാണ്.

വാക്കി ടോക്കിയില്‍ ഇതുകേട്ട ബച്ചന്‍ സാര്‍ ഉടനെ പുറത്തിറങ്ങി ആരാണ് അങ്ങനെ പറഞ്ഞത് എന്ന് ഉറക്കെ ചോദിച്ചു. ശേഷം അദ്ദേഹം എന്നെ അദ്ദേഹത്തിന്‍റെ കാരവാനിലേക്ക് ക്ഷണിച്ചു. എന്നിട്ട് അദ്ദേഹം പുറത്തിറങ്ങി നിന്നു. അന്നും ഇന്നും അദ്ദേഹം ഏറെ പാരമ്പര്യവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നു. അദ്ദേഹത്തിന് പ്രോസ്‌തെറ്റിക് മേക്കപ്പ് ഉണ്ടായിരുന്നിട്ടും, ആരെങ്കിലും അദ്ദേഹത്തെ കാണാന്‍ വരുമ്പോഴെല്ലാം അദ്ദേഹം എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്യുമായിരുന്നു", ശോഭന പറഞ്ഞു.

ഇങ്ങനെ എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്യുന്നതിനെ കുറിച്ച് ഒരിക്കല്‍ ബച്ചനോട് ചോദിച്ചതിനെ കുറച്ചും ശോഭന പറയുന്നു. സര്‍, എല്ലാവരെയും അഭിവാദ്യം ചെയ്യാന്‍ നിങ്ങള്‍ എഴുന്നേല്‍ക്കണ്ടതില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, ആ ശീലം എന്നില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്‍റ മറുപടി.

അതേസമയം നാഗ് അശ്വിന്‍റെ സയന്‍സ് ഫിക്ഷന്‍ ഡ്രാമയായ 'കല്‍ക്കി 2898 എഡി'യില്‍ അമിതാഭ് ബച്ചനൊപ്പം ശോഭനയും അഭിനയിച്ചിരുന്നു. ഭഗവാന്‍ വിഷ്‌ണു കല്‍ക്കിയായി പുനര്‍ജനിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്ന ഒരു സംഘം മനുഷ്യരുടെ നേതാവായ മറിയം ആയാണ് ചിത്രത്തില്‍ ശോഭന എത്തിയത്. എന്നാല്‍ ഭഗവാന്‍റെ പുനര്‍ജന്മത്തിനായി തിരഞ്ഞെടക്കപ്പെട്ട ദീപിക പദുക്കോണിന്‍റെ കഥാപാത്രത്തെ സംരക്ഷിച്ച അശ്വത്ഥാമാവിന്‍റെ വേഷമണ് അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചത്.

Also Read: "ശോഭന മാഡം.. എന്ത് പറയണമെന്ന് അറിയില്ല, എന്നെ സഹിച്ചതിന് നന്ദി", പ്രകാശ് വര്‍മ്മ പറയുന്നു - PRAKASH VARMA ABOUT SHOBANA

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.