ETV Bharat / entertainment

'ബിക്കിനി ധരിക്കാന്‍ ആവശ്യപ്പെട്ടു, സംവിധായകന്‍ ഫോണില്‍ സംസാരിച്ചത് മോശമായി': കാസ്റ്റിങ് കൗച്ച് അനുഭവം പങ്കിട്ട് നടി സനയ ഇറാനി - Sanaya Irani casting couchinsident

author img

By ETV Bharat Kerala Team

Published : Aug 7, 2024, 1:06 PM IST

ഹിന്ദി സീരിയൽ രംഗത്തെ പ്രശസ്‌തയായ താരമാണ് സനയ ഇറാനി. തനിക്ക് അഭിനയ രംഗത്ത് നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

SANAYA IRANI  CASTING COUCH IN BOLLYWOOD  സനയ ഇറാനി  സനയ ഇറാനി കാസ്‌റ്റിങ്‌ കൗച്ച്
Sanaya Irani (ETV Bharat)

ഹൈദരാബാദ് : 'മിലേ ജബ് ഹം തും' എന്ന സീരിയലിൽ ഗുഞ്ചനെയും 'ഇസ് പ്യാർ കോ ക്യാ നാം ദൂണി'ലെ ഖുഷിയേയും അവതരിപ്പിച്ച് ഹിന്ദി സീരിയൽ രംഗത്ത് പ്രശസ്‌തയായ താരമാണ് സനയ ഇറാനി. അഭിനയ ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. തന്‍റെ കരിയറിൽ അസ്വസ്ഥതയുണ്ടാക്കിയ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും തന്നോട് ചില പ്രമുഖ ബോളിവുഡ് സംവിധായകർ അങ്ങേയറ്റം അപമര്യാദയായി പെരുമാറിയിരുന്നുവെന്നും താരം പറഞ്ഞു.

അടുത്തിടെ ഒരു അഭിമുഖത്തിൽ സനയ തന്‍റെ ബാല്യകാലവും അഭിനയലോകത്തേക്കുള്ള ചുവടുവയ്‌പ്പും തന്‍റെ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. ഒരു സിനിമയിലെ വേഷത്തിനായി തന്നെ സമീപിച്ച വ്യക്തിയെ കുറിച്ചും താരം വെളിപ്പെടുത്തി. 'ആ സമയത്ത്, എനിക്ക് സിനിമ ചെയ്യാൻ താത്പര്യമില്ലായിരുന്നു. പക്ഷേ, ആ വ്യക്തി സിനിമയില്‍ ഒരു വേഷം ചെയ്യുന്നതിനായി വളരെയധികം നിര്‍ബന്ധിച്ചു. അങ്ങനെ ഞാൻ അദ്ദേഹത്തെ നേരിട്ട് കാണാന്‍ പോയി. കണ്ടുമുട്ടിയപ്പോള്‍ വളരെ മോശമായാണ് അദ്ദേഹം സംസാരിച്ചത്' -താരം പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട ഉന്നതരുമായി കിടക്ക പങ്കിടുമോ എന്നശ്വേഷിച്ച് പലരും അഭിനേതാക്കളെ സമീപിക്കാറുണ്ട് എന്നും സനയ പറഞ്ഞു. പ്രശസ്‌തനായ മറ്റൊരു ബോളിവുഡ് സംവിധായകനില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവവും താരം പങ്കുവച്ചിരുന്നു.

'അദ്ദേഹത്തിന്‍റെ സെക്രട്ടറിയുടെ അഭ്യർഥനയെത്തുടർന്നാണ് ഒഡിഷനില്‍ പങ്കെടുത്തത്. മ്യൂസിക്‌ വീഡിയോയ്‌ക്ക് വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു ഒഡിഷന്‍. എന്നാല്‍ പിന്നീടാണ് അതൊരു സിനിമയ്‌ക്ക് വേണ്ടിയാണെന്ന് മനസിലായത്. അപ്പോള്‍ തന്നെ ഒഡിഷനില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ സംവിധായകന്‍ ദേഷ്യപ്പെടുമെന്നും ഒരുവട്ടം സംവിധായകനോട് സംസാരിക്കണമെന്നും സെക്രട്ടറി പറഞ്ഞു. പിന്നാലെ സംവിധായകനെ ഫോണില്‍ വിളിച്ചപ്പോള്‍ അയാള്‍ മീറ്റിങ്ങിലാണെന്നും മുപ്പത് മിനിറ്റിന് ശേഷം വീണ്ടും വിളിക്കണമെന്നും പറഞ്ഞു.

നാല്‍പത്തിയഞ്ച് മിനിറ്റ് കാത്തിരുന്നതിന് ശേഷമാണ് ഞാന്‍ വിളിച്ചത്. അപ്പോള്‍ അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തെ വിളിക്കാന്‍ വൈകി എന്നതായിരുന്നു കാരണം. 11.30 ന് താങ്കള്‍ വിളിക്കാന്‍ പറഞ്ഞത് പ്രകാരമാണ് ഞാന്‍ വിളിച്ചത് എന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോഴും അദ്ദേഹം എന്നോട് സമയം ഇപ്പോള്‍ എത്രയായി എന്നാണ് ചോദിച്ചുകൊണ്ടിരുന്നത്. നിങ്ങളുടെ തിരക്കെല്ലാം ഒഴിയട്ടെ എന്ന് കരുതിയാണ് നല്‍പത്തിയഞ്ച് മിനിറ്റ് കാത്തിരുന്നതെന്നും ഞാന്‍ പറഞ്ഞു.

ഒടുവില്‍, നമ്മള്‍ ഈ വിഷയം ചര്‍ച്ച ചെയ്യണോ അതോ സിനിമ സംബന്ധമായി മുന്നോട്ട് പോകണോ എന്ന് ഞാന്‍ ചോദിച്ചു. തുടർന്ന് അദ്ദേഹം സിനിമയെ കുറിച്ച് പറഞ്ഞു. ബിക്കിനി ധരിക്കേണ്ടി വരുമെന്നും തയാറാണോ എന്നും ചോദിച്ചു. അദ്ദേഹം മറ്റൊരു രീതിയിലേക്കാണ് സംസാരം കൊണ്ടുപോകുന്നതെന്ന് ശബ്‌ദത്തില്‍ നിന്ന് മനസിലായി. അതോടെ ഫോണ്‍ പെട്ടെന്ന് കട്ട് ചെയ്യുകയായിരുന്നു.' -സനയ പറഞ്ഞു.

Also Read : സ്‌കൂള്‍ കാലം മുതല്‍ സ്വപ്‌നം വിഷ്വല്‍ മീഡിയ, കരിയറിലെ വഴിത്തിരിവ് ബിഗ്‌ബോസ്; പിന്നിട്ട വഴികളെക്കുറിച്ച് കുട്ടി അഖില്‍ - Interview with Kutty Akhil

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.