ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നുവെന്ന അറിഞ്ഞതു മുതല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. നൈറ്റ് ഷിഫ്‌റ്റ് സ്‌റ്റുഡിയോയുടെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമായ എന്‍ എസ് എസ് 2വിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി.
മാര്‍ച്ച് അവസാനത്തോടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. 40 ദിവസത്തോളം നീണ്ട ചിത്രീകരണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. കൊച്ചിയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. പ്രണവിന്‍റെ വ്യത്യസ്തമായ പ്രകടനമായിരിക്കും ഈ ചിത്രത്തില്‍ എന്നാണ് സൂചന.
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും രാഹുല്‍ തന്നെയാണ്. ഷെഹ്നാദ് ജലാല്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഹോറല്‍ ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന സിനിമയിലെ മറ്റു താരങ്ങളെ കുറിച്ച് ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല.
ക്രിസ്‌റ്റോ സേവ്യര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, സൗണ്ട് മിക്‌സ് രാജകൃഷ്‌ണന്‍ എം ആര്‍, കോസ്റ്റ്യൂം ഡിസൈനര്‍ മെല്‍വി ജെ, സംഘട്ടനം കലൈകിങ്സണ്‍, വി എഫ് എക്‌സ് ഡിജിബ്രിക്‌സ് വി എഫ് എക്‌സ്, രംഗ്രെയ്സ് മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരോമ മോഹന്‍, പി ആര്‍ ഒ ശബരി.
പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാനിലാണ് പ്രണവ് മോഹന്‍ലാല്‍ ഒടുവില്‍ വേഷമിട്ടത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പക്കാലമാണ് ചിത്രത്തില്‍ പ്രണവ് അവതരിപ്പിച്ചത്. ലൂസിഫര്‍ ഫ്രാഞ്ചൈസിലെ മൂന്നാം ഭാഗത്തിലായിരിക്കും പ്രണവിനെ കൂടുതലായി കാണാന്‍ കഴിയുക എന്നാണ് കരുതുന്നത്.
Also Read:ആടിത്തിമിര്‍ക്കാന്‍ 'കൊണ്ടാട്ടം' ഗാനം ഇന്നെത്തും; 'വേഗം ഇറക്കി വിട് അണ്ണാ' എന്ന് ആരാധകര്‍