തെന്നിന്ത്യന്‍ താരം നയന്‍താരക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടിയും അവതാരകയുമായ പേളി മാണി. സെപ്റ്റംബര്‍ 15 ന് ദുബായില്‍ നടന്ന സൈമ അവാര്‍ഡ് വേദിയില്‍ വച്ചാണ് പേളി മാണി തന്‍റെ ഇഷ്‌ട നായികയെ കണ്ടത്. സൈമ അവാര്‍ഡിന്‍റെ അവതാരകയായിരുന്നു പേളി. നയന്‍താരയെ കണ്ടപ്പോഴുള്ള പേളിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
'ഇത് സത്യമാണോ എന്നറിയാന്‍ നുള്ളി നോക്കിയ നിമിഷം. മൊമന്‍റ് വിത്ത് ദി വൺ ആന്‍ഡ് ഒൺലി നയന്‍താര. ആദ്യമായാണ് അവരെ നേരില്‍ കാണുന്നത്. ഞാന്‍ സ്വര്‍ഗത്തിലെത്തിയ പ്രതീതിയായിരുന്നു, ഹാപ്പി ടിയേഴ്‌സ്' എന്നാണ് നയൻതാരക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പേളി മാണി കുറിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പമാണ് പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ നയന്‍താര എത്തിയത്. അന്നപൂരണി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരവും താരം സ്വീകരിച്ചു.
Also Read: 'ദശലക്ഷങ്ങളുടെ ഹൃദയം സ്വന്തമാക്കിയവന്‍'- കോലിയുമൊത്തുള്ള ചിത്രം പങ്കുവച്ച് രാധിത ശരത്‌കുമാര്‍