ETV Bharat / entertainment

'കാട്ടാളനി'ലെ പാൻ ഇന്ത്യൻ എൻട്രി; ഞെട്ടിക്കാൻ സുനിലും കബീർ ദുഹാൻ സിങും - KAATTALAN MOVIE

'പുഷ്പ', 'ജയിലർ', 'ഗുഡ് ബാഡ് അഗ്ലി', 'അല വൈകുണ്ഡപുരമുലൂ', 'മാവീരൻ', 'മാർക്ക് ആന്‍റണി', 'മഗധീര' തുടങ്ങി ഒട്ടേറെ സിനിമകളിൽ മികവുറ്റ പ്രകടനം കാഴ്ചവച്ച തെലുഗു താരമാണ് സുനിൽ

KAATTALAN MOVIE  MOVIE  ACTORS
KAATTALAN MOVIE (Etv Bharat)
author img

By ETV Bharat Kerala Team

Published : June 7, 2025 at 6:05 PM IST

2 Min Read

'മാർക്കോ' എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന, കാട്ടാളനിൽ ശ്രദ്ധേയ താരങ്ങളായ സുനിലും കബീർ ദുഹാൻ സിങും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും. നവാഗതനായ പോള്‍ ജോര്‍ജ് ആണ് സംവിധാനം.

'പുഷ്പ', 'ജയിലർ', 'ഗുഡ് ബാഡ് അഗ്ലി', 'അല വൈകുണ്ഡപുരമുലൂ', 'മാവീരൻ', 'മാർക്ക് ആന്‍റണി', 'മഗധീര' തുടങ്ങി ഒട്ടേറെ സിനിമകളിൽ മികവുറ്റ പ്രകടനം കാഴ്ചവച്ച തെലുഗു താരമാണ് സുനിൽ. രണ്ട് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന സുനിൽ ഇതിനകം ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ ടർബോയിലാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ അതിശക്തരായ ഓൺ-സ്‌ക്രീൻ വില്ലന്മാരിൽ പ്രധാനിയായ കബീർ ദുഹാൻ സിങ് ' മാർക്കോ'യിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം നടത്തുന്നത്. ചിത്രത്തിലെ പ്രകടനത്തിലൂടെ 'ദ മോസ്റ്റ് ബ്രൂട്ടലിസ്റ്റിക് വില്ലൻ' എന്ന് അദ്ദേഹം പേരെടുത്തു കഴിഞ്ഞു. ‘തമിഴിൽ 'വേതാളം ,'കാഞ്ചന 3' തുടങ്ങിയ സിനിമകളിൽ കബീർ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു . 'കാട്ടാളനി'ൽ കിടിലൻ മേക്കോവറിൽ കബീറും, സുനിലും എത്തുമ്പോൾ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.

ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണെന്ന് സൂചന. കെച്ച കെംബഡികെയെ നേരിൽ കണ്ട് സംസാരിക്കുന്ന വീഡിയോ 'കാട്ടാളൻ' ടീം പുറത്തുവിട്ടിരുന്നു . ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ കെച്ച കെംബഡികെയുടെ മലയാളത്തിലെ അരങ്ങേറ്റം 'കാട്ടാളനി'ലൂടെയാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ സിനിമാ ലോകം.

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ വലിയ താരങ്ങൾ അഭിനയിക്കുന്നു . പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദിവെയാണ് ഡിഒപി. എം ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ ആതിര ദിൽജിത്ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.