പെട്ടിമുടി ദുരന്തത്തിന്‍റെ കണ്ണീരോർമകൾക്ക് ഒപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. തന്‍റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പൊലീസിന് വഴിയൊരുക്കി വാർത്തകളിൽ നിറഞ്ഞ കുവി ഇപ്പോള്‍ നായികയാവുകയാണ്. നജസ്സ് എന്ന സിനിമയിലൂടെയാണ് കൂവി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ചിത്രത്തിലെ ഒഫീഷ്യല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.
ശ്രീജിത്ത് പൊയിൽക്കാവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'നജസ്സ്'. ചിത്രത്തിലെ ഗാനത്തിന് ബാപ്പു വെളിപ്പറമ്പ് എഴുതിയ വരികൾക്ക് സുനിൽകുമാർ പി കെയാണ് സംഗീതം പകർന്നത്. ഹിസ്സാം അബ്ദുൾ വഹാബ് ആലപിച്ച ' യാ അള്ളാ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മെയ് 29 ന്ചിത്രം പ്രദര്‍ശനത്തിന് എത്തും.
ചിത്രത്തില്‍ കൈലാഷ്, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ,സജിത മഠത്തിൽ,ടിറ്റോ വിൽസൺ,അമ്പിളി ഔസേപ്പ്, കേസിയ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നീലാംബരി പ്രൊഡക്ഷൻസിന്‍റെ സാരഥികളായ മുരളി നീലാംബരി, പ്രകാശ് സി. നായർ എന്നിവർ സഹനിർമ്മാതാക്കളാണ്.
ഛായാഗ്രഹണം- വിപിൻ ചന്ദ്രൻ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം-വിനീഷ് കണ്ണൻ, വസ്ത്രാലങ്കാരം- അരവിന്ദൻ.
നിരവധി ദേശീയ അന്തർ ദേശീയ അംഗീകാരങ്ങൾ നേടിയ നജസ്സിന് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സിന്റ ഏറ്റവും നല്ല ദേശിയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. പി ആർ ഒ-എ എസ് ദിനേശ്.
Also Read:ആ തിയതിയും കുറിച്ചും പ്രമോയുമെത്തി; 'വ്യസനസമേതം ബന്ധുമിത്രാദികള്‍' തിയേറ്ററുകളിലേക്ക്