എമ്പുരാന് ശേഷം മുരളി ഗോപി തിരക്കഥ രചിക്കുന്ന പുതിയ സിനിമയാണ് 'അനന്തൻ കാട്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്ററും ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം ജിയെൻ കൃഷ്‌ണകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ആര്യയാണ് പ്രധാന വേഷത്തിൽ. മലയാളം, തമിഴ്, തെലുഗു കന്നഡ ഭാഷകളിലെ നിരവധി മുൻ നിര താരങ്ങളും ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാന്താര, മംഗലവാരം, മഹാരാജ എന്നീ സിനിമകളുടെ സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് സംഗീതം. നിരൂപക പ്രശംസ പിടിച്ചു പറ്റിയ ടിയാൻ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്‌ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് അനന്തൻ കാട്. വൻവിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്‌റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ ഈ ചിത്രം നിർമിക്കുന്നു. മിനി സ്‌റ്റുഡിയോ നിർമിക്കുന്ന പതിനാലാമത്തെ സിനിമയാണിത്.
ഇന്ദ്രൻസ്, വിജയരാഘവൻ, മുരളി ഗോപി, പുഷ്‌പ ഫെയിം സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.