ETV Bharat / entertainment

'എന്നെന്നും നിന്‍റേത് മാത്രം'; സുചിത്രയ്ക്ക് സ്നേഹ ചുംബനവുമായി മോഹന്‍ലാല്‍ - MOHANLAL WISHES SUCHITRA

37 ാം വിവാഹ വാര്‍ഷിക ദിനത്തില്‍ സുചിത്രയ്ക്ക് ആശംസയുമായി താരം.

Mohanlal wedding anniversary  Sujithra Mohanlal  Mohanlal and Sujithara Love Story  Mohanlal wife
സുചിത്രയ്ക്ക് സ്നേഹ ചുംബനം നല്‍കുന്ന മോഹന്‍ലാല്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : April 28, 2025 at 12:17 PM IST

2 Min Read

നടന വിസ്‌മയം മോഹന്‍ലാലിന്‍റയും സുചിത്രയുടെയും വിവാഹ വാര്‍ഷികമാണ് ഇന്ന്. വിവാഹ വാര്‍ഷിക ദിനത്തില്‍ സുചിത്രയ്ക്ക് സ്നേഹ ചുംബനങ്ങള്‍ നേര്‍ന്ന് മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. 'ഹാപ്പി ആനിവേഴ്‌സറി സുചി എന്നും കടപ്പെട്ടിരിക്കും. എന്നെന്നും നിന്‍റേത്' എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ ഫോട്ടോ പങ്കുവച്ചത്. താരം ഫോട്ടോ പങ്കുവച്ചതോടെ സഹ പ്രവര്‍ത്തകരും ആരാധകരും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസയുമായി എത്തിയിരിക്കുന്നത്. സ്നേഹം 'തുടര'ട്ടെ എന്നാണ് ആരാധകര്‍ പോസ്‌റ്റിന് താഴെ കുറിക്കുന്നത്.

മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയാണ് സുചിത്ര. ഒരു കല്യാണത്തിന് പോയപ്പോഴാണ് മോഹന്‍ലാലിനെ തിരുവനന്തപുരത്ത് വച്ച് ആദ്യമായി കാണുന്നതെന്നും അതിന് മുന്‍പ് അദ്ദേഹത്തിന്‍റെ സിനിമകള്‍ കാണാറുണ്ടെന്നും സുചിത്ര നേരത്തെ വെളിപ്പെടുത്തിയിരുന്നു. എസ് കെ പി എന്നാണ് മോഹന്‍ലാലിനെ സുചിത്ര അന്ന് വിശേഷിപ്പിച്ചിരുന്നത്. ആ വാക്ക് കൊണ്ട് ഉദ്ദേശിച്ചത് 'സുന്ദര കുട്ടപ്പൻ' എന്നാണ്. ഇക്കാര്യം അദ്ദേഹത്തിന്‍റെ തന്നെ അറിയുമോ എന്ന കാര്യം സംശയമാണെന്നും സുചിത്ര ഒരിക്കല്‍ പറഞ്ഞു.

മോഹൻലാലിന് അക്കാലത്ത് സ്ഥിരമായി കാർഡ് അയക്കുമായിരുന്നു. ഒരു ദിവസം തന്നെ അഞ്ച് കാർഡുകളൊക്കെ അയച്ചിരുന്നെന്നും സുചിത്ര പറഞ്ഞു. കാർഡിൽ ഇഷ്ടമുണ്ടെന്ന് തുടങ്ങി പലകാര്യങ്ങളും ഉണ്ടാവുമായിരുന്നെന്നും പക്ഷേ അതിൽ പേരോ, ഒപ്പോ ഒന്നും കൊടുത്തിരുന്നില്ല. പിന്നീട് ആരാണ് കാര്‍ഡുകള്‍ അയച്ചതെന്ന് മോഹൻലാൽ കണ്ടെത്തിയെന്നും എന്നാല്‍ എങ്ങനെ കണ്ടെത്തി എന്ന ചോദ്യത്തിന് അതൊക്കെ കണ്ടുപിടിച്ചെന്നായിരുന്നു മറുപടിയെന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു.

മറ്റു വിവാഹാലോചനകള്‍ വന്നപ്പോഴാണ് മോഹന്‍ലാലിനോടുള്ള തന്‍റെ പ്രണയത്തെ കുറിച്ച് സുചിത്ര വീട്ടില്‍ പറഞ്ഞത്. പിന്നീട് സുചിത്രയുടെ പിതാവ് (അന്തരിച്ച നടനും ചലച്ചിത്ര നിർമാതാവുമായ കെ. ബാലാജി) കല്യാണാലോചനയുമായി മുന്നോട്ട് പോയെന്നും നടി സുകുമാരിയോടായിരുന്നു തന്‍റെ അച്ഛൻ മോഹൻലാലിനെ കുറിച്ച് അന്വേഷിച്ചതെന്നും സുചിത്ര പറഞ്ഞു. 1988-ലാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. പ്രണവും വിസ്‌മയയുമാണ് മക്കള്‍.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‌ത 'തുടരും' എന്ന ചിത്രം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‌ത ചിത്രമാണിത്.

മൂന്ന് ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 41 കോടി രൂപയാണ് ചിത്രം നേടിയത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് നിര്‍മ്മിച്ച ചിത്രം വെള്ളിയാഴ്ച ( ഏപ്രില്‍ 25)യാണ് തിയറ്ററുകളില്‍ എത്തിയത്.

Also Read: മൂന്നാം ദിവസത്തിലും ഷോകളുടെ എണ്ണം വര്‍ധിപ്പിച്ചു; കര്‍ണാടകയിലും ഷണ്‍മുഖത്തെ കാണാനുള്ള തള്ളിക്കയറ്റം, 'തുടരും' ബോക്‌സ് ഓഫിസ് കലക്ഷന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.