ETV Bharat / entertainment

'അന്ത ആള്‍ക്ക് കാര്‍ കയ്യില്‍ കിട്ടിയാല്‍ കിളിപോവും'; അടിമുടി ചിരിപ്പ് 'തുടരും' ട്രെയിലര്‍ - THUDARUM TRAILER RELEASED

പഴയ മോഹന്‍ലാലിന്‍റെ തമാശയും ചിരിയും നിറഞ്ഞ മനോഹരമായ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

THUDARUM MOVIE  MOHANLAL MOVIE  SHOBHANA MOVIE  THARUN MOORTHY DIRECTOR
തുടരും ട്രെയിലര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : March 26, 2025 at 11:04 AM IST

2 Min Read

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന 'തുടരും' ട്രെയിലര്‍ എത്തി. പ്രേക്ഷകര്‍ക്ക് അടിമുടി ചിരിക്കാനുള്ള വകയുമായാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ട്രെയിലറിന്‍റെ അവസാന ഭാഗത്തേക്ക് എത്തുമ്പോഴേക്കും ഞെട്ടിക്കുന്ന പ്രകടനമാണ് മോഹന്‍ലാലിന്‍റേത്. തമാശയും ചിരിയും നിറഞ്ഞ പഴയ മോഹന്‍ലാലിനെയാണ് ട്രെയിലറിലൂടെ അവതരിപ്പിക്കുന്നത്. ഇതേസമയം സസ്പെന്‍സുകള്‍ ട്രെയിലറുകളില്‍ ഒളിപ്പിക്കുന്നുമുണ്ട്.

തന്‍റെ സന്തത സഹചാരിയായ അംബാസിഡർ കാറും ഷൺമുഖനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മോഹൻലാലിനൊപ്പം ശോഭന, ബിനു പപ്പു, മണിയൻപിള്ള രാജു തുടങ്ങിയവരെയും ട്രെയിലറിൽ അവതരിപ്പിക്കുന്നുണ്ട്.

ഒരിടവേളയ്‌ക്ക് ശേഷം ശോഭന നായികയായി തിരികെയെത്തുന്ന ചിത്രം കൂടിയാണ് 'തുടരും'. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ബിഗ്‌ സ്‌ക്രീനില്‍ ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. അതുകൊണ്ടു തന്നെ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. 2009ല്‍ പുറത്തിറങ്ങിയ 'സാഗര്‍ ഏലിയാസ് ജാക്കി' എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. അതിന് മുമ്പ് 'മാമ്പഴക്കാല'ത്തിലും (2004) ഒന്നിച്ചെത്തിയിരുന്നു.

ഒരു ഫാമിലി ആക്ഷന്‍ ഡ്രാമ ജോണറിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരുടെ ജീവിത സമൂഹവുമായി ബന്ധപ്പെട്ടുള്ളതാണ് സിനിമയുടെ കഥ. വന്‍ മുതല്‍ മുടക്കില്‍ വിശാലമായ ക്യാന്‍വാസില്‍ വലിയ താരനിരയുടെ അകമ്പടിയോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുക.

സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ വേഷമാണ് സിനിമയില്‍ മോഹന്‍ലാലിന്. ഫര്‍ഹാന്‍ ഫാസില്‍, കൃഷ്‌ണ പ്രഭ, ആര്‍ഷ ബൈജു, തോമസ് മാത്യു, ഇര്‍ഷാദ്, ബിനു പപ്പു, നന്ദു, മണിയന്‍പിള്ള രാജു, അരവിന്ദ്, പ്രകാശ് വര്‍മ്മ എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് സിനിമയുടെ നിര്‍മ്മാണം. കെആര്‍ സുനിലിന്‍റെ കഥക്ക് തരുണ്‍ മൂര്‍ത്തിയും, കെആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജികുമാര്‍ ഛായാഗ്രഹണവും ജേക്ക്‌സ് ബിജോയ് സംഗീതവും നിര്‍വ്വഹിച്ചു. നിഷാദ് യൂസഫ്, ഷെഫീഖ് വിബി എന്നിവര്‍ ചേര്‍ന്നാണ് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നത്.

കോസ്റ്റ്യൂം ഡിസൈന്‍ - സമീറ സനീഷ്, മേക്കപ്പ് - പട്ടണം റഷീദ്, കലാ സംവിധാനം - ഗോകുല്‍ ദാസ്, സംഗീത സംവിധാനം - ജേക്‌സ് ബിജോയ്, കെസി ബാലശരങ്കന്‍, ആന്‍റണി ജോര്‍ജ്, മനീഷ് ഷാജി, ഓഡിയോഗ്രഫി - വിഷ്‌ണു ഗോവിന്ദ്, കോ ഡയറക്‌ടര്‍ - ബിനു പപ്പു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സന്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ മാനേജര്‍ - ശിവന്‍ പൂജപ്പുര, പ്രൊഡക്ഷന്‍ എക്‌സിക്ക്യൂട്ടീവ് - രാജേഷ് മേനോന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അവന്തിക രഞ്ജിത്ത്, സ്‌റ്റില്‍സ് - അമല്‍ സി സധര്‍, ഡിസൈന്‍സ് - യെല്ലോടൂത്ത്‌സ്, പിആര്‍ഒ - വാഴൂര്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:എമ്പുരാന്‍ റിലീസിന് മുന്‍പേ ബസൂക്ക ട്രെയിലര്‍; ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.