മമ്മൂട്ടി നായകനായി എത്തിയ ബസൂക്കയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. വലിയ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ബസൂക്കയുടെ ഫസ്‌റ്റ് ഷോ അവസാനിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ്. ആന്‍റണി ജോണ്‍ എന്ന എത്തിക്കല്‍ ഹാക്കറും ബിസിനസുകാരനുമായ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴിലെ പ്രശസ്‌ത സംവിധായകനും നടനുമായ ഗൗതം വാസുദേവ മേനോനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഏപ്രില്‍ 10 നാണ് ആഗോളതലത്തില്‍ ചിത്രം റിലീസിനെത്തിയത്. ഇന്ന് രാവിലെ ഒന്‍പത് മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. അതേസമയം നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക തിയേറ്റര്‍ തൂക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പലരും ചിത്രത്തിന്‍റെ ടൈറ്റില്‍ കാര്‍ഡിനെയാണ് പ്രശംസിക്കുന്നത്. ഇതുതന്നെയാണ് സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിങ്ങായി മാറിയിരിക്കുന്നതും. ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മെഗാസ്റ്റാര്‍ എന്ന ടൈറ്റില്‍ കാര്‍ഡ് വരുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.
#Bazooka In Cinemas from Today pic.twitter.com/4blF4m5JJh
— Mammootty (@mammukka) April 9, 2025
അത്യുഗ്രന്‍ മേക്കിങ് ആണ്. ക്യാമറയും ബിജിഎമ്മും ബൈക്കിലുള്ള സംഘട്ടനവുമൊക്കെ കിടിലനാണ്. ഇന്‍റര്‍വെല്‍ പഞ്ച് ആണ് എടുത്ത് പറയേണ്ടത്. വലിയ ക്രൈമോ മറ്റ് കാര്യങ്ങളോ ഇല്ലെങ്കിലും എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇരുന്ന് കാണാന്‍ സാധിക്കും. മലയാളത്തില്‍ ഇതുവരെ ഇറങ്ങാത്ത തരം സിനിമയാണ് എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
നവാഗതനായ ഡീനോ ഡെന്നീസിന്‍റെ മികച്ച സംവിധാന സംരംഭം എന്നാണ് ഒരു ആരാധകര്‍ കുറിച്ചിരിക്കുന്നത്.
#Bazooka Last 25 minutes🙏🔥🔥🔥
— ForumKeralam (@Forumkeralam2) April 10, 2025
The entire theatre just erupted..Changes the whole mood of the film.
MADNESS!!! pic.twitter.com/y7l7bhxnoF
ചിത്രത്തിലെ ബി ജി എമ്മിനെ കുറിച്ചും മികച്ച അഭിപ്രയാമാണ് പ്രേക്ഷകരില്‍ നിന്നും ഉയരുന്നത്. മമ്മൂട്ടിയുടെ ടൈറ്റില്‍ കാര്‍ഡിനെ കുറിച്ചാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ഒരു പ്രമോഷനും ആവശ്യമില്ല എന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചിരിക്കുന്നത്.
ടെക്‌നിക്കലി ബ്രില്ലന്‍റ്, സ്റ്റൈലിഷ് അവതാര്‍ ഒരു വണ്‍മാന്‍ ഷോ തന്നെയാണ് സിനിമ എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചിരിക്കുന്നത്.
#Bazooka - Last 30 Minutes 🔥🔥🔥🔥@mammukka in his Ultimate form 🙏🙏🙏
— What The Fuss (@WhatTheFuss_) April 10, 2025
Stadium mode activated 💥💥💥
Worth Varmaaa....Worthuuuuu. pic.twitter.com/Yr4j0Ep3YY
ഒരു മമ്മൂക്ക താണ്ഡവം എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചിരിക്കുന്നത്.
#Bazooka
— Movie Planet (@MoviePlanetMP) April 10, 2025
ഒരു മമ്മൂക്ക താണ്ഡവം 🕺👌🙏
Better to watch before spoilers out 🤞 https://t.co/dVpq4HlHAg pic.twitter.com/qCwPwHpyo1
സിദ്ധാർഥ് ഭരതൻ, സുമിത് നവൽ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിങ്ങിലും മികച്ച മുന്നേറ്റമാണ് നടത്തിയിരുന്നത്. അതേസമയം മോഹന്‍ലാല്‍ ചിത്രം എമ്പുരാനുമായി ബസുക്ക മത്സരിക്കുമോയെന്നാണ് ഇരു താരങ്ങളുടെയും ആരാധകര്‍ ഉറ്റുനോക്കുന്നത്.
#Bazooka : Proper Style with Substance.
— Mollywood BoxOffice (@MollywoodBo1) April 10, 2025
Team delivered what promised. Even though it's a completely new setup for Mollywood viewers, it's conceived perfectly. Both halves has moments equally for fans and audiences.
The last 30mins of the film is nothing short of brilliance.… pic.twitter.com/ZSNGiXSmPY
യുഎ സർട്ടിഫിക്കറ്റാണ് ബസൂക്കയ്ക്ക് ലഭിച്ചത്. തിയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസോസിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രശസ്‌ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്.
#Bazooka
— 𝘴𝘢𝘺𝘰𝘰𝘫 (@SayoojCA) April 10, 2025
An engaging first half with an excellent second half !🔥
Deeno dennis has done absolutely killing work in his debut ! And bgm was a banger!
That climax portion yaarr !🔥🙏
Surely another hit for mammooka !🏌️#Mammootty pic.twitter.com/fIttSYeqgo
ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ ബസൂക്ക മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ ആയാണ് അവതരിപ്പിക്കുന്നത്. അൾട്രാ സ്റ്റൈലിഷ് ലുക്കിൽ ആണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ടീസർ, ട്രെയിലർ, പോസ്റ്ററുകൾ എന്നിവ നേരത്തെ സൂചിപ്പിച്ചിരുന്നു.
#Bazooka : Proper Style with Substance.
— Mollywood BoxOffice (@MollywoodBo1) April 10, 2025
Team delivered what promised. Even though it's a completely new setup for Mollywood viewers, it's conceived perfectly. Both halves has moments equally for fans and audiences.
The last 30mins of the film is nothing short of brilliance.… pic.twitter.com/ZSNGiXSmPY
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കൻഡ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, എഡിറ്റിങ് - നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം - മിഥുൻ മുകുന്ദൻ, പ്രോജക്‌ട് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്‌ണു സുഗതൻ, പിആർഒ - ശബരി.