ETV Bharat / entertainment

9 കഥകള്‍; 8 സംവിധായകര്‍; മനോരഥങ്ങള്‍ റിലീസ് ട്രെയിലര്‍ പുറത്ത് - Manorathangal release trailer

author img

By ETV Bharat Entertainment Team

Published : Aug 12, 2024, 5:16 PM IST

എം.ടി വാസുദേവന്‍ നായരുടെ 9 കഥകളടങ്ങിയ ആന്തോളജി സീരീസ് ഓഗസ്‌റ്റ് 15ന് റിലീസ് ചെയ്യം. പ്രഖുമ താരങ്ങളടങ്ങിയ ഈ ആന്തോളജി സീരീസില്‍ ഒന്ന് എംടിയുടെ മകളും സംവിധാനം ചെയ്യുന്നു.

M T VASUDEVAN NAIR ANTHOLOGY SERIES  MANORATHANGAL RELEASE TRAILER  MANORATHANGAL RELEASE  മനോരഥങ്ങള്‍ റിലീസ്
Manorathangal release trailer (YouTube official)

പ്രശസ്‌ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ ഒണ്‍പത് കഥകളെ ആസ്‌പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസ് 'മനോരഥങ്ങള്‍' റിലീസ് ട്രെയിലര്‍ പുറത്തിറങ്ങി. ഒണ്‍പത് സംവിധായകരുടെ ഒണ്‍പത് കഥകളടങ്ങിയ ആന്തോളജി സീരീസ് ഓഗസ്‌റ്റ് 15ന് റിലീസ് ചെയ്യം.

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, സുരഭി ലക്ഷ്‌മി, ആന്‍ അഗസ്‌റ്റിന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ആന്തോളജി സീരീസ് പ്രഖ്യാപനം മുതലേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

പ്രിയദര്‍ശന്‍, മഹേഷ് നാരായണന്‍, ശ്യാമപ്രസാദ്, ജയരാജ്, രതീഷ് അമ്പാട്ട്, സന്തോഷ് ശിവന്‍, രഞ്ജിത്ത് തുടങ്ങിയവരാണ് ആന്തോളജി സീരീസ് ഒരുക്കുന്നത്. എം.ടി വാസുദേവന്‍നായരുടെ മകളും പ്രശസ്‌ത നര്‍ത്തകിയുമായ അശ്വതി നായരും ആന്തോളജി സീരീസില്‍ ഒന്നിന്‍റെ സംവിധായകയാണ്.

'ഓളവും തീരവും', 'ശിലാലിഖിതം' എന്നീ രണ്ട് ചിത്രങ്ങളാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്. 'ഓളവും തീരവും' എന്ന ചിത്രത്തില്‍ മോഹന്‍ലാലും 'ശിലാലിഖിതം' എന്ന ചിത്രത്തില്‍ ബിജു മേനോനുമാണ് നായകന്‍. 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന ചിത്രം രഞ്ജിത്താണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായി എത്തുക. ശ്രീലങ്കയിലേയ്‌ക്കുള്ള മമ്മൂട്ടിയുടെ കഥാപാത്രം നടത്തുന്ന യാത്രയാണ് ചിത്രപശ്ചാത്തലം.

'ഷെര്‍ലക്ക്' എന്ന ചെറുകഥ മഹേഷ് നാരായണന്‍ സിനിമയാക്കുമ്പോള്‍ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്. ശ്ര്യാമപ്രസാദ് സംവിധാനം ചെയ്‌ത 'കാഴ്‌ച'യില്‍ നായികയായി എത്തുന്നത് പാര്‍വതി തിരുവോത്താണ്. ഇന്ദ്രന്‍സ്, സുരഭി എന്നിവര്‍ വേഷമിടുന്ന 'സ്വര്‍ഗം തുറക്കുന്ന സമയം' ജയരാജാണ് ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്.

സിദ്ദീഖ് അഭിനയിക്കുന്ന 'അഭയം തേടി വീണ്ടും' സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവയാണ്. ഇന്ദ്രജിത്തും, അപര്‍മ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന 'കടല്‍കാറ്റ്' രതീഷ് അമ്പാട്ട് ആണ് സംവിധാനം. 'വില്‍പ്പന' എന്ന ചെറുകഥയെ ആസ്‌പതമാക്കി എംടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി സംവിധാനം ചെയ്‌ത ചിത്രത്തില്‍ മധുബാല, അശ്വതി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളിലെത്തുക.

Also Read: 'എടാ മോനെ! ലവ്‌ യൂ'; ഫഹദിന്‍റെ സ്‌നേഹ ചുംബനം പങ്കുവച്ച് മോഹന്‍ലാല്‍ - Fahadh Faasil Mohanlal cute photo

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.