ETV Bharat / entertainment

വെള്ളം വായില്‍ ഒഴിച്ചപ്പോള്‍ മദ്യത്തിന്‍റെയോ സ്‌പിരിറ്റിൻ്റെയോ രുചി; കുടിക്കാനോ തുപ്പാനോ ആവാതെ കിലി പോള്‍; വൈറല്‍ വീഡിയോക്ക് വിശദീകരണം - KILI PAUL ABOUT VIRAL VIDEO

കുടിക്കാനായി വെള്ളം ചോദിച്ചപ്പോള്‍ തനിക്ക് കിട്ടിയ കുപ്പിയില്‍ മദ്യത്തിന്‍റെയോ സ്‌പിരിറ്റിന്‍റെയോ രുചി ആയിരുന്നുവെന്ന് കിലി പോള്‍. ഒരു കവിള്‍ വെള്ളം കുടിച്ച കിലി, അത് കുടിച്ചിറക്കാനാവാതെ കുപ്പിയില്‍ തുപ്പുന്നതാണ് വീഡിയോയില്‍ കാണാനാവുക.

KILI PAUL  KILI PAUL VIRAL VIDEO  കിലി പോള്‍  കിലി പോള്‍ വൈറല്‍ വീഡിയോ
Kili Paul (Screen shots from Instagram video)
author img

By ETV Bharat Entertainment Team

Published : June 5, 2025 at 4:27 PM IST

2 Min Read

ലോകമെമ്പാടും നിരവധി ആരാധകരുള്ള ടാന്‍സാനിയന്‍ ടിക്ക് ടോക്ക് താരമാണ് കിലി പോള്‍. വര്‍ഷങ്ങളായി മലയാളികള്‍ക്കും കിലി പോളിനെ പരിചയമുണ്ട്. മലയാളം ഗാനങ്ങള്‍ക്ക് ലിപ്‌സിങ്ക് ചെയ്‌തും നൃത്തം ചെയ്‌തുമാണ് കിലി പോള്‍ മലയാളികള്‍ക്ക് സുപരിചിതനായത്.

ഉണ്ണിയേട്ടന്‍ എന്നാണ് മലയാളികള്‍ സ്‌നേഹത്തോടെ കിലിയെ വിളിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിലി പോള്‍ കേരളത്തില്‍ എത്തിയിരുന്നു. ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലും കിലി പങ്കെടുത്തിരുന്നു.

കിലിയുടെ കേരള സന്ദര്‍ശനം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിനിടെ കിലിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തു. മാളില്‍ പരിപാടിക്കിടെ വെള്ളം കുടിക്കുന്ന കിലിയുടെ വീഡിയോ ആയിരുന്നു അത്.

ഒരു കവിള്‍ വെള്ളം കുടിച്ച കിലി, അത് കുടിച്ചിറക്കാനാവാതെ കുപ്പിയില്‍ തുപ്പുന്നതാണ് വീഡിയോയില്‍ കാണാനാവുക. ഇതിന് പിന്നാലെ കിലിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്‌തത വരുത്തിയിരിക്കുകയാണ് താരം. തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് വിശദീകരിക്കുകയായിരുന്നു കിലി.

കുടിക്കാനായി വെള്ളം ചോദിച്ചപ്പോള്‍ തനിക്ക് കിട്ടിയ കുപ്പിയില്‍ മദ്യത്തിന്‍റെയോ സ്‌പിരിറ്റിന്‍റെയോ രുചി ആയിരുന്നുവെന്നാണ് കിലി പറയുന്നത്. താന്‍ മദ്യം കുടിക്കുന്ന ആളല്ലാത്തതിനാല്‍ അത് കുടിക്കാന്‍ കഴിഞ്ഞില്ലെന്നും അടുത്ത് ബാത്ത്‌റൂം ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് കുപ്പിയില്‍ തുപ്പിയതെന്നും താരം പറയുന്നു. ഇന്ത്യ തൻ്റെ രണ്ടാമത്തെ വീടാണെന്നും വീണ്ടും താന്‍ നിങ്ങളെ എല്ലാവരെയും കാണുമെന്നും കിലി പോള്‍ പറയുന്നു.

"ഈ വീഡിയോ ഇപ്പോൾ ട്രെൻഡിംഗാണ്. അതേകുറിച്ച് എനിക്ക് പറയാനുള്ളത് ഇതാണ് - ഞാൻ വെള്ളമായിരുന്നു അന്ന് ചോദിച്ചത്. പക്ഷേ വായിൽ ഒഴിച്ചപ്പോൾ മദ്യത്തിന്‍റെയോ സ്‌പിരിറ്റിൻ്റെയോ രുചി ആയിരുന്നു. മദ്യം കുടിക്കുന്ന ആള്‍ അല്ലാത്തത് കാരണം എനിക്കത് കുടിക്കാൻ കഴിഞ്ഞില്ല. ചുറ്റും ധാരാളം ആളുകൾ, തുപ്പാൻ ഇടവും ഇല്ല, ബാത്ത്‌റൂം വളരെ ദൂരെയാണ്. അതുകൊണ്ടാണ് ഞാൻ കുപ്പിയിൽ തന്നെ തുപ്പിയത്. വീഡിയോയെ പോസിറ്റീവായി മാത്രം കാണണം. ഈ വീഡിയോ നിങ്ങളെ വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. പുതിയ കാര്യങ്ങൾ രുചിച്ചതിൻ്റെ അനുഭവമായിരുന്നു. ഇന്ത്യ എൻ്റെ രണ്ടാമത്തെ വീട്. നിങ്ങളെ എല്ലാവരെയും ഉടൻ ഞാൻ വീണ്ടും കാണും", ഇപ്രകാരമാണ് കിലി പോൾ കുറിച്ചത്.

ഇതിന് പിന്നാലെ കിലിയെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. "പരിപാടി സംഘടിപ്പിച്ച സംഘാടകരോട് ഇങ്ങനെ ചെയ്‌തവനെ കണ്ടുപിടിച്ച് ജോലിയിൽ നിന്നു പിരിച്ചു വിടണം.. ഇത് കേരളത്തിലുള്ള മറ്റുള്ളവർക്കും നാണക്കേടാണ്.. സോറി ഉണ്ണിയേട്ടാ" -ഇപ്രകാരമായിരുന്നു ഒരാളുടെ കമന്‍റ്. "ആല്‍ക്കഹോള്‍ കൊടുത്ത് പറ്റിച്ചു പാവത്തിനെ", "എന്നാലും അത് ആരായിരിക്കും മിക്‌സ് ചെയ്‌ത് വെച്ചത്", "മ്മടെ കിളിമോൻ, തീപ്പൊരി ഉണ്ടേ" - ഇങ്ങനെ നീണ്ടുപോകുന്നു ആരാധകരുടെ കമന്‍റുകള്‍.

Also Read: ഗോവിന്ദ മുതല്‍ റോക്കി സ്‌റ്റാര്‍ വരെ; ഫോളോവേഴ്‌സ്‌ ലിസ്‌റ്റില്‍ താരങ്ങളും... അജ്ഞാതരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട കിലിയെ അറിയാം - Kili Paul attacked

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.